Updated on: 30 April, 2021 9:21 PM IST
കപ്പകൃഷി

മലയാളിക്ക് കപ്പ ചോറിനോളം പ്രധാനപ്പെട്ട അല്ലെങ്കിൽ പ്രിയപ്പെട്ട ഭക്ഷണമാണ്. കപ്പയും മീൻകറിയും അല്ലെങ്കിൽ കപ്പയും മുളക് ചമ്മന്തിയുമൊക്കെ ഇന്ന് വൻകിട ഹോട്ടലുകളിൽ മെനുവിൽ പ്രഥമ പരിഗണയിൽ വരുന്നു. കപ്പത്തണ്ടിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന വേരാണ് കിഴങ്ങായി രൂപാന്തരപ്പെടുന്നത്. അതി ശൈത്യവും കടുത്ത മഞ്ഞും കപ്പയ്‌ക്ക്‌ അത്ര പ്രിയമല്ല. അതുപോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവുമാണ് കപ്പയുടെ വളർച്ചയിൽ അത്യാവശ്യം വേണ്ടത്. നല്ല നന ലഭിച്ചാൽ വേനൽക്കാലത്തും കപ്പ കൃഷി ചെയ്യാം.

എത്ര കടുത്ത വേനലിലും ചെറുത്തുനിന്നു വളരാനുള്ള കഴിവുണ്ട് കപ്പകമ്പിന്. നാട്ടാലുടൻ നന്നായി നനയ്ക്കുക, എങ്കിൽ മാത്രമേ വേനലിലെ ചുട്ടു പൊള്ളുന്ന ചൂടിലും ഈ കൃഷി വിജയിക്കൂ. ചുവന്ന കൽപ്രദേശമാണ് കപ്പയ്ക്ക് അനുയോജ്യം. പഞ്ചസാര മണലിലും ഉണ്ടാകും. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.മണ്ണ്‌ ഇളക്കി കൂനകൾ കൂട്ടിയാണ്‌ സാധാരണ കപ്പ കൃഷി ചെയ്യാറ്‌.tapioca stem has the ability to withstand any harsh summer. Irrigate the land well and only then will the crop thrive in the scorching heat of summer. The red stone area is ideal for kappa. tapioca can be grown in all open areas such as riverbanks, hills, valleys and waterlogged wastelands.

കപ്പ


നടീൽ കമ്പു തെരഞ്ഞെടുക്കുന്നതും മുറിക്കുന്നതും എങ്ങനെ?.

കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു.
വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.


കപ്പയിൽ കാണുന്ന രോഗബാധ.

കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ടുകിളി ശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല. എങ്കിലും മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മൊസേയ്ക്ക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്നു.
ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്.

 

കപ്പ

വളപ്രയോഗം.

കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.In sour soils of Kerala, it is sufficient to apply 50% of the recommended potash as sodium salt . salt can be used for this purpose. Weed control should be done from time to time. . The soil should be fertilized after 90 days. The remaining buds should then be removed so that only the upper two branches grow.

കപ്പ

നനക്കേണ്ടത് എപ്പോൾ വരെ

കൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്. കടുത്ത വേനൽ പോലും അതിജീവിക്കുന്നതിനാൽ നനയ്ക്കാതെ ഇട്ടു കളയാൻ പാടില്ല. മാത്രമല്ല കമ്പു നട്ടാലുടൻ നല്ലതുപോലെ നനയ്ക്കണം. നനയാണ് കടുത്ത വേനലിനെ അതിജീവിക്കാൻ ഈ കൃഷിയെ സഹായിക്കുന്നത്.

പ്രധാന നടീല്‍ സമയം

ഏപ്രില്‍ – മെയ്‌/സെപ്റ്റംബര്‍ – ഒക്ടോബര്‍,
ഫെബ്രുവരി – ഏപ്രില്‍ – നനയുള്ള സ്ഥലങ്ങളില്‍
ഏപ്രില്‍ – മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.


ചില കപ്പകളിൽ കട്ടിന്റെ അംശം കൂടുതലുള്ളതിനാൽ ഒരു തരം കയ്പ്പ് രുചിക്കുന്നു. കൃത്രിമ വളം ചേർക്കുന്നതാണ് കാരണം എന്ന് വിദഗ്ധാഭിപ്രായം. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറയുകയും കയ്പ്പ് കുറഞ്ഞതായും അനുഭവപ്പെടുന്നു. .മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല എന്നും പറയപ്പെടുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:"കപ്പ സുരക്ഷ ഭക്ഷ്യ സുരക്ഷ .. "

#Farmer#food#Agriculture#FTB

English Summary: What you need to know about tapioca cultivation. (1)
Published on: 08 August 2020, 03:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now