Updated on: 30 April, 2021 9:21 PM IST
രാമച്ച തൈലം

സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കാന്‍ രാമച്ച തൈലം ഉപയോഗിക്കാറുണ്ട്. വേരില്‍ നിന്നുമെടുക്കുന്ന വാസനത്തൈലത്തിന് വേണ്ടിയാണ് പ്രധാനമായും രാമച്ചം (വെറ്റിവേറിയ സൈസനോയിഡ്‌സ്) കൃഷി ചെയ്യുന്നത്. ഔഷധഗുണത്തിലും മുന്നിലാണ് രാമച്ച തൈലം.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയ്ക്ക് രാമച്ചം ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ഒരു ദീര്‍ഘകാല വിളയാണ് രാമച്ചം. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ രാമച്ചം വിളവെടുക്കാവുന്നതാണ്. രാമച്ചത്തിന്റെ അതിശക്തമായ വേരുപടലത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് കേരളത്തില്‍ അതിപ്രാചീന കാലം മുതലേ മണ്ണൊലിപ്പ് തടയുന്നതിന് മണ്‍കയ്യാലകളില്‍ ഈ ചെടി വെച്ചുപിടിപ്പിച്ചിരുന്നു. കന്നുകാലികള്‍ക്ക് പഥ്യമല്ലാത്തത് കൊണ്ടും വേനലില്‍ ഉണങ്ങാതിരിക്കുന്നത് കൊണ്ടും കാര്യമായ പരിചരണങ്ങളൊന്നും കൂടാതെ തന്നെ വളരുന്നതുകൊണ്ടും പരിസ്ഥിതി സന്തുലിനാവസ്ഥ നിലനിര്‍ത്തുന്നതിന് രാമച്ചം ഉപയോഗിക്കുന്നു. കായല്‍ തീരങ്ങളിലും ജലസേചന ചാലുകളുടെ ഓരങ്ങളിലും തിരയുടെയും ഒലിച്ചുവരുന്ന വെള്ളത്തിന്റെയും ആഘാതങ്ങളില്‍ നിന്ന് മണ്ണൊലിപ്പ് തടഞ്ഞ് തീരത്തെ സംരക്ഷിക്കുന്നതിന് രാമച്ചം ഉത്തമമാണ്

രാമച്ചം രണ്ട് ഇനങ്ങളില്‍ ലഭ്യമാണ്. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ എന്നീ രണ്ട് ഇനങ്ങളാണുള്ളത്. ദക്ഷിണേന്ത്യന്‍ ഇനങ്ങള്‍ക്ക് വേരും തൈലവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനാകും. എന്നാല്‍ തൈലത്തിന്റെ കാര്യത്തില്‍ ഗുണനിലവാരം കൂടുതല്‍ ഉത്തരേന്ത്യന്‍ ഇനത്തിനാണ്. ഹെക്ടറൊന്നിന് 5 ടണ്‍ വരെ വേരും അത് വാറ്റിയെടുക്കുമ്പോള്‍ 30 കിലോഗ്രാം തൈലവും ലഭിക്കുന്നു. ഒ.ഡി.വി.-3 എന്ന ദക്ഷിണേന്ത്യന്‍ ഇനം കേരളത്തില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു.

കൃഷിരീതി

കാലവര്‍ഷാരംഭത്തോടെയാണ് കൃഷിപ്പണികള്‍ തുടങ്ങുന്നത്. മുന്‍ സീസണില്‍ വിളവെടുത്ത, വേര് വെട്ടി മാറ്റിയ ശേഷമുള്ള കുറ്റികള്‍ മണ്ണില്‍ പുതച്ചു വച്ച് അതില്‍ നിന്നുണ്ടാകുന്ന 15 മുതല്‍ 20 സെ. മീറ്റര്‍ വരെ നീളമുള്ള ചിനപ്പുകള്‍ ആണ് നടീല്‍ വസ്തു.

രാമച്ചകൃഷി കേരളത്തില്‍

രണ്ടിനം രാമച്ചമാണ് സാധാരണയായി കണ്ടുവരുന്നത്. പൂക്കുന്നവയും, പൂക്കാത്തവയും. പൂക്കുന്ന ഇനം വടക്കേ ഇന്ത്യയിലാണ് കാണാറ്. ഇവയില്‍ വിത്തുകളും ഉണ്ടാവും. പൂക്കാത്ത ഇനമാണ് തെക്കേ ഇന്ത്യയില്‍ പൊതുവേ കാണപ്പെടുന്നത്.

പൂക്കുന്ന ഇനത്തിന്റെ തണ്ട് വണ്ണം കുറഞ്ഞതും വേര് ധാരാളം ശാഖകളോടു കൂടിയതും ആയിരിക്കും. എന്നാല്‍ പൂക്കാത്ത ഇനങ്ങളില്‍ വണ്ണം കൂടിയ തണ്ടും, ശാഖകള്‍ കുറഞ്ഞ വേരുകളുമാണുണ്ടാവുക.

രണ്ടാമത് പറഞ്ഞ ഇനമാണ് നമ്മുടെ നാട്ടില്‍ കൂടുതലും കണ്ടുവരുന്നത്. വടക്കേഇന്ത്യന്‍ രാമച്ചത്തിന്റെ തൈലത്തിന് സുഗന്ധം കൂടുമെങ്കിലും തൈലം കൂടുതല്‍ അളവില്‍ ലഭിക്കുന്നത് തെക്കേ ഇന്ത്യന്‍ രാമച്ചത്തില്‍ നിന്നാണ്.

 കൂടുതല്‍ വിളവു ലഭിക്കാന്‍ ഒരു മൂട്ടില്‍ ഒന്നില്‍ കൂടുതല്‍ ചിനപ്പുകള്‍ നടുന്ന രീതിയും ഉണ്ട്. ഓരോ ചിനപ്പും നടുന്ന കുഴിക്ക് 5-10 സെ. മീറ്റര്‍ വരെ താഴ്ച്ചയാകാം. ചെടി കുഴിയില്‍ താഴ്ത്തി വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം.

സമുദ്രനിരപ്പില്‍ നിന്നും 1300 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ രാമച്ചം വളരും. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ രാമച്ചക്കൃഷിയുണ്ട്.

എല്ലാത്തരം മണ്ണിലും രാമച്ചം വളരും. കേരളത്തിന്റെ നദീതടങ്ങളിലും തീരപ്രദേശങ്ങളിലുമുള്ള ഫലഭൂയിഷ്ടമായ എക്കല്‍ മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണില്‍ വളരുന്ന ചെടികളുടെ വേരില്‍ നിന്നും കൂടുതല്‍ തൈലം ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ആണ്ടില്‍ 1000 മുതല്‍ 2000 മി. മീറ്റര്‍ വരെ മഴ ലഭിക്കുന്നതും 23 മുതല്‍ 430 വരെ ചൂടു ലഭിക്കുന്നതുമായ പ്രദേശങ്ങളില്‍ രാമച്ചം നന്നായി വളരും.

തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പുതുപൊന്നാനി, വെളിയംകോട്, തങ്ങള്‍പ്പടി, അന്നത്തോട്, കാപ്പിരിക്കാട്, മന്ദലാംകുന്ന്, എടക്കഴിയൂര്‍, പുന്നയൂര്‍  എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി രാമച്ചം കൃഷിയുണ്ട്.

എടക്കഴിയൂര്‍ മുതല്‍ തൃശ്ശൂര്‍മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കാപ്പിരിക്കാട് വരെയുള്ള കടലോരത്തെ വെളുത്ത മണല്‍ മണ്ണിലാണ് രാമച്ചത്തിന്റെ വിപുലമായ കൃഷിയുള്ളത്.

രണ്ടുജില്ലകളിലുമായി ഏതാണ്ട് 1200 ഏക്കര്‍സ്ഥലത്ത് രാമച്ചം കൃഷിചെയ്തുവരുന്നു. തെക്കന്‍ കേരളത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശാല വരെയുള്ള തീരദേശത്തും രാമച്ചം ചെറിയ തോതില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.

കാലവര്‍ഷാരംഭത്തോടെയാണ് കൃഷിപ്പണികള്‍ തുടങ്ങുന്നത്. മുന്‍ സീസണില്‍ വിളവെടുത്ത, വേര് വെട്ടി മാറ്റിയ ശേഷമുള്ള കുറ്റികള്‍ മണ്ണില്‍ പുതച്ചു വച്ച് അതില്‍ നിന്നുണ്ടാകുന്ന 15 മുതല്‍ 20 സെ. മീറ്റര്‍ വരെ നീളമുള്ള ചിനപ്പുകള്‍ ആണ് നടീല്‍ വസ്തു.

കൃഷിസ്ഥലം നന്നായി ഇളക്കി കട്ടകളും, കളകളും മാറ്റി മണ്ണ് പരുവപ്പെടുത്തണം. അടിസ്ഥാനവളമായി ഹെക്ടറിന് 5- 10 ടണ്‍ കാലിവളമോ, കമ്പോസ്‌റ്റോ ചേര്‍ക്കണം. സ്ഥലത്തിന്റെ ചരിവിന് കുറുകെ 30 സെ. മീറ്റര്‍ ഉയരത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ വാരങ്ങള്‍ എടുക്കണം.

ഇവയ്ക്കു മുകളില്‍ 30-60 സെ. മീറ്റര്‍ അകലത്തില്‍ രണ്ടു വരിയായി ചിനപ്പുകള്‍ നടാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഒറ്റ ചിനപ്പുരീതിയില്‍ ഏകദേശം 80000-100000 ചിനപ്പുകള്‍ വേണ്ടിവരും.

കൂടുതല്‍ വിളവു ലഭിക്കാന്‍ ഒരു മൂട്ടില്‍ ഒന്നില്‍ കൂടുതല്‍ ചിനപ്പുകള്‍ നടുന്ന രീതിയും ഉണ്ട്. ഓരോ ചിനപ്പും നടുന്ന കുഴിക്ക് 5-10 സെ. മീറ്റര്‍ വരെ താഴ്ച്ചയാകാം. ചെടി കുഴിയില്‍ താഴ്ത്തി വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം.

മഴയില്ലെങ്കില്‍ പുതിയ മുള വരുന്നതുവരെ ദിവസവും രണ്ടുനേരം നനച്ചു കൊടുക്കണം. അഞ്ചാറ് ഇല വന്നാല്‍ പിന്നെ നന രണ്ടുദിവസം കൂടുമ്പോള്‍ മതിയാകും. നട്ട് ഒരു മാസം കഴിഞ്ഞ് കളകള്‍ നീക്കി ഇടയിളക്കിയിട്ട് വളപ്രയോഗം തുടങ്ങാം.

ആറുമാസത്തിനു ശേഷം തറനിരപ്പില്‍ നിന്നും 30 സെ.മീ. ഉയരത്തില്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍  2-3 പ്രാവശ്യം തലപ്പ് മുറിച്ചു വിടുന്നത് കൂടുതല്‍ കരുത്തോടുകൂടി ചെടി വളരുന്നതിനും അധികം ചിനപ്പുകള്‍ ഉണ്ടാവുന്നതിനും സഹായകമാണ്.

രാസവളപ്രയോഗം കര്‍ഷകര്‍ സാധാരണ ചെയ്യാറില്ല. കാലിവളം, കമ്പോസ്റ്റ്, ചാരം, കടലപിണ്ണാക്ക്, മീന്‍വളം എന്നിവയാണ് പൊതുവേ നല്‍കാറ്. എന്നാല്‍ ഹെക്ടറിന് 25-50 കി. ഗ്രാം വീതം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ചേര്‍ത്ത് കൊടുക്കുന്നത് ചെടിയുടെ വര്‍ധിച്ച വളര്‍ച്ചയ്ക്കും, വിളവിനും അഭികാമ്യമാണ്.

പാക്യജനകവും ക്ഷാരവും 2-3 തവണകളായിട്ടാണ് ചേര്‍ത്ത് കൊടുക്കേണ്ടത്. ജുണില്‍ നടുന്ന വിളയ്ക്ക് ജൂലൈ ആഗസ്റ്റ് മാസങ്ങളിലും, സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളിലും കളയെടുത്ത ശേഷം വളമിട്ട് മണ്ണടുപ്പിച്ച് കൊടുക്കണം. രാമച്ചത്തില്‍ വലിയ കീടരോഗ ബാധകള്‍ ഒന്നും കാണാറില്ല.

മണല്‍ പ്രദേശങ്ങളില്‍ രാമച്ചത്തിന്റ വേരുകള്‍ അതിവേഗം വളര്‍ന്നിറങ്ങുന്നു. 180 സെ.മീ.  മുതല്‍ 360 സെ.മീ. വരെ വേര് വളരാറുണ്ട്. വേരിന്റെ ഉപയോഗത്തെ ആശ്രയിച്ചാണ് വിളവെടുപ്പിന്റെ സമയം നിശ്ചയിക്കുന്നത്.

ഏറ്റവും കൂടുതല്‍ വേര് ലഭിക്കുന്നത്  നട്ട് 15 മാസം കഴിയുമ്പോഴാണ്. ഗുണമേന്മയുള്ള തൈലം ലഭിക്കണമെങ്കില്‍ 18 മാസം കഴിഞ്ഞു വിളവെടുക്കണം. മണ്ണുമാന്തി ഉപയോഗിച്ച് 45-60 സെ. മീ. താഴ്ചയില്‍ മണ്ണോടുകൂടി ചുവടിളക്കി എടുത്തിട്ട് മണ്ണ് കുടഞ്ഞു കളഞ്ഞാണ് വേരെടുക്കുന്നത്.

ചെടികള്‍ പിഴുതെടുക്കും മുമ്പ് അതിന്റെ ഇലയും തണ്ടും 15-20 സെ.മീ. ഉയരത്തില്‍ മുറിച്ചു മാറ്റണം. ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ചാല്‍ ഒരു ഹെക്ടറില്‍ നിന്നും ഇനമനുസരിച്ച്  5 മുതല്‍  8 ടണ്ണോളം പച്ചവേര് ലഭിക്കും.

വിളവെടുത്ത വേര് ഒരു കഷണം തടിയില്‍ മെല്ലെ തല്ലി അതിലുള്ള കല്ലും, മണ്ണും മാറ്റണം. വൃത്തിയാക്കിയ വേര് മൂര്‍ച്ചയുള്ള ഒരു കത്തി കൊണ്ട് മുറിച്ചെടുത്ത് കെട്ടുകളാക്കി അങ്ങിനെ തന്നെ വിറ്റഴിക്കാം.

ഗുണമേന്മയുള്ള തൈലം ഉത്പാദിപ്പിക്കാന്‍ പറിച്ചെടുത്ത വേര് നന്നായി കഴുകി  3-4 സെ.മീ. നീളമുള്ള കഷണങ്ങളായി മുറിച്ച്  36-72 മണിക്കൂര്‍ തുടര്‍ച്ചയായി നീരാവി സ്വേദനം നടത്തണം. വേരില്‍ 0.5 മുതല്‍ 1.5 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട്. ഒരു ഹെക്ടറില്‍ നിന്നും ലഭിച്ച വേര് വാറ്റിയാല്‍ ഏകദേശം 20-30 കി.ഗ്രാം തൈലം ലഭിക്കും.

ഔഷധഗുണം

വെറ്റിവെറോള്‍ 45 ശതമാനം മുതല്‍ 60 ശതമാനം വരെയും വെറ്റിവോണ്‍ 15 മുതല്‍ 27 ശതമാനം വരെയും വാറ്റിയെടുത്ത തൈലത്തില്‍ അടങ്ങിയിരിക്കുന്നു. രാമച്ചം അരച്ച് കുഴമ്പ് രൂപത്തില്‍ തേച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും. വാതത്തിനും, ഞരമ്പ് വലിയുന്നതിനും, വേദനയ്ക്കും, വീക്കത്തിനും വളരെ നല്ലതാണ് രാമച്ച തൈലം. രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും അമിതദാഹം, ക്ഷീണം, ഉദരരോഗങ്ങള്‍ക്കും നല്ലതാണ്. ദഹനത്തെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

സംസ്ക്കരണം

ഏകദേശം പതിനെട്ടു മാസമാണ് വിളവെടുപ്പിനുള്ള സമയപരിധി. ഓല മഞ്ഞ നിറമാകും. 

തലഭാഗം കൂട്ടി കെട്ടി തൂമ്പാ ഉപയോഗിച്ച് ആഴത്തില്‍ കിളച്ച് വേണം രാമച്ചം പറിച്ചെടുക്കുവാന്‍. വേരിനാണ് വില ലഭിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് വേണം പറിച്ചെടുക്കുവാന്‍. മൂട് വെള്ളത്തില്‍ നല്ലവണ്ണം കഴുകി വെള്ളം വാര്‍ന്ന് കളഞ്ഞ് എടുക്കാം. രാമച്ചം രണ്ടു - മൂന്ന് ഗ്രേഡായി തിരിക്കാം. ഒന്നാമതായി വേര് മാത്രം ഉള്ളത്. രണ്ടാമതായി സ്വല്പം വേരുള്ളതും, കമ്പുള്ളതുമായത്. മൂന്നാമതായി വേര് കുറവും കമ്പ് കൂടുതലുമുള്ളത്.

ഉപയോഗങ്ങള്‍

രാമച്ചം വീട്ടില്‍ തുറന്ന് സൂക്ഷിച്ച് വച്ചാല്‍ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുപയോഗിക്കുന്നു. കൊതുകിന്റെയും, മിന്തിന്റേയും വരവ് ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്നു. ദാഹശമിനിയുടെ ചേരുവയായി ഉപയോഗിക്കുന്നു. രാമച്ച വേര് സംസ്ക്കരിച്ച് തേച്ച് കുളിയ്ക്കുവാനുള്ള സ്ക്രബ്ബ് ആയി ഉപയോഗിച്ചു വരുന്നു. ശരീരത്തിന്റെ അനാവശ്യമായ വിയര്‍പ്പുമണം ഒഴിവാക്കാനും ത്വക്ക് രോഗങ്ങളെ തടഞ്ഞു നിര്‍ത്തുവാനും സഹായിക്കുന്നു. രാമച്ച വിശറികൊണ്ട് വീശുന്നത് ആസ്മാ രോഗികള്‍ക്ക് ആശ്വാസം ലഭിയ്ക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരുന്നതാണ് രാമച്ച മെത്തയില്‍ കിടക്കുന്നത്. വാസന വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സോപ്പുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും രാമച്ചവും, തൈലവും ഉപയോഗിക്കുന്നു.

മലിനീകരണ നിയന്ത്രണത്തിനും മണ്ണ് സംരക്ഷണത്തിനും രാമച്ചം നട്ടു വളര്‍ത്തുന്നത് വളരെ നല്ലതാണ്.

English Summary: use vetivera to get excellent yield and earnings
Published on: 26 April 2021, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now