Updated on: 12 May, 2021 8:08 AM IST

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. വഴുതനയെ ബാധിക്കുന്ന രോഗ-കീടങ്ങളും അവയെ തുരത്താനുള്ള മാര്‍ഗങ്ങളും

കായ്, തണ്ടു തുരപ്പന്‍ പുഴു

തണ്ടും കായ്കളും തുരന്നു നശിപ്പിക്കുന്ന പുഴുക്കളാണിവ. വെളുത്ത ചിറകില്‍ തവിട്ടു പുള്ളികളോടു കൂടിയ ശലഭത്തിന്റെ പുഴുക്കളാണ് വില്ലന്‍മാര്‍.

1. ആക്രമിക്കപ്പെട്ട കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ചു നശിപ്പിക്കുക.
2. തടത്തില്‍ വേപ്പ് , ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്തിളക്കി നടുക.
3. വേപ്പിന്‍ കുരു സത്ത് 35 മില്ലി /ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക.
4. സന്ധ്യയ്ക്ക് വിളക്കു കെണി സ്ഥാപിക്കുക.

ആമവണ്ട് (എപ്പിലാക്‌ന ബിറ്റില്‍)

തവിട്ടു നിറത്തില്‍ കറുത്ത പുള്ളികളോടു കൂടി ആമയുടെ ആകൃതിയിലുള്ള കീടമാണിത്. ഇലയിലെ പച്ചനിറം കാര്‍ന്നു തിന്നും.

1 ശേഖരിച്ചു നശിപ്പിക്കുക, ഞെക്കി കൊല്ലുക.
2. വേപ്പിന്‍ കുരു സത്ത് 5 മില്ലി ഒരു ലിറ്റര്‍ വെള്ളം തോതില്‍ സ്േ്രപ ചെയ്യുക.
3. പെരുവല സത്ത് 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്പ്രേ ചെയ്യുക.

കുകില രോഗം (വൈറസ്)

1. 50 – 60 ഡിഗ്രി ചൂടുവെള്ളത്തില്‍ വിത്ത് മുക്കിയ ശേഷം നടുക.
2. രോഗകാരികളായ കീടങ്ങളെ വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി മിശ്രിതം തളിച്ചു നശിപ്പിക്കുക. (5% വീര്യം)
3. അഞ്ച് ദിവസം പുളിച്ച മോര് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ ഇലയിലും തണ്ടിലും തളിക്കുക.

English Summary: Use curd water to reppel brinjal pest effectively
Published on: 12 May 2021, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now