Updated on: 30 April, 2021 9:21 PM IST
വാളരി പയർ കൃഷി. (sword bean )

വാളരി പയർ കൃഷി. (sword bean )

ധാരാളം പോഷകമൂലകങ്ങൾ അടങ്ങിയതുംരോഗപ്രതിരോധത്തിന് ഏറേ ഗുണകരവുമായ പച്ചക്കറി ഇനങ്ങളിൽപയർവർഗ്ഗവിളകൾക്ക് പ്രമുഖസ്ഥാനമാണള്ളത്.ഫാബിയേസി സസ്യകുടുംബത്തിൽ പെട്ട അമ്പതിലേറെ പയർ വർഗ്ഗ വിളകളുണ്ട്. വാളരി പയർകൃഷിക്ക് വേണ്ടത്രപ്രചാരംലഭിച്ചിട്ടില്ലയെന്നത് വസ്തുത.

Sword bean grow and care – vine of the genus Canavalia also known as Canavalia gladiata, Sword bean perennial evergreen plant, can grow in tropic warm mediterranean or warm subtropical climate and growing in hardiness zone 10b+. Flower color pink-purple in the shape of butterfly the flowers grow on stem in inflorescence. Sword bean pods

പ്രോട്ടീൻ 2.7 ഗ്രാം. കൊഴുപ്പ്. o.2 ഗ്രാം ധാതുക്കൾ. 0.6 ഗ്രാം. അന്നജം 7.8 ഗ്രാം, നാര് 1.5 ഗ്രാം കാൽസ്യം 60 മി.ലി.ഗ്രാം. ഫോസ്ഫറസ് 20 മി.ലി.ഗ്രാം. കരോട്ടിൻ 24 മി.ലി.ഗ്രാം. വിറ്റാമിൻ 12 മി.ലി ഗ്രാം എന്ന തോതിൽ അടങ്ങിയിരിക്കുന്നു.

കേരളത്തിൽ കൃഷി ചെയ്തു വരുന്ന പച്ചക്കറിയിനങ്ങളിൽ യാതൊരു വിധ രോഗവും കീടവും ബാധിക്കാത്ത ഒരു വിളയാണിത്. ഉഷ്ണമേഖലാ വിളയാണെങ്കിലും മിതശീതോഷ്ണ മേഖലയിലും വളരും വരൾച്ചയെ ഒരു പരിധി വരെ അതിജീവിക്കാനുളള കഴിവ് ഈ വിളക്കുണ്ട്.

കനവേലിയ ഗ്ലാഡിയേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പടരുന്ന ഇനങ്ങളും കനവേലിയ എൻസിഫോർമിസ്എന്ന കുറ്റിച്ചെടിയിനങ്ങളും കേരളത്തിൽ കൃഷി ചെയ്തുവരുന്നു.പടരുന്നഇനത്തിന്റെ വിത്തിന് ചുവപ്പ് നിറവും കുറ്റിച്ചെടിയിനത്തിന് വെളുത്ത നിറവുമാണ്. പടരുന്ന ഇനങ്ങളുടെ വിത്ത് വലുപ്പംകൂടിയതാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലീഷിൽ ജാക്ക് ബീൻ എന്നും ഹോഴ്സ് ബീൻ എന്നും അറിയപ്പെടുന്നു.

വാളരി പയർ കൃഷി രീതി.

മെയ്-ജൂൺ,സപ്തംമ്പർ-ഒക്ടോബർ എന്നീ രണ്ടു സീസണലാണ് വാളരി പയർ കൃഷിക്ക് അനുയോജ്യം പടരുന്ന ഇനങ്ങൾ ഒന്ന് - ഒന്നര മീറ്റർ അകലത്തിൽ കുഴിയെടുത്തും , കുറ്റിയിന 6075സെ.മീ.അകലത്തിൽ വരികളെടുത്ത് രണ്ടടി അകലത്തിൽ കുഴിയെടുത്തും.

കുഴിയൊന്നിന് 10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർത്ത് 100 ഗ്രാം 7-10.5 പച്ചക്കറി വളമിശ്രിതവും ചേർത്ത് കുഴി മൂടിയശേഷംരണ്ട്മൂന്ന്,വിത്തുകൾ നടാം. മഴക്കാലമാണെങ്കിൽ കൂനയെടുത്താണ് വിത്ത്നടേണ്ടത്.കളയെടുപ്പ് ,ജലസേചനം , പടരുന്ന ഇനങ്ങൾക്ക് പന്തൽ എന്നിവ തയ്യാറാക്കി കൊടുക്കണം. മേൽവളമായിപടരാൻതുടങ്ങുമ്പോൾ 100 ഗ്രാം പച്ചക്കറി മിശ്രിതം കൂടികൊടുക്കണം.

രോഗകീടബാധക്കെതിരെ സസ്യസംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമില്ല.
കുറ്റിച്ചെടിയിൽ നിന്നും മൂന്ന് നാല്കി.ഗ്രാംവരെവിളവ് ലഭിക്കുമ്പോൾ പടരുന്ന ഇനങ്ങളിൽ നിന്നും അഞ്ച് കി.ഗ്രാം വരെ വിളവ് ലഭിക്കുന്നു.

ജൈവ ജീവനം 
പള്ളിക്കര കൃഷി ഭവൻ, കാസറഗോഡ്

English Summary: valari payar sword bean farming
Published on: 29 December 2020, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now