ചട്ടികൾ തെരഞ്ഞെടുക്കുമ്പോൾ ബോൺസായ്ക്കു വേണ്ട ചട്ടികൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നടാൻ ഉദ്ദേശിക്കുന്ന മരത്തിന്റെ തൊലിയുടെ നിറം, ഇല ക ളുടെയും ശാഖകളുടെയും വ്യത്യാസം, നിറം എന്നിവയുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം ചട്ടികൾ. സാധാരണയായി വൃത്ത, ചതുര, ദീർഘചതുരാകൃതികളിലുള്ള ചട്ടികൾ ലഭ്യമാണ്.
ചിലതിന് ത്രികോണാകൃതിയും കാണാം. ടെറാക്കോട്ട, സിറാമിക്, പോർസലൈയിൽ ചട്ടികൾ മാത്രമല്ല, സിമന്റ് ചട്ടികളും ബോൺസായ് വളർത്താൻ ഉപയോഗിക്കുന്നു. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നു പോകാൻ പറ്റിയ സുഷി ര ങ്ങൾ അത്യാവശ്യമാണ്.
സാധാരണയായി കറുപ്പ്, ചാരം, നീല, പച്ച നിറങ്ങ ളിലുള്ള ചട്ടികളാണ് ബോൺസായ് നിർമാണത്തിനുപയോഗിക്കുന്നത്. കടും നിറങ്ങൾ മരത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതു കൊണ്ട് ഉപയോഗിക്കാറില്ല.
ബോൺസായ് രീതിശാസ്ത്രമനുസരിച്ച് ചട്ടിയുടെ ആഴം നടീൽ മിശ്രിതത്തോടു ചേർന്നു നിൽക്കുന്ന മരത്തിന്റെ വ്യാസത്തിനു തുല്യമായിരിക്കണം. ബോൺസായിയിൽ ആൺ,പെൺ വൃക്ഷങ്ങളുണ്ട് .
സ്വഭാവമനുസരിച്ചു വേണം ചട്ടികൾ തെരഞ്ഞെടുക്കാൻ. മരത്തിന്റെ ആകർഷകമായ വളവുകൾ മൃദുല ,പുറം തൊലി എന്നിവ പെൺവൃക്ഷത്തെ സൂചിപ്പിക്കുന്നു.
ആൺവൃക്ഷമാണെങ്കിൽ പരുപരുത്ത പുറം തൊലി, ഉണങ്ങി നിൽക്കുന്ന ശാഖകൾ, കട്ടിയുള്ള മരത്തടി, അധികമുള്ള ശാഖകൾ പരുപരുത്ത ഇലകൾ എന്നിവയാണു ലക്ഷണങ്ങൾ.