വാഴക്കൃഷിയിലെ ജൈവരഹസ്യങ്ങൾ Organic secrets in organic farming
വാഴയുടെ ഇലകളിൽ വ്യത്യസ്ത നിറങ്ങൾ കാണപ്പെടുന്നത് ചില മൂലകങ്ങളുടെ അഭാവം കൊണ്ടാണ്. ഇതിന് ജൈവവളങ്ങൾ നന്നായി ചേർത്താൽ മതി. ചാണകവും പച്ചില വളവും നല്ലതാണ്. പയർവർഗ്ഗ ചെടികൾ വാഴയ്ക്കിടയിൽ വളർത്തുന്നതും ട്രൈക്കോഡർമ ഉപയോഗിക്കുന്നതും നല്ലതാണ്.
നേർപ്പിച്ച അമൃതപാനിയും പഞ്ചഗവ്യവും കുലച്ച വാഴയുടെ ചുണ്ട് ഒടിച്ച് കറ പോകുന്നതിന് മുൻപ് കവറിൽ കെട്ടി വെയ്ക്കുക. കായയുടെ പുഷ്ടിക്ക് ഗുണം ചെയ്യും.
ഫ്യൂറഡാന് പകരമായി ഉലുവയും മഞ്ഞൾ പൊടിയും തുല്യ അളവിൽ ചേർത്ത മിശ്രിതം വാഴയുടെ കവിളിലും ചുവട്ടിലും മാസത്തിൽ ഒരിക്കൽ പ്രയോഗിക്കുക.
വാഴത്തോട്ടത്തിൽ ചോണൻ ഉറുമ്പകളെ വളരാൻ അനുവദിച്ചാൽ തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കാം.
പുതിയ ചാണകം കലക്കി വാഴത്തോട്ടത്തിൽ ഒഴിച്ചാൽ വാഴ ലയ്ക്ക് തൂക്കം കൂട്ടാനും വാഴയുടെ മഞ്ഞളിപ്പ് മാറാനും സഹായിക്കും. . പുകയില വാഴയുടെ കൂമ്പിനുള്ളിൽ തിരുകി വെച്ചാൽ വെള്ളകൂമ്പ് രോഗം കുറയും.
കുറുനാമ്പ് രോഗത്തിന് കുറുനാമ്പ് മുറിച്ച് മാറ്റിയതിനുശേഷം ഗോമൂത്രമോ തൈരോ ഒഴിച്ചുകൊടുക്കുക.
വാഴയുടെ കവിളിൽ വറുത്ത ഉലുവ 5 ഗ്രാം വീതം വിതറി യാൽ കുറുനാമ്പ് രോഗത്തിനെ നിയന്ത്രിക്കാം.
പുളിപ്പിച്ച് കഞ്ഞിവെള്ളം വാഴക്കുലയിൽ തളിച്ചാൽ കുല യുടെ നിറവും തൂക്കവും കൂടും. ഒരു ലിറ്റർ വെള്ള ത്തിൽ ഒരു ലിറ്റർ പുളിച്ച കഞ്ഞിവെള്ളവും ചേർത്ത് തളിക്കുക.
വാഴത്തോട്ടങ്ങളിൽ പരമാവധി മഞ്ഞ പൂവുള്ള ബന്തിപ്പൂവ് (ചെണ്ടുമല്ലി) നട്ടുപിടിപ്പിക്കുക. ഉങ്ങ്, ആവണക്ക്, ആര്യവേ , കരിനൊച്ചി, വെള്ളനൊച്ചി എന്നിവയുടെ ഇലകൾ പച്ചി ലവളങ്ങളുടെ കൂടെ ചേർക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
അഞ്ച് കിലോ പുതിയ ചാണകം അഞ്ച് ലിറ്റർ ഗോമൂത്രത്തിൽ കലക്കിയതിന് പുളിച്ച മോര് ചേർക്കുക. ഇതിലേക്ക് 50 ഗ്രാം വരട്ടു മഞ്ഞൾ (വേവിക്കാതെ ഉണങ്ങിയ മഞ്ഞൾ) പൊടി ചേർത്ത് മൂന്ന് ദിവസത്തിന് ശേഷം വാഴത്തടയിലും വാഴച്ചുവട്ടിലും ഒഴിച്ചു കൊടുക്കുക. കുമിൾ രോഗങ്ങൾ വരാതിരിക്കുന്നതിന് വളരെ നല്ലതാണ്.