Updated on: 4 July, 2021 5:02 AM IST
മീലിമൂട്ട (മീലി ബഗ്)

മീലിമൂട്ട (മീലി ബഗ്)

വെളുത്ത പഞ്ഞി പോലുള്ള വസ്തുക്കൾ ഇലകളിലും, തണ്ടുകളിലും, പൂക്കളിലും ഫലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഇത് ബാധിച്ചാൽ ഇലകൾ മഞ്ഞളിക്കാനും ചുരുളാനും, ബാക്ടീരിയ, കുമിൾ ബാധകൾ വരാനും സാധ്യതയുണ്ട്. ചെടികളുടെ മുരടിപ്പിനും കാരണമാകുന്നു .തന്മൂലം വിളവിൽ കുറവുണ്ടാകുന്നു. ചെടി ക്രമേണ നശിക്കുന്നു.

ലക്ഷണങ്ങൾ

വെളുത്ത പഞ്ഞി പോലെ കീടങ്ങളുടെ കൂട്ടം ഇലകളുടെ അടിയിലും, തണ്ടുകളിലും, പൂക്കളിലും ഫലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. മൃദു ശരീരമുള്ള ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തളിരിലകള്‍ മഞ്ഞളിച്ച് ചുരുണ്ടു പോകൽ, ചെടികളുടെ വളർച്ച മുരടിക്കൽ, പഴങ്ങളുടെ പാകമാകാതെയുള്ള പൊഴിയൽ മുതലായവയാണ്. പ്രായമായ ഇലകൾ വിരൂപമാകാനുള്ള സാധ്യത കുറവാണ്. ചെടികളുടെ നീര് കുടിക്കുമ്പോൾ ഇവ തേൻ പോലെ മധുരമുള്ള സ്രവങ്ങൾ വിസർജ്ജിക്കുന്നു, ഈ സ്രവങ്ങളിൽ ബാക്ടീരിയകളും പൂപ്പലുകളും വാസമുറപ്പിക്കുന്നു. ഫലങ്ങൾ കൂടുതൽ ബാധിക്കപ്പെടാനും ആകൃതിയിൽ മാറ്റം വരാനും മെഴുകുസ്രവങ്ങൾ കൊണ്ട് പൊതിയപ്പെടാനും സാധ്യതയേറെയാണ്. തേൻസ്രവങ്ങളിൽ ആകൃഷ്ടരായെത്തുന്ന ഉറുമ്പുകൾ മറ്റ് ചെടികളിലേക്കും കീടങ്ങളെ എത്തിക്കുന്നു.

സാധാരണയായി താഴെ പറയുന്ന വിളകളിലാണ് ഇവ ബാധിക്കുന്നത് ,

വാഴ
ബീൻസ്
നാരകം
പരുത്തി
വെള്ളരിക്ക
വഴുതന
ഉഴുന്ന് & ചെറുപയർ
മുന്തിരി
മസൂർ പയർ
മാമ്പഴം
മരച്ചീനി
മത്തൻ
വെണ്ട
അലങ്കാര സസ്യങ്ങള്‍
പപ്പായ
പയർ
നിലക്കടല
പിയർ
കാപ്സിക്കവും മുളകും
തുവര പരിപ്പ്
മാതളം
ഉരുളക്കിഴങ്ങ്
മത്തങ്ങ
നെല്ല്
അരിച്ചോളം
സോയാബീൻ
കരിമ്പ്
തക്കാളി
മാരി ഗോൾഡ് (ബന്ദിച്ചെടി)

ഊഷ്മളമായ കാലാവസ്ഥയിലും മിതശീതോഷ്‌ണമായ കാലാവസ്ഥയിലും കാണപ്പെടുന്ന അണ്ഡാകൃതിയോടുകൂടിയ ചിറകില്ലാത്ത കീടങ്ങളാണ് മീലിമൂട്ടകൾ. ഇവയുടെ ശരീരം നേര്‍ത്ത മെഴുകുപാളി കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ പഞ്ഞി പോലെ കാണപ്പെടും. തങ്ങളുടെ തുളഞ്ഞു കയറുന്ന വായ്ഭാഗങ്ങൾ (സ്റ്റൈലറ്റ്) ചെടികളുടെ കലകളിലേക്ക് കുത്തിയിറക്കി ഇവ നീര് ഊറ്റിക്കുടിക്കുന്നു. ഭക്ഷിക്കുന്ന സമയത്ത് ഇവ ചെടികളിലേക്ക് കുത്തിവെയ്ക്കുന്ന വിഷാംശങ്ങളോടുള്ള പ്രതികരണമാണ് രോഗലക്ഷണങ്ങൾ. മീലിമൂട്ടകളും മണ്ണിലാണ് മുട്ടകളിടുന്നത്. മുട്ട വിരിഞ്ഞിറങ്ങിയ എല്ലാ നിംഫുകളും മുതിര്‍ന്നവയും സമീപമുള്ള ചെടികളിലേക്ക് ഇഴഞ്ഞു നീങ്ങുന്നു. കാറ്റ്, ഉറുമ്പുകൾ, മൃഗങ്ങൾ, പക്ഷികൾ വഴിയായോ, അല്ലെങ്കിൽ കൊമ്പുകോതല്‍, വിളവെടുപ്പ് തുടങ്ങിയ കൃഷിപ്പണികൾ ചെയ്യുമ്പോഴോ ഇവ സമീപസ്ഥലങ്ങളിലേക്കും ദൂരത്തേക്കും വ്യാപിക്കുന്നു. ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും ഇവയുടെ ജീവചക്രം അതിവേഗം പൂർത്തിയാകുന്നതിനും കാഠിനമായി ആക്രമിക്കുന്നതിനും അനുകൂല ഘടകങ്ങളാണ്

നിയന്ത്രണമാർഗങ്ങൾ:

ജൈവകൃഷിയിലെ പ്രധാന ആയുധം പ്രതിരോധമാണെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ടെങ്കിലും പലരും അതിന് മെനക്കെടാറില്ലെന്നതാണ് സത്യം . കീടങ്ങളെക്കൊണ്ട് ധനികരായ ശേഷം മാത്രമേ നാം ഇവയുടെ സാന്നിധ്യം തിരിച്ചറിയുകയുള്ളൂ.

പ്രതിരോധ നടപടികൾ എന്തൊക്കെയെന്നു നോക്കാം

കയ്പും ദുർഗന്ധവും ഉള്ള ഇലകളും ഒരു കീടവും ബാധിക്കാത്ത തരം സസ്യങ്ങളുടെ ഇലകളും സമ്മിശ്രമായി അരച്ച് നേർപ്പിച്ചെടുത്ത കീട വികർഷിണികൾ ചെടിയിൽ 10 ദിവസം ഇടവിട്ടു തളിക്കുക.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വേപ്പെണ്ണ 10 ml + ആവണക്കെണ്ണ 5 ml + 2 ml സ്റ്റാനോവെറ്റ്/ ലിക്വിഡ് സോപ്പ് / any other wetting agent 1 ലിറ്റർ വെള്ളത്തിൽ കലർത്തി നന്നായി കുരുക്കി യോജിപ്പിച്ച് തളിക്കുക .

മേൽ പറഞ്ഞവ മാറി മാറി ചെയ്താൽ ഇവയുടെ ശല്യം ഉണ്ടാവില്ല.

അതോടൊപ്പം മാസത്തിലൊരിക്കൽ മണ്ണിൽ 50 gm വേപ്പിൻ പിണ്ണാക്ക് ഇട്ട് നനക്കുകയും വേണം

പരാന്നഭോജി കടന്നലുകൾ, ലേഡിബേർഡ് മുതലായവ ഇവയുടെ പ്രകൃതിയിലെ ശത്രുക്കളാണ്. അവയുടെ വ്യാപനം തടസപ്പെടുത്താതിരിക്കുക.

കൃഷിസ്ഥലം പതിവായി ശ്രദ്ധിക്കുക. അശ്രദ്ധയോടെയുള്ള പരിചരണമാണ് ഇത്തരം കീടങ്ങൾ ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകുന്നത്. തുടക്കത്തിലേ ഇതിന്റെ ലക്ഷണങ്ങൾ മനസിലാക്കി വേണ്ട നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ചാൽ ഇവയെ ഒഴിവാക്കാൻ നിഷ്പ്രയാസം സാധിക്കും
കീടബാധയുള്ള ചെടികളും ചെടികളുടെ ഭാഗങ്ങളും മുറിച്ചുമാറ്റി നശിപ്പിക്കുക.
കൃഷിസ്ഥലത്തും അതിനു ചുറ്റുമുള്ള കളകൾ നിവാരണം ചെയ്യുക.
കൃഷിയിടത്തിനടുത്തായി രോഗകാരിയെ സംരക്ഷിക്കുന്ന മറ്റുവിളകൾ വളർത്തരുത്.
കൃഷി പരിചരണത്തിനിടയിൽ മീലിമൂട്ടകൾ മറ്റു ചെടികളിലേക്ക് വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

വെള്ളം കെട്ടി നിര്‍ത്തുന്ന രീതിയിലുള്ള ജലസേചനവും അമിതമായ വള പ്രയോഗവും ഒഴിവാക്കുക.
സന്തുലിതവും സമയാസമയങ്ങളില്‍ ഉള്ളതുമായ വളപ്രയോഗരീതി പിന്തുടരുക.
ചെടികയിൽ ഉറുമ്പുകളുടെ സാന്നിധ്യം ഒഴിവാക്കുക .
ഉപകരണങ്ങളും പണിയായുധങ്ങളും അണുവിമുക്തമാക്കണം

പ്രധാനപ്പെട്ട കാര്യം

ഇവ ബാധിച്ചാൽ എന്തു ചെയ്യുമെന്നത് ;

ഇവിടെ നമ്മെ സഹായിക്കുന്നത് രണ്ട് പ്രയോഗങ്ങൾ സമയ ബന്ധിതമായി ചെയ്യുന്നതാതാണ് അവ എന്തൊക്കെയാണെന്നു നോക്കാം

ഒരു പിടി കാന്താരി മുളക് ,20 ഗ്രാം വെളുത്തുള്ളി (1 ബൾബ്) എന്നിവ നന്നായി അരച്ച് 500 ml വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ 2 ml ലിക്വിഡ് സോപ്പും 10 മിലി വേപ്പെണ്ണയും എടുത്ത് 100 ml വെള്ളം ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ഈ രണ്ടു മിശ്രിതവും നന്നായി യോജിപ്പിച്ച് 400 ml വെള്ളം ചേർത്ത് 1 ലിറ്ററാക്കുക. ഈ മിശ്രിതം നന്നായി കുലുക്കി യോജിപ്പിച്ച് രാവിലെ ഇലകളുടെ അടിയിൽ കീടങ്ങളുടെ മേൽ പതിയുന്ന വിധം തളിക്കണം. ഇത് അതിന്റെ പുറത്തുള്ള മെഴുകു പോലുള്ള ആവരണം നശിപ്പിക്കാനിടവരും . 8 മണിക്കൂർ കഴിഞ്ഞ് (വൈകുന്നേരം ) അടുത്ത പ്രയോഗം ചെയ്യാം .

വെർട്ടി സീലിയം ലെക്കാനി എന്ന മിത്ര കുമിൾ 20gm/5 ml 1 ലിറ്റർ വെള്ളത്തിൽ നന്നായി അലിയിച്ച് 20 ഗ്രാം ശർക്കര ചേർത്തിളക്കി കുറഞ്ഞത് 30 മിനിറ്റ് തണലിൽ വച്ച ശേഷം അരിച്ചെടുത്ത് തളിക്കണം. ഇത് കീടത്തിന്റെ ശരീരത്തിൽ കയറിപ്പറ്റി അവയെ പരാദീകരിച്ച് നശിപ്പിക്കും. വെർട്ടി സീലിയം തളിച്ചാൽ കീടം നശിക്കുന്നതിന്ന് 3 ദിവസമെടുക്കും . അതു കൊണ്ട് തളിച്ചയുടൻ പിടഞ്ഞു വീണ് കീടം ചത്തില്ലല്ലോ എന്നാരും പരാതി പറയണ്ട.

ഒരു കാര്യം കൂടി പറയട്ടെ വെർട്ടി സീലിയം നീരൂറ്റുന്ന പ്രാണികളെ നശിപ്പിക്കാനുള്ളതാണ്.

വെള്ളീച്ച, ഇലപ്പേൻ, മൂഞ്ഞ, മീലി മൂട്ട മുതലായവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട നീരൂറ്റികൾ.

നമുക്കൊരു മുദ്രാവാക്യം കൂടെ പറഞ്ഞു ശീലിക്കാം

നീരൂറ്റികളെ നശിപ്പിക്കുന്ന വെർട്ടി സീലിയം സിന്ദാബാദ്

English Summary: Verticillium and green chilly against meeli bug
Published on: 04 July 2021, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now