നാളികേര കൃഷിയുടെ വിസ്തൃതി കാലം ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. മറ്റ് സംസ്ഥാനങ്ങളെക്കാളും വിസ്തീര്‍ണ്ണത്തില്‍ കേരളം മുമ്പിലാണെങ്കിലും ഉത്പാദനക്ഷമതയില്‍ ദേശീയ ശരാശരിയെക്കാളും പിന്നിലാണ്. ഇതിന് ഒരു പ്രധാന കാരണം മുന്‍ വര്‍ഷങ്ങളില്‍ വന്ന വിലയിടിവ് വിളപരിപാലനമുറകളില്‍ കര്‍ഷകര്‍ പിന്നോക്കം പോകാന്‍ ഇടയാക്കി. പൂങ്കുല രൂപം കൊണ്ട് മൂപ്പെത്തിയ തേങ്ങയാകുന്നതിന് ഉദ്ദേശം 44 മാസം എടുക്കും. അതിനാല്‍ നാം തുടരുന്ന പരിപാലനമുറകളില്‍ കര്‍ഷകര്‍ പിന്നോക്കം പോകാന്‍ ഇടയാക്കി. പൂങ്കുല രൂപം കൊണ്ട് മൂപ്പെത്തിയ തേങ്ങയാകുന്നതിന് ഉദ്ദേശം 44 മാസം എടുക്കും. അതിനാല്‍ നാം തുടരുന്ന പരിപാസന മുറകളുടെ ഗുണം വിളവില്‍ കാണണമെങ്കില്‍ മൂന്നു മൂന്നര വര്‍ഷം വേണ്ടിവരും. നാളികേരത്തിന്റെ കാര്യത്തില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ പരിചരണ മുറകള്‍ കൃത്യതയോടെ ചെയ്യേണ്ടതുണ്ട്. തെങ്ങ് നട്ട് മൂന്നു മാസം കഴിയുന്നതുമുതല്‍ സംയോജിത വളപ്രയോഗം അനുവര്‍ത്തിക്കണം. വളര്‍ച്ചാഘട്ടത്തിലെ ശാസ്ത്രീയ വളപ്രയോഗം ചെടി കരുത്തോടെ വളരാന്‍ സഹായിക്കും. തന്മൂലം വേഗത്തില്‍ തടി തിരിയുകയും നേരത്തേ കൂമ്പെടുക്കുകയും ചെയ്യുന്നു.
ഇടവപ്പാതി തുടങ്ങുമ്പോള്‍ തെങ്ങിന് തടം തുറക്കണം. തെങ്ങിന്‍ ചുവട്ടില്‍ നിന്നും 6 അടി വ്യാസാര്‍ധത്തില്‍ ചുറ്റും തടം തുറക്കുക. തെങ്ങിനോട് ചേര്‍ന്ന ഭാഗം ഉയര്‍ന്ന് പുറത്തേക്ക് 30 സെ.മീറ്റര്‍ അഥവാ ഒരടി താഴ്ന്ന് വേണം തടം തുറക്കേണ്ടത്. വളം ചേര്‍ത്ത് കൊടുക്കുന്നതിനും കൂടാതെ മഴക്കാലത്ത് ലഭ്യമാകുന്ന വെളളം തടത്തില്‍ ഊര്‍ന്നിറങ്ങി വേനല്‍കാലത്തും ജലലഭ്യത ഉറപ്പുവരുത്തും. വളരെ നാളായി തടം തുറക്കാത്ത തോട്ടങ്ങളില്‍ തെങ്ങുകള്‍ക്ക് നാലിലൊന്ന് ഭാഗത്ത് മാത്രമെ തടമെടുക്കാവൂ. നാല് വര്‍ഷം കൊണ്ട് പൂര്‍ണമായി തടം തുറന്ന് പിന്നീടുളള വര്‍ഷങ്ങളില്‍ തടം മുഴുവനും ഒരുമിച്ച് തുറക്കാം. തടമെടുക്കുമ്പോള്‍ കൂടുതല്‍ വേരുകള്‍ മുറിയുന്നത് ദോഷകരമാണ്.
മൂന്നു വര്‍ഷത്തിനു മുകളില്‍ പ്രായമുളള തെങ്ങൊന്നിന് നല്‍കേണ്ട വളത്തിന്റെ അളവ്
യൂറിയ രാജ്‌ഫോസ് പൊട്ടാഷ്
ശരാശരി സംരക്ഷണം
തവണ ഒന്ന് 250 ഗ്രാം 300 ഗ്രാം 400 ഗ്രാം
തവണ രണ്ട് 500 ഗ്രാം 600 ഗ്രാം 800 ഗ്രാം
സങ്കരയിനങ്ങള്‍ മഴയെ
ആശ്രയിച്ച്
തവണ ഒന്ന് 400 ഗ്രാം 600 ഗ്രാം 700 ഗ്രാം
തവണ രണ്ട് 800 ഗ്രാം 1.2 കി.ഗ്രാം 1.4 കി.ഗ്രാം
10:5:20 മിക്‌സ്ച്ചര്‍
ശരാശരി സംരക്ഷണം
തവണ ഒന്ന് 1.2 കി.ഗ്രാം
തവണ രണ്ട് 2.4 കി.ഗ്രാം.
സങ്കരയിനങ്ങള്‍ മഴയെ
ആശ്രയിച്ച്
തവണ ഒന്ന് 2 കി.ഗ്രാം
തവണ രണ്ട് 4 കി.ഗ്രാം
രാസവളങ്ങള്‍ ചേര്‍ക്കുന്നത് മണ്ണില്‍ ഈര്‍പ്പമുളളപ്പോഴാണ്. അതിനാല്‍ ഇടവപ്പാതിക്കും തുലാവര്‍ഷത്തിലും കനത്ത മഴ വരുന്നതിന് മുമ്പ് ചേര്‍ക്കുന്നതാണ് ഉത്തമം. തൈ നട്ട് മൂന്നു മാസം കഴിയുമ്പോള്‍ മേല്പറഞ്ഞ വളത്തിന്റെ പത്തിലൊന്നും ഒന്നാം വര്‍ഷം മൂന്നിലൊന്നും രണ്ടാംവര്‍ഷം മൂന്നില്‍ രണ്ടും നല്‍കേണ്ടതുണ്ട്. വളം ചേര്‍ക്കുമ്പോള്‍ തെങ്ങിന്റെ ചുവട്ടില്‍ നിന്നും ഒരടി വിട്ട് തടത്തില്‍ ചേര്‍ത്ത് നല്‍കുക. വളം നല്‍കുമ്പോള്‍ തുറന്നിടരുത് മണ്ണിട്ട് മൂടണം. അങ്ങനെ ചെയ്തില്ലെങ്കില്‍ മൂലകങ്ങള്‍ പല വിധത്തില്‍ നഷ്ടപ്പെടുകയും അവയുടെ പൂര്‍ണക്ഷമത ഉറപ്പു വരുത്താനാവില്ല.
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കാന്‍ ജൈവവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. ആദ്യവര്‍ഷങ്ങളില്‍ തെങ്ങൊന്നിന് 10-25 കി.ഗ്രാം വീതവും മൂന്നാം വര്‍ഷം മുതല്‍ 25-50 കി.ഗ്രാം വീതവും നല്‍കണം. ഇപ്രകാരം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തടത്തില്‍ തടത്തില്‍ 100 ഗ്രാം വന്‍പയര്‍ വിത്ത് വീതം വിതറി അവ പുഷ്പിക്കാന്‍ തുടങ്ങുമ്പോള്‍ തടത്തില്‍ പറിച്ചു ചേര്‍ക്കുക. ശീമക്കൊന്നയില കോതി വര്‍ഷത്തില്‍ 2-3 പ്രാവശ്യം ഇടുന്നതും നല്ലതാണ്. ഒരു ചെടിയില്‍ നിന്ന് ഓരോ പ്രാവശ്വും 5-6 കി.ഗ്രാം പച്ചില ലഭിക്കും.
മണ്ണിന്റെ അമ്ലത്വം നിര്‍വ്വീര്യമാക്കി തെങ്ങിന് വളം വലിച്ചെടുക്കാനുളള സാഹചര്യം ഉണ്ടാക്കുന്നതിന് കുമ്മായമോ ഡോളമൈറ്റോ ഒരു ഒരു കി.ഗ്രാം വീതം വര്‍ഷത്തിലൊരിക്കല്‍ നല്‍കേണ്ടതാണ്. രാസവളത്തിന്റെയോ ജൈവവളത്തിന്റെയോ കൂടെ ഇവ നല്‍കാന്‍ പാടില്ല. കൂടാതെ മണ്ണില്‍ ഈര്‍പ്പമുളളപ്പോള്‍ ഇളക്കി ചേര്‍ത്ത് നല്‍കണം. മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഇവ രൂക്ഷമാണ്. ആ സാഹചര്യത്തില്‍ അരകിലോഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് തെങ്ങൊന്നിന് ചേര്‍ക്കാം. ബോറോണ്‍ എന്ന മൂലകത്തിന്റെ അപര്യാപ്തത തെങ്ങില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഈ മൂലകത്തിന്റെ അഭാവത്തില്‍ ഓലകള്‍ ചുരുണ്ട് വൈകൃതമാകാറുണ്ട്. കൂമ്പില്‍ നി്‌നനും പുറത്തുവരാതെ ഞെരുങ്ങിയിരിക്കുക, പേട്ട് തേങ്ങ ഉണ്ടാകുക, തേങ്ങയുടെ അകത്ത് ചിരട്ട രൂപം പ്രാപിക്കാതെ ദ്രാവകം പുറത്തു വരിക എന്നിവ മറ്റ് ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടതിനു ശേഷം തൈതെങ്ങിന് 300 ഗ്രാം ബോറാക്‌സ് പ്രായമായ തെങ്ങിന് 500 ഗ്രാം വീതവും രണ്ട് തുല്യതവണകളായി ശാസ്ത്രീയമയ തോതില്‍ വളം ചേര്‍ക്കുന്നതു പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അവ നല്‍കേണ്ട സമയവും. ചില വളങ്ങള്‍ യോജിപ്പിച്ച് നല്‍കാന്‍ പാടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വളം ചേര്‍ക്കേണ്ട സമയവും. ചില വളങ്ങള്‍ യോജിപ്പിച്ച് നല്‍കാന്‍ പാടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വളം ചേര്‍ക്കേണ്ട സമയം താഴെ ചേര്‍ക്കുന്നു.
ഏപ്രില്‍ - മെയ് - കുമ്മായവസ്തുക്കള്‍
മെയ് - ജൂണ്‍ - രാസവളങ്ങള്‍ തവണ
ജൂണ്‍ - ജൂലൈ - ജൈവവളം ചാണകം / കമ്പോസ്റ്റ്
ആഗസ്റ്റ് - മഗനീഷ്യം സള്‍ഫേറ്റ്
സെപ്റ്റംബര്‍ - ഒക്ടോബര്‍ - രാസവളങ്ങള്‍ തവണ 2
വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ തെങ്ങിന്‍തടം ജൈവവസ്തുക്കള്‍ / പച്ചില കൊണ്ട് പുതയിടുന്നത് നല്ലതാണ്. തടങ്ങളുടെ അരികില്‍ കൊണ്ട് നിരത്തുന്നത് മഴക്കാലത്ത് വെളളം സംഭരിക്കാന്‍ സഹായിക്കും. തൊണ്ടിലടങ്ങിയിരിക്കുന്ന പൊട്ടാഷ് വെളളത്തില്‍ ലയിച്ച് കുറേശ്ശെയായി തെങ്ങിന് ലഭ്യമാകുന്നതാണ്. തെങ്ങിന്റെ ഓല, മടല്‍, മണ്ട വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചപ്പ് ചവറുകള്‍, ചകിരി എന്നിവയെല്ലാം തെങ്ങിന്റെ കടഭാഗത്ത് നിന്ന് രണ്ട്- രണ്ടര മീറ്റര്‍ അകലത്തില്‍ 50 സെ.മീ. വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും എടുത്ത കുഴികളില്‍ നിറയ്ക്കുക. ഇതില്‍ 50 ഗ്രാം ട്രൈക്കോഡെര്‍മ ചാണകപ്പൊടിയുമായി കലര്‍ത്തിയിടുക. ജൈവവസ്തുക്കളുടെ ജീര്‍ണ്ണിക്കലിന് ഇത് ആക്കം കൂട്ടും. ഇപ്രകാരം ചെയ്യുന്നത് മണ്ണിലെ മൂലകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിച്ച് വളര്‍ച്ചയിലും ഉല്‍പാദനത്തിലും വര്‍ദ്ധനവ് ഉണ്ടാക്കും. ഓരോ വര്‍ഷവും മാറി മാറി ഓരോ വശത്ത് കുഴിയെടുക്കുന്നതാണ് നല്ലത്.
വിളപരിപാലനം ഇപ്രകാരം ശാസ്ത്രീയമായി നാളികേരകൃഷിയില്‍ അനുവര്‍ത്തിച്ചാല്‍ അനുവര്‍ത്തിച്ചാല്‍ സുസ്ഥിരമായ രീതിയില്‍ വരുമാനവും ഉല്‍പാദനക്ഷമതയും കര്‍ഷകര്‍ക്ക് ലഭ്യമാകും.
പ്രൊഫ. വന്ദന വേണുഗോപാല്‍ ,
പ്രൊഫസര്‍ (അഗ്രോണമി) ആന്റ് ഹെഡ്,
നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ആലപ്പുഴ,
ഫോണ്‍ : 9847514726