ഫ്രിഡ്ജ് ഇല്ലാത്തപക്ഷവും കൂടുതൽ വിത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതിനും താഴെ പറയും പ്രകാരം ചെയ്യണം.
വിത്തുകൾ മഞ്ഞൾപ്പൊടി ചേർത്തു വച്ചാൽ കീട ശല്യം കുറയും.
വിത്തുകൾ ചാണകത്തിൽ പൊതിഞ്ഞ് ഉണക്കി സൂക്ഷിച്ചാൽ നല്ല വിളവു കിട്ടും.
വിത്തുകൾ കുരുമുളകോ കുരുമുളകുപൊടിയോ ഇട്ടുവച്ചാൽ കീടബാധ വരില്ല.
100 ഗ്രാം വിത്തിന് 3 ഗ്രാം ഉണക്കിപ്പൊടിച്ച വയമ്പു കലർത്തി പ്ലാസ്റ്റിക്ക് കവറുകളിൽ സീൽ ചെയ്ത് സൂക്ഷിക്കാം.
വെള്ളരി, കുമ്പളം വിത്തുകൾ ചാരം തിരുമ്മി ഇളം വെയിലത്തു വച്ച് ഉണക്കി സൂക്ഷിക്കാം. വിത്ത് സൂക്ഷിക്കുമ്പോൾ വേപ്പിലയും ചുവന്ന മുളകും കൂടെ വച്ചാൽ പ്രാണി ശല്യം കുറയും.
പാവൽ, പടവലം, വെള്ളരി, മഞ്ഞൾ, കുമ്പളം, ചുരയ്ക്ക് എന്നിവയുടെ വിത്ത് ചാണകത്തിൽ ഉരുളയാക്കി സൂക്ഷിച്ച ശേഷം നട്ടാൽ വിളവ് കൂടും.
പയർവർഗ്ഗത്തിൽ പെട്ട വിത്തുകൾ കേടുവരാതെ സൂക്ഷിക്കാൻ കടലാവണക്കിൻ കുരു പൊടിച്ചത് വിതറി വച്ചിരുന്നാൽ മതി.
- പയർ വിത്ത് സംഭരിക്കുമ്പോൾ കശുവണ്ടിയുടെ തോടുകൾ കൂട്ടിയിട്ട് വയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങൾക്ക് അരോചകമാണ്.