1. Farm Tips

ഇല മഞ്ഞളിപ്പ് മാറ്റാൻ എപ്സം സാൾട്ട് ഉപയോഗിക്കാം

നല്ല വളക്കൂറുള്ള മണ്ണാണ് വിജയകരമായ കൃഷി സാധ്യമാക്കാനുള്ള പരമപ്രധാനഘടകം. എന്നാൽ ഇന്ന് നമ്മുടെ മണ്ണിനെ ഫലഫൂഷ്ടമാകുന്ന പല സൂക്ഷ്മമൂലകങ്ങളും മണ്ണിൽ നിന്ന് അപ്രത്യക്ഷമായി. അതിലേറ്റവും പ്രധാനമാണ് മഗ്നീഷ്യം സൾഫേറ്റ്. എല്ലാ കൃഷിക്കും വേണ്ട ഘടകമൂലകമാണ് മഗ്നീഷ്യം.

Priyanka Menon

നല്ല വളക്കൂറുള്ള മണ്ണാണ് വിജയകരമായ കൃഷി സാധ്യമാക്കാനുള്ള പരമപ്രധാനഘടകം. എന്നാൽ ഇന്ന് നമ്മുടെ മണ്ണിനെ ഫലഫൂഷ്ടമാകുന്ന പല സൂക്ഷ്മമൂലകങ്ങളും മണ്ണിൽ നിന്ന് അപ്രത്യക്ഷമായി. അതിലേറ്റവും പ്രധാനമാണ് മഗ്നീഷ്യം സൾഫേറ്റ്. എല്ലാ  കൃഷിക്കും വേണ്ട ഘടകമൂലകമാണ്  മഗ്നീഷ്യം. ചെടിയുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ ഇത് നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. കോശഭിത്തി നിർമ്മാണത്തിന്  ഈ മൂലകം കൂടിയേ തീരു, കോശഭിത്തി ഉറപ്പില്ലെങ്കിൽ കീടങ്ങൾ വിളകളിൽ തുളച്ചു കയറും തണ്ടുതുരപ്പൻ പുഴുവിനെയും കായ്തുരപ്പൻ പുഴുവിനെയും നിങ്ങളുടെ തോട്ടത്തിൽ നിന്ന് തുരത്താൻ ഇത് മാത്രം മതി. ഇത് മാത്രമല്ല ഈ 'ഉപ്പിന്' ഇലകളുടെ മഞ്ഞളിപ്പ് പരിഹരിക്കാനും പൂക്കളും കായ്കളും നന്നായി ഉണ്ടാകാനുള്ള അതിസവിശേഷ കഴിവുണ്ട്.

As soon as you fill the grow bag, add half a teaspoon of Epsom salt to the porting mixture. It is good for plant health. Similarly, when transplanting seedlings, immersion of Epsom salt in water will accelerate the growth of the plant.

മണ്ണിൽ എപ്സം സാൾട്ട് എങ്ങനെ ഉപയോഗിക്കാം?

മൂലകങ്ങളുടെ  അഭാവമാണ് പച്ചക്കറികളിൽ പലവിധ രോഗങ്ങൾക്ക് കാരണമാവുന്നത്. പ്രാഥമിക മൂലകങ്ങളുടെ ഗണത്തിൽ പെടുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ ചെടിയുടെ വളർച്ചക്ക് വേണ്ട അടിസ്ഥാനഘടകങ്ങൾ ആണ്. നൈട്രജൻ ചെടിയുടെ വളർച്ച വേഗത്തിൽ ആക്കുന്നു. ഫോസ്ഫറസ് വേരുകളുടെ വളർച്ച നല്ല രീതിയിൽ സാധ്യമാക്കാൻ സഹായിക്കുന്നു. ചെടിയിൽ നിറച്ചു പൂക്കളുണ്ടാകുവാൻ  പൊട്ടാസ്യം  എന്ന ഘടകം കൂടിയേ തീരു. പ്രാഥമിക മൂലകങ്ങളെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ദ്വിതീയ മൂലകങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മൂലകം മഗ്നീഷ്യം ആണ്. മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് നമ്മൾ എപ്‌സം സാൾട്ട് ഉപയോഗിക്കുന്നത്. നിങ്ങൾ ഗ്രോ ബാഗിൽ നിറക്കുമ്പോൾ തന്നെ അര ടീസ്പൂൺ  എപ്‌സം സാൾട്ട് പോർട്ടിങ് മിശ്രിതത്തിൽ  ചേർക്കണം. ഇത് ചെടിയുടെ ആരോഗ്യത്തിൽ ഉത്തമമാണ്. ഇത് പോലെ തൈ മാറ്റിവെക്കുന്ന സമയത്തു  എപ്‌സം സാൾട്ട് കലക്കിയ വെള്ളത്തിൽ മുക്കി മാറ്റി വെച്ചാൽ ചെടിയുടെ വളർച്ച വേഗത്തിൽ ആകും. ഒരു  ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ  എപ്‌സം സാൾട്ട് കലക്കി ചെടിയിൽ മൊത്തത്തിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ, ചുവട്ടിൽ ഒഴിച്ച് നൽകുകയോ ചെയ്താൽ പലതരം കീടങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.

ഒച്ചിന്റെ ശല്യം ഉള്ളവർ ഇത് തീർച്ചയായും ഉപയോഗിക്കണം  ചെടിച്ചട്ടിയുടെ അരികിലായി അര ടീസ്പൂൺ  എപ്‌സം സാൾട്ട് ഇട്ട് നൽകിയതിന് ശേഷം ഒരു ടീസ്പൂൺ വെള്ളം ഒഴിച്ച് നൽകിയാൽ മതി. പച്ചക്കറികളുടെ തടത്തിൽ ഒരു ടീസ്പൂൺ മഗ്നീഷ്യം സൾഫേറ്റ് ഇട്ടു നൽകിയാൽ പൂച്ചെടികൾ ആണെങ്കിൽ കൂടുതൽ വലുപ്പമുള്ള പൂക്കളും, പച്ചക്കറികൾ ആണെങ്കിൽ കൂടുതൽ വലിപ്പമുള്ള കായ് ഫലവും ലഭ്യമാകും. ഇലകളുടെ മഞ്ഞളിപ്പ്, കുരുടിപ്പ് തുടങ്ങിയ പരിഹരിക്കാൻ ഇതിനേക്കാൾ മികച്ചത് ഒന്നുമില്ല.

എട്ടു ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചക്ക് ഗുണം ചെയ്യും. വാഴയ്ക്ക് 50 ഗ്രാമും തെങ്ങൊന്നിന് രണ്ടു പ്രവിശ്യമായി 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഇട്ടു നൽകിയിരിക്കണം. തക്കാളി, വഴുതനങ്ങ, മുളക്, തുടങ്ങിയവയിൽ കാണുന്ന മഞ്ഞളിപ്പ്, കുരുടിപ്പ്. പൂ കൊഴിഞ്ഞുപോവൽ, തക്കാളിയിൽ കാണുന്ന വിള്ളലുകൾ തുടങ്ങിയവ പരിഹരിക്കാൻ ഒരു മാസത്തിൽ ഒരു തവണയെങ്കിലും മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിച്ചിരിക്കണം. നല്ല വലിപ്പമുള്ള റോസാപ്പൂക്കൾ ലഭിക്കുവാനും ഇത് ഉപയോഗിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Tips for garden

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds