നിത്യഹരിതമായ ഏകദേശം 20 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമായിട്ടാണ് ജാതി കാണപ്പെടുന്നത്. മിരിസ്റ്റിക്ക ഫ്രാഗ്രൻസ്‍ എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇൻഡോനേഷ്യയിലെ ബാൻഡ ദ്വീപുകളാണ്.ബ്രിട്ടീഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചത് .ഇന്ത്യയിൽ കേരളം, തമിഴ്‌നാട് ,കർണ്ണാടകം, മഹാരാഷ്‌ട്ര, ഗോവ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്.സ്ഥല വിസ്‌തൃതിയിലും ഉൽപാദനത്തിലും കേരളമാണ് മുമ്പിൽ .വിത്തു പാകി മുളപ്പിച്ച തൈകൾ നട്ടും ബഡ്ഡുകളോ /ഒട്ടുതൈകളോ നട്ടും ജാതിതോട്ടമുണ്ടാക്കാം .ജാതിക്കൃഷിയുടെ വിളവിനെ ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് രോഗങ്ങൾ. ഏതൊരു കൃഷിയിലും പോലെ ജാതികൃഷിയിലും രോഗ പ്രതിരോധ മാർഗങ്ങൾ അവലംബിക്കേണ്ടതാണ്.
1,ഇലപൊട്ടുരോഗം അഥവാ ആന്ത്രക്നോസ്
കോളിറ്റോട്രിക്കം ഗ്ലോയോസ്പോറിയോയിഡ്സ് എന്ന കുമിൾ പരത്തുന്ന ഈ രോഗം വളരെ പ്രധാനപ്പെട്ടത്തു൦ രൂക്ഷവുമായ ഒരു രോഗമാണ് ഇത് കേരളത്തിൽ ഉടനീളം കണ്ടു വരാറുണ്ടെങ്കിലും കാലവർഷം കഴിഞ്ഞ ഉടനെയാണ് രൂക്ഷമായി കാണാറുള്ളത് .ഇലകളിൽ ചെറിയപൊട്ടുവരുക അല്ലെങ്കിൽ ,കൊമ്പുണക്കം, ഇലകരിച്ചിൽ, കായ്ചീയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.തളിരിലകളിൽ തവിട്ടു നിറത്തിൽ മഞ്ഞവലയങ്ങളോടുകൂടിയ ചെറിയ പൊട്ടുകൾ ധാരാളമായി കാണുന്നു. ഈ പൊട്ടുകൾ ഇലഞരമ്പിനോട് ചേർന്നു വലുതായി ഇലയുടെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നു .ചില അവസരങ്ങളിൽ പൊട്ടുകളുടെ നടുഭാഗം ഉണങ്ങുകയും ആ ഭാഗം കൊഴിഞ്ഞു പോകുകയുംചെയ്യുന്നു .ഇലകളിൽ നിന്ന് അഗ്രം വരെ ഇലഞെട്ടിലേക്കു പടരുകയും തളിരിലകൾ ധാരാളമായി കൊഴിഞ്ഞു പോകുകയും ചെയ്യുന്നു .പ്രായംകൂടിയ ഇലകളിൽ നടു ഞരമ്പിനോടു ചേർന്ന് ഇളം തവിട്ടു നിറത്തിൽ ,കടും തവിട്ടു നിറത്തിലുള്ള വലയങ്ങളോടു൦ കൂടിയ പാടുകൾ കാണുന്നു .ഈ പാടുകൾ വലുതായി ഇല മുഴുവനായി വ്യാപിച്ചു കരിച്ചിൽ ഉണ്ടാകുന്നു. ഇളം തണ്ടുകളുടെ അഗ്രഭാഗങ്ങളിലും കടും തവിട്ടു നിറത്തിലുള്ള പാടുകൾ വന്നു അത് വലുതായി പടർന്നുപിടിച്ചു തീപൊള്ളൽ ഏറ്റതുപോലെ ശിഖരം കാണപ്പെടുകയുംചെയ്യുന്നു.മൂപ്പെത്തിയ കായ്കളിൽ കടും തവിട്ടു അഥവാ കറുത്ത പൊട്ടുകൾ കാണപ്പെടുകയും അവ പിന്നീട് വലുതായി തോടിന്റെ മറ്റുഭാഗങ്ങളിലോട്ടു വ്യാപിച്ചു കായ്കൽ അഴുകിത്തുടങ്ങുകയും ചിലപ്പോൾ അഴുകിയ കായ്കൾ വെള്ള നിറത്തിലുള്ള പൂപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു .അതോടെ കായ്കൾ വീണ്ടു കിറി കൊഴിയുകയും ചെയ്യുന്നു .
2,നാരുകരിച്ചിൽ
മരാസ്മിയസ് എ ന്നജനുസിൽപ്പെട്ട ഒരു കുമിളിലാണ് ഈ രോഗം ഉണ്ടാകുന്നത്. രണ്ടു തരത്തിലുള്ള ള നാരുകരിച്ചിൽ രോഗങ്ങൾ ജാതിയിൽ കാണപ്പെടാറുണ്ട് .വെള്ളനാരു കരിച്ചിലും,മുടിനാരുകരിച്ചിലും .മഴക്കാലത്ത് ജാതിയുടെചെറുശാഖകളെയും ഇലകളെയും ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാനലക്ഷണം കൊമ്പുണക്കം തന്നെയാണ് .തണൽ കൂടുതലുള്ള തോട്ടങ്ങളിലാണ് കരിച്ചിൽ രോഗം കൂടുതലായി കാണുന്നത്..
3,ഇലകൊഴിച്ചിൽ
ഫെറ്റോഫ്ത്തോറ,കോളിറ്റോട്രിക്കം,പെസ്റ്റലോഷ്യ, സിലിൻഡോക്ലാഡിയം എന്നീകുമിളുകൾ പരത്തുന്ന ഈ രോഗം അടുത്തിടെയായി തൃശ്ശൂർ,എറണാകുളം ,ഇടുക്കി ,കോട്ടയംഎന്നീ ജില്ലകളിൽ രുക്ഷമായി കാണപ്പെടുന്നു .മഴക്കാലങ്ങളിൽ ഫെറ്റോഫ്ത്തോറ എന്നകുമിൾ മൂലം ഇലകളിലും ,ഇലത്തണ്ടുകളിലും ഇളംതണ്ടുകളിലും കായ്കളിലും വെള്ളംനനഞ്ഞ മാതിരിയുള്ള കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയും ഇലകളിൽ ഈ പാടുകൾ കൂടിചേർന്നു വലുതാവുകയും താഴെ തണ്ടുകളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു . തണ്ടുകൾ നനഞ്ഞ മാതിരിയുള്ള കറുപ്പ് നിറമാക്കുകയും മുകളിൽ നിന്ന് താഴേക്കു ഉണങ്ങി പോകുകയും പച്ച ഇലകൾ ധാരാളമായി കൊഴിഞ്ഞു പോകുകയും ചെയ്യുന്നു .രോഗം ബാധിച്ച കായ്‌കൾ അഴുകി വിണ്ടുകീറി പോവുകയും ചെയ്യുന്നു .കൂടാതെ ജാതിപത്രിയിലും കുരുവിലും രോഗബാധ ഉണ്ടാകും .രോഗം ബാധിച്ച കായ്കളുടെ പുറത്തും ഉള്ളിലും വെളുത്ത പഞ്ഞിപോലെയുള്ള പൂപ്പൽ കാണാം .തളിരിടൽ സമയത്തുള്ള ഇലകൊഴിച്ചിൽ കോളിറ്റോട്രിക്കം എന്ന കുമിൾ മൂലമാണ് .
4,കറയൊലിപ്പ്
ജാതിമരത്തിൽ വിടവുകൾ ഉണ്ടായി അതിൽ നിന്ന് വിടവുകളിൽ നിന്ന് ചു വപ്പു കലർന്ന തവിട്ടുനിറത്തിലുള്ള ദ്രാവകം ഒളിച്ചിറങ്ങുന്നതുമാണ് രോഗ ലക്ഷണങ്ങൾ . അസ്ഥികൂടം പോലെ കാണപ്പെടുകയും ചെയ്യുന്നു .
5.പിങ്ക് രോഗം
വെള്ള നിറത്തിലുള്ള പൂപ്പൽ ക്രമേണ റോസ് നിറമായി ജാതിമരത്തിന്റെ തൊലിയിൽ കട്ടിയായി പറ്റി പിടിച്ചിരിക്കുന്നു. കോർട്ടിഷ്യംസാൽമോണികോളർ എന്ന കുമിളാണ് ഇ തിന്റെ രോഗഹേതു. .കാലവർഷ ക്കാലത്താണ് രോ ഗ ബാധ ഉണ്ടാകുന്നെങ്കിലും രോഗലക്ഷണങ്ങളായ ഇലകരിച്ചിലും കൊമ്പുണക്കവും കാണുന്നത് നാലഞ്ചു മാസങ്ങൾക്കു ശേഷമായിരിക്കും .ആരംഭത്തിൽ ശിഖരത്തിൽ ചിലന്തിവലപോലെ വെള്ളനിറത്തിൽ സിൽക്ക് നൂൽ പോലുള്ള കുമിളിന്റെ വളർച്ച പിന്നീട് റോസ് നിറമായി തൊലിയിൽ കട്ടിയായി പറ്റിപിടിച്ചിരിക്കുന്നതായി കാണപ്പെടുകയും ചെയ്യുന്നു .ഈ കുമിൾ തൊലിയുടെ ഉൾഭാഗത്തു വളരുകയും തൻമൂലം കൊമ്പുകളും ഇലകളും ഉണങ്ങി പോവുകയും ,രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ശാഖകളിൽ വിടവുകൾ ഉണ്ടായി ,ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ചെയ്യുന്നു .രോഗാരംഭത്തിൽ തന്നെ ശ്രദ്ധിച്ചു നിയന്ത്രിച്ചില്ലെങ്കിൽ മരം ഉണങ്ങിപോകാനും സാധ്യതയുണ്ട്.