Updated on: 13 March, 2020 5:31 PM IST

റബര്‍ വേനലിലും ആരോഗ്യത്തോടെയിരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി.ഉണക്ക് തുടങ്ങുന്നതിനു റബര് തൈകളുടെ സംരക്ഷണം തുടങ്ങുന്നതാണ് കൂടുതല്‍ ഫലപ്രദം. പല കര്‍ഷകരും വേനല്‍ കടുത്ത്, മണ്ണുണങ്ങിയശേഷമാണ് പുതയിടുന്നത്. ഇത് വേണ്ടത്ര പ്രയോജനം ചെയ്യില്ല. മണ്ണില്‍ നല്ല ഈര്‍പ്പമുള്ളപ്പോള്‍ത്തന്നെ പുതയിട്ടാല്‍ ഈര്‍പ്പം പരമാവധി സംരക്ഷിക്കപ്പെടും. പുതയിട്ട മണ്ണില്‍ സൂര്യപ്രകാശം നേരിട്ടുപതിക്കാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് മണ്ണുണങ്ങാതെ ജലാംശം തൈകള്‍ക്ക് കിട്ടുകയും ചെയ്യും. പുതയിടുന്നതിനുമുന്നേ തൈകളുടെ ചുവട്ടിലെ കളകള്‍നീക്കി വേരിനു ക്ഷതമേല്‍ക്കാത്തരീതിയില്‍ മണ്ണ് ചെറുതായിട്ടൊന്ന് ഇളക്കുന്നത് നല്ലതാണ്. ഒരു മുപ്പല്ലി (ഫോര്‍ക്ക്) ഉപയോഗിച്ച് നാലഞ്ചുസെന്റീമീറ്റര്‍ ആഴത്തില്‍ മേല്‍മണ്ണ് ചെറുതായിട്ടൊന്നു പൊട്ടിച്ചുകൊടുത്താല്‍മതി. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വെള്ളം മണ്ണിലെ സൂക്ഷ്മരന്ധ്രങ്ങള്‍ വഴി മുകളിലെത്തി നീരാവിയായിപ്പോകുന്നത് തടയാന്‍ കഴിയുന്നു. മാത്രമല്ല, വേനല്‍മഴ കിട്ടുമ്പോള്‍ ആ വെള്ളം പരമാവധി മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനും ഈ മണ്ണിളക്കല്‍ സഹായിക്കും.

പുതയിടേണ്ടത് എങ്ങനെ

പുതയിടുന്നതിനായി ഏതുതരം ജൈവവസ്തുക്കളും ഉപയോഗിക്കാം. തൈകളുടെ ചുറ്റിലും ചുവട്ടില്‍ നിന്നും ഏകദേശം ഒരു മീറ്റര്‍ അകലം വരെയാണ് പുതയിടേണ്ടത്. തൈത്തണ്ടില്‍നിന്നും അഞ്ചെട്ടു സെന്റീമീറ്റര്‍ വിട്ടുവേണം പുതയിടാന്‍. ജൈവവസ്തുക്കള്‍ നന്നായി ഉണങ്ങിയശേഷം വേണം പുതിയിടുന്നതിന് ഉപയോഗിക്കാന്‍. പച്ചിലകള്‍ വാടുമ്പോളുണ്ടാകുന്ന ചൂടേറ്റ് തൈത്തണ്ടിന് കേടുപറ്റാതിരിക്കാനാണ് ഇങ്ങനെ ഉണക്കുന്നത്. മറച്ചുകെട്ടല്‍ ശക്തമായ സൂര്യപ്രകാശത്തില്‍നിന്നും ചെറുതൈകളെ സംരക്ഷിക്കുന്നതിന് ചൂടല്‍ കൊടുക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും തെക്കുവശത്തേക്കോ പടിഞ്ഞാറുവശത്തേക്കോ ചെരിവുള്ള ഭൂമിയില്‍. കാരണം ഇവിടെ സൂര്യപ്രകാശം പതിക്കുന്നതിന്റെ കാഠിന്യം കൂടുതലായിരിക്കും. മെടഞ്ഞതോ മെടയാത്തതോ ആയ തെങ്ങോലയോ ചാക്കുകളോ ഉപയോഗിച്ച് മറച്ചുകെട്ടാം. ചൂടല്‍ കൊടുക്കുമ്പോള്‍ തൈയുടെ ചുവട്ടില്‍നിന്നും കുറച്ചുവിട്ട് തെക്കു-പടിഞ്ഞാറു വശത്ത് ഒരു കമ്പു നാട്ടി അതില്‍വേണം ചൂടല്‍ കെട്ടിവെക്കാന്‍. തൈകള്‍ പൂര്‍ണമായും മൂടിക്കെട്ടുന്നത് നല്ലതല്ല.

വെള്ളപൂശല്‍

ചെറുതൈകള്‍ വളര്‍ന്ന് തണ്ടില്‍ വെയിലടിക്കാത്തവിധം ഇലച്ചില്‍വന്നു മൂടുന്നതുവരെ തായ്ത്തടിയില്‍ വെള്ളപൂശണം. സൂര്യപ്രകാശം വെളുത്ത പ്രതലത്തില്‍ തട്ടുമ്പോള്‍ ചൂട് ആഗിരണം ചെയ്യപ്പെടാതെ പ്രതിഫലിച്ചുപോകുന്നു എന്നതാണ് വെള്ളപൂശലിനു പിന്നിലെ തത്ത്വം. തണ്ടില്‍ പച്ചനിറം മാറി ബ്രൗണ്‍ നിറമായിട്ടുള്ള ഭാഗങ്ങളില്‍ വെള്ളപൂശാം. നല്ല നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച് നീറ്റിയെടുക്കുമ്പോള്‍ കിട്ടുന്ന ചുണ്ണാമ്പുപയോഗിച്ചുവേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ കുറച്ചു കഞ്ഞിവെള്ളമോ പശയോ (കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്നത് ) ചേര്‍ത്തടിച്ചാല്‍, വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശാനുപയോഗിക്കുന്ന ചുണ്ണാമ്പില്‍ തുരിശുചേര്‍ക്കേണ്ട കാര്യമില്ല.

ടാപ്പു ചെയ്യുന്ന തോട്ടങ്ങളില്‍

ടാപ്പു ചെയ്യുന്ന തോട്ടങ്ങളിലെ വെട്ടുപട്ടയില്‍ വേനലിനെ ചെറുക്കാനായി പ്രത്യേകിച്ചൊന്നും പുരട്ടേണ്ടതില്ല. തോട്ടത്തിന്റെ അതിരില്‍ (തെക്കുവശത്തും പടിഞ്ഞാറുവശത്തും) നില്‍ക്കുന്ന മരങ്ങളില്‍ വെയിലടിക്കുന്നുണ്ടെങ്കില്‍ ആ ഭാഗത്ത് മാത്രം ചുണ്ണാമ്പുപയോഗിച്ച് വെള്ളപൂശിയാല്‍ മതി. വേനല്‍ക്കാലത്ത് റബ്ബര്‍കോട്ട് പോലുള്ള, ചൂട് ആഗിരണം ചെയ്യുന്ന കറുത്ത വസ്തുക്കള്‍ വെട്ടുപട്ടയില്‍ പുരട്ടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം: 0481 257 66 22

English Summary: How to protect saplings in summer
Published on: 13 March 2020, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now