Updated on: 30 April, 2021 9:21 PM IST

കേരളത്തിലെ പ്രധാനപ്പെട്ട പഴവർഗവിളകളിൽ ഒന്നാണു വാഴ.
വൈവിധ്യമാർന്ന വാഴകൾ കൃഷി ചെയ്യുന്ന സംസ്ഥാനവും കേരളമായിരിക്കും. 

മൂന്നു തരത്തിലുള്ള വാഴ കർഷകർ കേരളത്തിലുണ്ട്.

രുചികരമായ വാഴകൾ മാത്രം കൃഷി ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും വേണ്ടപ്പെട്ടവർക്കു വിതരണം ചെയ്യുകയും ചെയ്യുന്നവർ.
വ്യാവസായികാടിസ്ഥാനത്തിൽ വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്നവരാണ് രണ്ടാമത്തെ വിഭാഗം. ആഘോഷങ്ങളും ആവശ്യങ്ങളുമനുസരിച്ചായിരിക്കും ഇവരുടെ കൃഷി.
മൂന്നാമത്തെ കൂട്ടർ വാഴകളുടെ വ്യത്യസ്തമായ ഇനങ്ങൾ കണ്ടുപിടിച്ച് ആദായം ആഗ്രഹിക്കാതെ കൃഷി ചെയ്യുന്നവരാണ്.

വിവിധയിനം വാഴകൾ സംരക്ഷിക്കുന്ന ഇവർ നാട്ടിൻപുറങ്ങളിലും മറ്റും സർവസാധരണമായി കണ്ടുവരുന്ന വാഴയിനങ്ങൾ കൃഷിചെയ്ത്, പ്രാദേശികമായി വിപണനം നടത്തി വരുമാനം നേടുന്നു. ഈ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന കർഷകരുടെ ഇടയിൽ കാണപ്പെടുന്ന ഏത്തവാഴയാണ് സാൻസിബാർ.

ടാൻസാനിയയിലെ ഭാഗിക സ്വതന്ത്രഭരണ പ്രദേശമായ സാൻസിബാറാണ് ഈ വാഴയുടെ ജന്മദേശം. ഈ വാഴയുടെ വിത്തുകൾ സുലഭമല്ലാത്തതിനാലാകാം സാൻസിബാർ ഏത്തവാഴ കൃഷി വ്യാപകമാകാത്തത്.

ഇരുപതു വർഷത്തിലധികമായി കേരളത്തിൽ പലയിടങ്ങളിലായി കണ്ടുവരുന്ന ഈ ഏത്തവാഴയുടെ ദിവ്യൂ കൾച്ചർ തൈകൾ തൃശൂർ കണ്ണാറവാഴ ഗവേഷണ കേന്ദ്രം വിതരണം ചെയ്യുന്നുണ്ട്. നേന്ത്രക്കായിൽ വമ്പൻ എന്നു തന്നെ പറയാവുന്ന സാൻസിബാർ രുചിയിലും മറ്റിനങ്ങളോട് കിടപിടിക്കുന്നതാണ്. ഒരു കുലയിൽ രണ്ടു പടല മാത്രമാണ് സാധാരണ കാണാറുള്ളത്. അപൂർവമായി മാത്രം മൂന്നു പടല കാണപ്പെടുന്നു.

ഒരു പടലയിൽ എട്ടു മുതൽ പന്ത്രണ്ടു കായ്കൾ വരെ ഉണ്ടാകും. കുലച്ച് പടല വിരിഞ്ഞു കഴിഞ്ഞാൽ വാഴച്ചുണ്ട് ഉണ്ടാകില്ലെന്നൊരു പ്രത്യേകത ഈ വാഴയ്ക്കുണ്ട്. നന്നായി പരിചരിച്ചാൽ ഒരു കായ് അഞ്ഞൂറ് ഗ്രാം മുതൽ ഒരു കിലോയ്ക്കു മുകളിൽ വരെ തൂക്കം വയ്ക്കും.

വാഴവിത്ത് അന്വേഷണത്തി വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശൂർ ഫോൺ : 0487-2699087
ഫോൺ: സുരേഷ്കുമാർ കളർകോട് : 6282839161.

English Summary: ZANSIBAR BANANA BOOK SOON GREAT DEMAND AT KANNARA BANANA CENTRE
Published on: 05 January 2021, 02:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now