Health & Herbs

ദാഹശമനത്തിന് രാമച്ച വെള്ളം

ramacham

വേനലിൽ എത്രവെള്ളം കുടിച്ചാലും ദാഹം തീരില്ല. തിളപ്പിച്ചാറ്റിയ വെള്ളം, ജ്യൂസ്, ചായ എന്നിങ്ങനെ വിവിധതരത്തിലുള്ള പാനീയങ്ങൾ നാം കുടിക്കാറുണ്ട്. നമ്മുടെ വീട്ടുമുറ്റത്ത്‌ തന്നെ കാണുന്ന ദാഹശമിനകളിൽ ഒന്നാണ് രാമച്ചം .രാമച്ചമിട്ട് തിളപ്പിക്കുന്ന വെള്ളം നല്ലൊരു ദാഹശമനിയാണ്... രാമച്ചത്തിൻ്റെ വേരുകള്‍ക്ക് സുഗന്ധവും, ഔഷധ ഗുണവുമുണ്ട്.ഇത് പുല്ലിൻ്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ്. . മണ്‍കുടത്തില്‍ രാമച്ചമിട്ടുവെച്ചവെള്ളം ശരീരക്ഷീണം, ദുര്‍ഗന്ധം എന്നിവയെ മാറ്റുന്നു. രാമച്ചത്തിന്‍റെ വേര് അരച്ചുതേച്ചാല്‍ അധികവിയര്‍പ്പ് വിയര്‍പ്പുനാറ്റം, ചര്‍മരോഗങ്ങള്‍ എന്നിവ ശമിക്കുന്നു.

രാമച്ചം ദാഹശമനി ഉണ്ടാക്കാൻ വെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല. ദാഹശമനിക്കായി രാമച്ചത്തിന്റെ വേര് നല്ലവണ്ണം പല പ്രാവശ്യം കഴുകി കുടിക്കാൻ ഉപയോഗിക്കുന്ന മൺകലത്തിൽ വെള്ളത്തിൽ ഇടുക. വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നല്ല തുണിയില്‍ കിഴിയാക്കി വെള്ളത്തിൽ ഇടുന്നവരും ഉണ്ട് . ഇങ്ങനെ ചെയ്യുമ്പോൾ രാമച്ചതിന്റെ ഹൃദ്യമായ ഗന്ധം വെള്ളത്തിൽ ലയിക്കുന്നതോടൊപ്പം അതിന്റെ ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും.രാമച്ചത്തിന്റെ ഗുണങ്ങള്‍ വെള്ളത്തില്‍ ലയിച്ചു കഴിയുമ്പോള്‍ ഈ വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. വെള്ളത്തിനു രാമച്ചത്തിന്റെ സുഗന്ധം ഉണ്ടായിരിക്കും. ശരീരത്തിന്റെ ചൂടും ക്ഷീണവും മാറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox