നീം ഓയിലും ജൈവ പശയും ചേർന്ന ബോർഡോ മിശ്രിതം സാധാരണ ബോർഡോ മിശ്രിതത്തെക്കാൾ ഗുണപ്രദം, മിസ്റ്റ്പ്രയ്ക്ക് നല്ലത്. 2 % ബോർഡോ മിക്സ്ചറിന് 1 ലിറ്റർ 40 ലിറ്റർ വെള്ളത്തിൽ നല്ലവണ്ണം ലയിപ്പിച്ച് സ്പ്രേ 60 ദിവസത്തിലൊരിക്കൽ ചെയ്യുക.
ചീക്ക് രോഗത്തിനെതിരെ തായ്തുണ്ടിലും ശിഖരങ്ങളിലും മിശ്രിതം നേരിട്ടു പുരട്ടിയാൽ ഉണക്ക്, ഇല കായ്പൊഴിയൽ പ്രതിരോധിക്കാം. രോഗം വന്ന ചെടികൾക്കും പുരട്ടാം, തളിക്കാം. തെങ്ങിന്റെ കൂമ്പു ചീയൽ, കുരുമുളകിന്റെ ദ്രുതവാട്ടം; ഏലത്തിന്റെ കായ് പൊഴിച്ചിൽ ഇലവാട്ടം; കൊക്കോയുടെ കായ് പൊഴിച്ചിൽ; റബ്ബറിന്റെ അകാലിക ഇലപൊഴിച്ചിൽ, കമുകിന്റെ കുളെ രോഗം, കാപ്പിയുടെ ലീഫ് റസ്റ്റ്, ബ്ലാക്ക് പോട്ട് ശിഖരങ്ങളിൽ കുമിൾ ബാധ, പാലൊഴുക്ക്; ജാതിയുടെ ഇല,കായ് പൊഴിച്ചിൽ; പുൽ തകിടിയിലെ ചീയൽ, വാഴയുടെ ഇല മഞ്ഞളിപ്പ് തുടങ്ങിയ എല്ലാ കുമിൾ രോഗങ്ങൾക്കും ഈ ഉത്ല്പനം അത്യുത്തമം.
നീം ഓയിൽ ഏറ്റവും നല്ല കുമിൾ, കീടനാശിനിയാണ്. ജൈവപശ ചേർത്തിരിക്കുന്നതിനാൽ മഴക്കാലത്തും പുരട്ടുകയോ തളിക്കുകയോ ചെയ്യാം. കഴിഞ്ഞ അഞ്ചു വർഷമായി കർഷകർ ഉപയോഗിച്ച് സംതൃപ്തി നേടിയത്. റബ്ബർബോർഡിന്റെ പരീക്ഷണങ്ങൾക്ക് വിധേയമായ ഉല്പന്നം.