1. Farm Tips

ഒട്ടുമാവ് തൈകൾ വളരുന്നില്ലെ? മാങ്ങയുണ്ടാകുന്നില്ലെ?

അണുകുടുംബങ്ങൾ വ്യാപകമായതോടെ സ്ഥലങ്ങൾ കുറഞ്ഞു.ആകെയുള്ള കുറച്ച് സ്ഥലത്ത് ഒരാഗ്രഹം പ്പോലെ വെച്ച് പിടിപ്പിച്ച ഒട്ടുമാവ് തൈകൾ, അനവധി വർഷങ്ങൾ കഴിഞ്ഞിട്ടും പൂക്കുന്നില്ല.! ഇനി, നന്നായ് പൂവിട്ടാൽ തന്നെ മാങ്ങ ഉണ്ടാകുന്നുമില്ല. നിരവധി പേരാണ് ഇത്തരത്തിലുള്ള വിഷമം അഭിമുഖികരിക്കുന്നത്. മാവ് പൂക്കാതിരിക്കുന്നതിനും, നന്നായ് പൂവിട്ടാൽ തന്നെ മാങ്ങയുണ്ടാകാതിരിക്കുന്നതിനും പലവിധ കാരണങ്ങളുണ്ട്.

Arun T

അണുകുടുംബങ്ങൾ വ്യാപകമായതോടെ സ്ഥലങ്ങൾ കുറഞ്ഞു.ആകെയുള്ള കുറച്ച് സ്ഥലത്ത് ഒരാഗ്രഹം പ്പോലെ വെച്ച് പിടിപ്പിച്ച ഒട്ടുമാവ് തൈകൾ, അനവധി വർഷങ്ങൾ കഴിഞ്ഞിട്ടും പൂക്കുന്നില്ല.!

ഇനി, നന്നായ് പൂവിട്ടാൽ തന്നെ മാങ്ങ ഉണ്ടാകുന്നുമില്ല.

നിരവധി പേരാണ് ഇത്തരത്തിലുള്ള വിഷമം അഭിമുഖികരിക്കുന്നത്.

മാവ് പൂക്കാതിരിക്കുന്നതിനും, നന്നായ് പൂവിട്ടാൽ തന്നെ മാങ്ങയുണ്ടാകാതിരിക്കുന്നതിനും പലവിധ കാരണങ്ങളുണ്ട്.

ചെറിയൊരു നിരീക്ഷണത്തിലൂടെ, കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ പരിഹാരമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്.

നല്ല സൂര്യപ്രകാശവും, നീർവാർച്ചയുമുള്ള സ്ഥലത്താണ് മാവ് നടേണ്ടത്. പോഷകങ്ങൾ ലഭ്യമായ രാസവളങ്ങളോ, ജൈവ വളങ്ങളോ ശുപാർശ പ്രകാരം നല്കണം.

മാവില കരിയൽ, തൂമ്പില വാടി കൊഴിഞ്ഞു വീഴുക, നുറുക്കി പോവുക, കൊമ്പുകളുടെ അറ്റം ഉണങ്ങിപ്പൊടിയുക. വണ്ട് കുത്തൽ, നീരൊലിപ്പ്, കായ അഴുകി പൊഴിയുക. വിണ്ടു കീറുക, കായ പിടിക്കാതിരിക്കുക. ഇങ്ങിനെ പല വിധ രോഗങ്ങളും കീടങ്ങളുമാണ്, മാവ് കൃത്യ സമയങ്ങളിൽ കായ്ക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ.

ഇലകൾ കരിയുന്നതിനും, മഞ്ഞനിറം വരാതെ കൊഴിഞ്ഞു വീഴുന്നതും മംഗോഹോപ്പറിന്റെ ആക്രമണ ലക്ഷണമാണ്.

'ഡിപോറസ്മാർജിനേറ്റസ് ' എന്ന കീടം മാവിന്റെ തളിരിലകളിൽ കരിച്ചിലുണ്ടാക്കുകയും, മാവ് പൂക്കൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നു  ഇ രണ്ട് കീടാക്രമണങ്ങൾക്കും വേപ്പധിഷ്ഠിത കീടനാശിനികൾ ഫലപ്രദമാണ്.

മാവിൻ തടിയിൽ കൂൺ വളർച്ച ശ്രദ്ധയിൽ പ്പെട്ടാൽ തടിയിൽ പോറലേൽപ്പിക്കാതെ ചുരണ്ടി കളയണം.

നീരൊലിപ്പ് കണ്ടാൽ ബോർഡോ കുഴമ്പ് തേച്ച് പിടിപ്പിക്കുകയും ചെയ്യുക.

മാവ് വലുതായ് കായ്ഫലം ലഭ്യമാക്കണമെങ്കിൽ ഏകദേശം പതിനേഴോളം മൂലകങ്ങൾ അത്യാവശ്യമാണ്. മുലകങ്ങളുടെ അപര്യാപ്തത മൂലവും കായ് പിടുത്തം കുറയാം

മാവിന് ആറുമാസത്തിലൊരിക്കൽ വളപ്രയോഗങ്ങൾ ചെയ്യുമ്പോൾ സൂഷ്മ മൂലകങ്ങളും ശുപാർശ പ്രകാരം കൊടുക്കുന്നതും നല്ലതാണ്.

മാങ്ങ അഴുകുന്നതും, വിണ്ടു കീറുന്നതും 'സിങ്ക് ' എന്ന മൂലകത്തിന്റെ അഭാവം മൂലമാകാം  ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ വിപണിയിൽ ലഭ്യമായ സിങ്ക് അധിഷ്ഠിത സൂഷ്മമൂലകങ്ങൾ ശുപാർശ പ്രകാരം നല്കുക.

പുഴുക്കളുടെ ആക്രമണം കൊണ്ടും, കായ്കളിലെ അഴുകൽ രോഗം മൂലവും, കായിച്ചകളുടെ ആക്രമണം മൂലവും മാങ്ങകൾ നശിക്കുന്നുണ്ട്.

താഴെ വീഴുന്ന മാങ്ങകൾ നശിപ്പിച്ചു കളയുക. കായിച്ചകൾക്കെതിരെ 'ഫിറമോൺ കെണികൾ ' ഉപയോഗിക്കുക

മാങ്ങ അഴുകുന്നതിന് കൃഷി ഓഫിസറുടെ നിർദ്ദേശാനുസരണം ശുപാർശ പ്രകാരമുള്ള കുമിൾ നാശിനികളും പ്രയോഗിക്കാവുന്നതാണ്.

 

റിപ്പോർട്ട്

ഗിരീഷ് അയിലക്കാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വാഴ കൃഷി ചെയ്യും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

English Summary: Isn't grafted mango trees growing or yielding mangoes

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds