Updated on: 4 July, 2019 2:12 PM IST
സാധാരണ മഴയെ ആശ്രയിച്ചുളള കൃഷിയായതിനാല്‍ ഏപ്രില്‍- മെയ് മാസത്തിലാണ് ഇഞ്ചി നടുന്നത്. വര്‍ഷകാലത്തെ മഴയുടെ ആധിക്യവും ഉയര്‍ന്ന ആര്‍ദ്രതയും ഇഞ്ചിക്കൃഷിയ്ക്ക് പ്രതികൂല സാഹചര്യങ്ങളാണ്. കൃഷി സ്ഥലങ്ങളില്‍ വെളളം കെട്ടി നില്‍ക്കുന്നതും, മേല്‍മണ്ണ് ഒലിച്ചുപോകുന്നതും ചെടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന. വളര്‍ച്ചാ കാലഘട്ടത്തില്‍ കനത്ത മഴ മഴമൂലം ഉണ്ടാകുന്ന രോഗകീടബാധയും ഇഞ്ചികൃഷിയ്ക്ക് വെല്ലുവിളിയാണ്. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദു ചീയല്‍, ബാക്ടീരിയന്‍ വാട്ടം, പുളളിക്കുത്തുരോഗം മുതലായവ ഇഞ്ചിയുടെ പ്രധാന രോഗങ്ങളാണ്. ഇതില്‍ പിത്തിയം അഫാനിഡര്‍മേറ്റം എന്ന രോഗാണു പരത്തുന്ന മൃദു ചീയല്‍ എന്ന രോഗമാണ് മുന്‍പന്തിയില്‍. അമിതമായ മഴയും കൂടിയ ഈര്‍പ്പവും ഈ രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വന്‍തോതിലുളള വിളനഷ്ടമാണ് ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കേരളത്തില്‍ 90 ശതമാനത്തോളം വിളനാശമാണ് മൃദു ചീയല്‍ മൂലം രേഖപ്പെടുത്തിയിട്ടുളളത്. മഴക്കാലത്തുണ്ടാകുന്നഇത്തരം പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സംരക്ഷിത കൃഷി ഒരു പരിഹാരമാണ്.
 
മഴമറ കൃഷി
    പ്രത്യേകമൊരുക്കിയ ചട്ടക്കൂടിനുളളില്‍ അനുകൂലാന്തരീക്ഷം തീര്‍ത്ത് കൃഷി ചെയ്യുതാണ് സംരക്ഷിതകൃഷി. മഴമറകള്‍, യഥാര്‍ത്ഥത്തില്‍ മഴവെളളം കടക്കാത്ത എാല്‍ നല്ലവണ്ണം വായുസഞ്ചാരം സാധ്യമാക്കുന്ന ഹരിതഗൃഹ സംവിധാനമാണ്. മഴയില്ലാത്തപ്പോള്‍ വശങ്ങളിലെ ഭിത്തികളിലും മേല്‍ക്കൂരയുടെ ഭാഗവും വായുസഞ്ചാരം ലഭ്യമാക്കാന്‍, തുറക്കാനും കഴിയും. ആയതിനാല്‍ മഴയില്‍ നിന്ന് ചെടികളെ സംരക്ഷിക്കുന്നതിന് പുറമെ മറ്റു സംരക്ഷിത കൃഷി നിര്‍മിതികളെ അപേക്ഷിച്ച് ഇതിനുളളിലെ ചൂടും ഈര്‍പ്പവും അധികമാവില്ല. കൂടാതെ ഏറ്റവും ചെലവു കുറഞ്ഞ സംരക്ഷിത കൃഷിമാര്‍ഗവുമാണിത്.
 
വെയില്‍ നിര്‍ബന്ധം
    സൂര്യപ്രകാശം ധാരാളം ലഭ്യമാകുന്ന തുറസ്സായ സ്ഥലത്ത് വടക്കു പടിഞ്ഞാറു ദിശ കേന്ദ്രീകരിച്ചായിരിക്കണം നിര്‍മിതി. നിരപ്പായ നീര്‍വാര്‍ച്ചാ സൗകര്യം ഉളള സ്ഥലവും അടുത്ത് വന്‍വൃക്ഷങ്ങളുടെ തണല്‍ വരാനും പാടില്ല. കാറ്റിന്റെ എതിര്‍ദിശയില്‍ വേണം മഴമറ നിര്‍മ്മിക്കാന്‍.
ലളിതരീതി ഉത്തമം 
    തികച്ചും ചിലവുകുറഞ്ഞ ഘടനകള്‍ നിര്‍മിക്കുന്നതാണ് അഭികാമ്യം. വളരെ ലളിതമായ താല്കാലികമായ ഘടനയില്‍ നിന്നു തുടങ്ങി സുസ്ഥിരമായ സ്റ്റീല്‍ ഫ്രെയിമുകള്‍കൊണ്ട് നിര്‍മിച്ച മഴമറകളും പല രാജ്യങ്ങളിലും കൃഷിക്കായി ഉപയോഗിക്കുന്നു. ശക്തമായ കാറ്റും മഴയുടെ വ്യതിയാനങ്ങളും കണക്കിലെടുത്തുവേണം നിര്‍മാണം ആരംഭിക്കാന്‍. ശക്തമായ കാറ്റുളള പ്രദേശങ്ങളില്‍ ദൃഢമായ ഘടനയാണ് നിര്‍മിക്കേണ്ടത്. കൂടുതല്‍ പ്രബലമായ ഘടനയ്ക്ക് കൂടുതല്‍ ചെലവ് എന്നിരിക്കെ ഉചിതമായ ഘടന നിര്‍ണയിക്കുന്നതാണ് ഏറ്റവും പ്രധാനം. കൃഷിയിടങ്ങളില്‍ ലഭ്യമാകുന്ന മുള, കമുക് എന്നിവ ഉപയോഗിച്ച് മഴമറയുടെ ഫ്രെയിം നിര്‍മിക്കാം. പച്ചമുളയാണ് ദീര്‍ഘകാലം നില്‍ക്കുന്നത്. മുളയുടെ മൂര്‍ച്ചയേറിയ അഗ്രഭാഗം മിനുസപ്പെടുത്താന്‍ ശ്രദ്ധിക്കണം. പോളിത്തീന്‍ ഷീറ്റുകള്‍ ചെറിയ കനമുളള ചെമ്പുകമ്പികള്‍ ഉപയോഗിച്ച് മുളയില്‍ ചുറ്റികെട്ടണം. എം.എസ് / ജി. ഐ പൈപ്പുകള്‍ താങ്ങായി ഉപയോഗിച്ചാല്‍ ചെലവേറുമെങ്കിലും മഴമറയുടെ കാലാവധി കൂട്ടാം. ദൃഢമായ ഫ്രെയിമുകളും സുതാര്യമായ പ്ലാസ്റ്റിക് റൂഫ് പാനലുകളും ഉപയോഗിച്ച് ഘടന നിര്‍മിക്കാം. പൈപ്പുകള്‍ പെയിന്റ് ചെയ്യുന്നത് കുരുമ്പിക്കല്‍ ഒഴിവാക്കുന്നു.
 
മേല്‍ക്കൂര എങ്ങനെ? 
  പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര ആവരണം ചെയ്യാം. മഴമറയ്ക്കുളളില്‍ അന്തരീക്ഷതാപനിലയെ അപേക്ഷിച്ച് 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടും. വേണ്ടിവന്നാല്‍, വേനല്‍ക്കാലത്ത് ഷീറ്റിനു താഴെ തണല്‍ വല കെട്ടി താപനില നിയന്ത്രിക്കാം. 200 മൈക്രോണ്‍ കനമുളള പോളിത്തീന്‍ ഷീറ്റ് സൂര്യനില്‍ നിന്നുളള അള്‍ട്രാവൈലറ്റ് കിരണങ്ങളെ മഴമറയ്ക്കുളളില്‍ കയറാതെ തടഞ്ഞു നിര്‍ത്തുന്നു. ഇത് നാലഞ്ചു വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കും. സൂര്യരശ്മികളെ വിഘടിപ്പിച്ച് പല കിരണങ്ങളായി പല ദിശകളിലേയ്ക്ക് ചെടികളില്‍ എത്തിക്കുന്നതിനാല്‍ താഴെയുളള ഇലകളിലും സൂര്യപ്രകാശം പതിക്കും. നല്ല വളര്‍ച്ച കിട്ടും. 
    20 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുളള ഒരു ഇടത്തരം മഴമറയ്ക്ക് (100 ചതുരശ്രമീറ്റര്‍) മധ്യഭാഗത്ത് ഉയരം മൂന്നു മീറ്ററും, വശങ്ങളില്‍ 1.9 മീറ്ററും ആയിരിക്കണം. മഴമറയുടെ വശങ്ങള്‍ മറയ്ക്കാന്‍ സുതാര്യമായ പോളിത്തീന്‍ ഷീറ്റുകളോ തണല്‍ വലകളോ ഉപയോഗിക്കാം. ആവശ്യാനുസരണം അവ മുകളിലേയ്‌ക്കോ താഴേയ്‌ക്കോ ചുരുട്ടി ഒരുക്കി വയ്ക്കാം. അങ്ങനെ ആവശ്യമായ വായുസഞ്ചാരം ഘടനയ്ക്കുളളില്‍ ലഭ്യമാക്കാം. നാലു നാലുവശവും നിലത്തുനിന്ന് ഒരു മീറ്ററോളം ഉയരത്തില്‍ തണല്‍വല കെട്ടി പരിരക്ഷിക്കുന്നത് കീട-രോഗ ബാധകള്‍ ചെറുക്കും. 
 
നന
   മഴമറയ്ക്കുളളില്‍ ജലസേചന സംവിധാനം ഡ്രിപ്പറിലൂടെയോ (തുളളിനന) സ്പ്രിങ്ങലറിലൂടെയോ സാധ്യമാക്കാം.
നിലമൊരുക്കലും നടീലും
  
മേന്മകള്‍ 
 
 1. നനസൗകര്യം ലഭ്യമാക്കുന്ന സാഹചര്യത്തില്‍ എല്ലാ കാലത്തും ഇഞ്ചികൃഷി ചെയ്യാന്‍ മഴമറ ഉപയോഗപ്പെടുത്താം. ഇഞ്ചിയുടെ ഉപയോഗക്രമമനുസരിച്ചും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചും ഇഞ്ചി വിളവെടുപ്പ് വിപണിയില്‍ ലഭ്യമാക്കാന്‍ ഈ സമ്പ്രദായത്തിലൂടെ സാധിക്കും.
 
2. മണ്ണിലെ ഈര്‍പ്പം കൃത്രിമമായി നിയന്ത്രിക്കാന്‍ മഴമറകൃഷിയില്‍ സാധ്യമാണ്. അതുവഴി രോഗകീടബാധ പടരാനുളള അവസരം നിയന്ത്രിക്കുകയും ചെയ്യുന്നതുവഴി ഉത്പന്നങ്ങള്‍ക്ക് നല്ല ഗുണനിലവാരം പ്രതീക്ഷിക്കാം.
 
3. വിളയെയും മണ്ണിനെയും മഴയില്‍ നിന്നു സംരക്ഷിക്കുകയും മഴവെളളത്തിലൂടെ മൂലകങ്ങള്‍ നഷ്ടമാകാതെ രാസവളപ്രയോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ചെടികള്‍ക്ക് ആവശ്യമായ പോഷകം ലഭ്യമാക്കുന്നു.
 
ശ്രദ്ധിക്കുക 
 
1. മഴമറകളിലെ ഏറ്റവും പ്രധാന പ്രശ്‌നം ജലസേചന സൗകര്യമാണ്. മഴയില്‍ നിന്നു സംരക്ഷിച്ച് കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ വളരുന്നത് ഉയര്‍ന്ന താപനിലയിലാണ്. ആയതിനാല്‍ വലിയ അളവില്‍ വെളളം മതിയായ സമയത്ത് ലഭ്യമല്ലാത്തപ്പോള്‍ ജലക്ഷാമം നേരിട്ട് വിളകള്‍ നശിക്കും. 
2. ജലസ്രോതസ്സ് സുരക്ഷിതമാക്കുന്നതില്‍ ശ്രദ്ധ വേണം. കാരണം മലിനജലത്തിലൂടെ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ മണ്ണില്‍ കടന്ന് വിള നശിക്കാന്‍ ഇടയാകാം.
3. നനയ്ക്കുന്നതിന് ഉചിതമായ രീതിയും ഇടവേളയും ക്രമപ്പെടുത്തണം. അമിത ഈര്‍പ്പം നിയന്ത്രിക്കണം.
4. വിളവെടുപ്പിന് ഒരാഴ്ച മുമ്പ് ജലസേചനം നിര്‍ത്തണം.
5. ആവശ്യമെങ്കില്‍ മഴമറയുടെ വശങ്ങളിലെയും മേല്‍ക്കൂര ആവരണവും അഴിച്ചു മാറ്റി അമിത ഊഷ്മാവ് നിയന്ത്രിക്കണം.
 
6. വര്‍ഷം തോറും കൃഷിചെയ്യാന്‍ സാധിക്കുന്ന കാര്യക്ഷമമായ കൃഷിരീതിയായി മഴമറകൃഷിയെ കണക്കാക്കാം. ദീര്‍ഘകാലകൃഷി നടത്തുമ്പോള്‍ വളങ്ങളുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ അധികമായി ശേഖരിക്കപ്പെടുന്ന സാഹചര്യം കൂടി വിസ്മയിക്കാനായില്ല. ചിലപ്പോള്‍ അത് വിളകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാനിടയുണ്ട്.
7. രണ്ട് വര്‍ഷത്തിലൊരിക്കല്‍ പോളിത്തീന്‍ ഷീറ്റുകള്‍ കോട്ടണ്‍ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് സോപ്പുവെളളവും കൊണ്ട് കഴുകി വൃത്തിയാക്കണം. അല്ലെങ്കില്‍ ഷീറ്റില്‍ പറ്റിപ്പിടിക്കുന്ന പായല്‍, പൊടി എന്നിവ ചെടിയുടെ വളര്‍ച്ചയെ ബാധിക്കും.  
 
നിമിഷ മാത്യൂസ്, അസി. പ്രൊഫസര്‍ (ഹോര്‍ട്ടി.), കാര്‍ഡമം റിസര്‍ച്ച് സ്‌റ്റേഷന്‍, പാമ്പാടും പാറ, ഇടുക്കി ഫോണ്‍ : 92078828922
 
ഡോ. കെ. കൃഷ്ണകുമാരി അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, കേരള കാര്‍ഷിക സര്‍വകലാശാല
English Summary: Ginger farming (1)
Published on: 04 July 2019, 02:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now