ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധ സസ്യ മാ ണ് ശതാവരി .ഇത് കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു വള്ളിച്ചെടിയാണ് ഇവയുടെ ഇലകൾ മുള്ളുകൾ പോലെയാണ് ഇലയ്ക്കും തണ്ടിനും കടുത്ത പച്ച നിറമാണ് .ഇവ മുള്ളുകളുപയോഗിച്ച് മറ്റ് ചെടികളിൽ പടർന്ന് കയറി വളരുന്നു .ജനുവരി മുതൽ മാർച്ച് വരെയാണ് ഇതിന്റെ പൂക്കാലം ഏപ്രിൽ മെയ് മാസങ്ങളിൽ കായ്ക്കൾ പഴുത്ത് പാകമാകും .ശതാവരി കിഴങ്ങിന് ഏറെ ഔഷധ ഗുണങ്ങളുണ്ട് .ശതാവരി കിഴക്ക് ചതച്ചെടുത്ത നീര് പഞ്ചസാര യോ തോനോ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തവും രക്ത പിത്തവും മാറും .ശതാവരി ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .ശതാവരി കുളം ,സഹജരാതി കുഴമ്പ് രാസനാദി കഷായം എന്നിവയിലൊക്കെ ശതാവരിയാണ് മുഖ്യ ചേരുവ .ശതാവരി കൊണ്ട് അച്ചാറും നിർമ്മിക്കാറുണ്ട്
വിത്തുകൾ പാകി മുളപ്പിച്ചാണ് പുതിയ തൈക്കൾ ഉണ്ടാക്കുന്നത്. വിത്തുകൾ പാകി 15-20 ദിവസം കൊണ്ട് ഇവ മുളക്കും ഏകദേശം 50 സെ.മീ നീളം വരെ വന്നാൽ ഇവ പറിച്ച് നാം .തൈകൾ നടുന്നതിന് അടി ആഴമുള്ള കുഴികളിൽ ചാണകവും മണ്ണിര കബോസ്റ്റും ഇട്ട് തൈക്കൾ നട്ട് കുഴി മൂടാം .മെയ് - ജൂൺ മാസങ്ങളിലാണ് ശതാവരി നടാൻ അനുയോജ്യം . ഇടയ്ക്ക് ജൈവ വളപ്രയോഗങ്ങൾ നടത്തുന്നത് നല്ലതാണ് .പടർന്ന് കയറാൻ പാകമായ ചെടികൾക്ക് പടരാൻ കമ്പുകൾ കുത്തി കൊടുക്കണം .വേനൽകാലത്ത് ജലസേചനം നടത്തേണ്ടതിന്റെ ആവശ്യവുമുണ്ട് .രണ്ട് വർഷം തികഞ്ഞാൽ ചെടികൾ വെട്ടിമാറ്റി കിഴക്ക് ശേഖരിച്ച് വൃത്തിയാക്കി ആയുർവേദ ഔഷധ വിപണന കേന്ദ്രങ്ങളിൽ വിൽക്കാം.
English Summary: Asparagus tuber
Published on: 17 July 2019, 05:13 IST