ജൈവവളത്തില്‍ ട്രൈക്കോഡെര്‍മ തയാറാക്കല്‍
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കി.ഗ്രാം ചാണകപ്പൊടിയില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്) കലര്‍ത്തിയ മിശ്രിതം തയാറാക്കുക. ഓരോ 100 കി.ഗ്രാം മിശ്രിതത്തോടൊപ്പം ഒന്നു മുതല്‍ രണ്ടു കി.ഗ്രാം വരെ ട്രൈക്കോഡെര്‍മ വിതറിയശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈര്‍പ്പം അധികമായി മിശ്രിതം കുഴഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈര്‍പ്പം അധികമായാല്‍ മിശ്രിതത്തില്‍ വായുലഭ്യത കുറയുകയും ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരം തയാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂനകൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടുക. ഒരാഴ്ച കഴിയുമ്പോള്‍ ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിനു മുകളില്‍ പച്ചനിറത്തില്‍ ട്രൈക്കോഡെര്‍മയുടെ പൂപ്പല്‍ കാണാം. ശേഷം ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂനകൂട്ടി മൂടിയിടുക. ഇപ്രകാരം തയാറാക്കിയ ഒരു ഗ്രാം മിശ്രിതത്തില്‍ 10 ട്രൈക്കോഡെര്‍മ കോശങ്ങള്‍ ഉണ്ടായിരിക്കും. കാപ്പി തൊണ്ട് ലഭ്യമാണെങ്കില്‍ അതും ഇപ്രകാരം ട്രൈക്കോഡെര്‍മ വളര്‍ത്താന്‍ ഉപയോഗിക്കാം.
ഈ മിശ്രിതം സാധാരണ ജൈവവളം ഉപയോഗിക്കുന്ന രീതിയില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പ്രക്രിയയിലൂടെ ചെടിക്ക് ആവശ്യമുള്ള മുഴുവന്‍ ജൈവവളവും ട്രൈക്കോഡെര്‍മ ഉപയോഗിച്ചു പോഷിപ്പിച്ച് പാടത്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡെര്‍മ അതുപോലെ പാടത്ത് ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ വിളകള്‍ക്കു കിട്ടുകയുള്ളൂ. കൂടാതെ ഇതിന് ഏറെ ചെലവും വേണ്ടിവരും.
വേപ്പിന്‍പിണ്ണാക്ക് കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ അളവ് കൂട്ടുന്നതു നല്ലതാണ്. വേപ്പിന്‍പിണ്ണാക്ക് ലഭ്യമല്ലെങ്കില്‍ ചാണകപ്പൊടിയില്‍ മാത്രമായും മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ത്തി ട്രൈക്കോഡെര്‍മ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ട്രൈക്കോഡെര്‍മയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ട്രൈക്കോഡെര്‍മ സ്വാഭാവികമായി ചെറിയ അമ്ലത്വസ്വഭാവമുള്ള മണ്ണില്‍ വസിക്കുന്നതാകയാല്‍ കേരളത്തിലെ മണ്ണില്‍ കുമ്മായം ചേര്‍ക്കാതെതന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
ഈ കൂട്ട് ഒരിക്കലും സിമന്റ് തറയിലോ പ്ളാസ്റ്റിക് ഷീറ്റിലോ ഇട്ടു ഉണ്ടാകരുത്. കാരണം. അങ്ങനെ ചെയ്താൽ ചൂട് കൂടുകയും ട്രിക്കോഡെര്മ നശിച്ചു പോവുകയും ചെയ്യും.പിന്നെ. ഇവിടെ ചെയ്യും? ഒന്നുകിൽ മണ്ണിൽ. അല്ലെങ്കിൽ ചണചാക്കിൽ ഒന്നും കിട്ടിയില്ലെങ്കിൽ ന്യൂസ്പേപ്പറിൽ.
-
നനവ് നിലനിർത്തണം.( അധികം ആയാലും ദോഷം.. തീരെ ഇല്ലെങ്കിലും ദോഷം) . അപ്പൊ എത്രയാ എന്നല്ലേ.. പറയാം.. പുട്ടുപൊടി പരുവത്തിൽ നനവ് വേണം. എന്നുവെച്ചാൽ.. കയ്യിൽ എടുത്ത് മുഷ്ടി ചുരുട്ടി പിടിച്ചാൽ ഉരുള ആകണം. എന്നാല്ലോ ഒരു ആ ഉരുളക്ക് ഒരു കോട്ട് കൊടുത്താൽ അത് പോടി ആവുകയും വേണം. ഇപ്പോ മനസ്സിലായല്ലോ. ലെ.
-
തണലത്ത് . എന്നാൽ വായു സഞ്ചാരമുള്ളിടത് വേണം ഇവരെ കൂട്ടി യോചിപ്പിക്കാൻ.
-
ഉപയോഗിക്കുന്ന ട്രിക്കോഡെര്മ നല്ലത് ആണ് ന് ഉറപ്പ് വരുത്തണം.. ഇല്ലെങ്കിൽ ഫുൾ റിസൾട്ട് കിട്ടില്ല.