മലയാളിക്ക് ഒരിക്കലും പകരം വയ്ക്കാൻ പറ്റാത്ത ഒരു വിളയാണ് തെങ്ങ്. ഒരു മനുഷ്യായുസ്സ് മുഴുവനും വിളവ് തരുവാന്‍ തെങ്ങിന് കഴിവുണ്ട്. അതുകൊണ്ടു തന്നെയാണ് തെങ്ങു നമുക്ക് ഒഴിവാക്കാൻ പറ്റാത്തത്. എത്രയൊക്കെ രോഗം ബാധിച്ചു വിളവ് കുറഞ്ഞാലും തെങ്ങു മുഴുവൻ വെട്ടിക്കളഞ്ഞു മറ്റു വിളകൾ വയ്‌കാത്തത്.
എന്നാൽ തൈകള്‍ തെരഞ്ഞെടുക്കുമ്പോഴും നടുന്നയവസരത്തിലും കുറച്ചു ശ്രദ്ധിച്ചാൽ നല്ല ഗുണമേന്മയുള്ള തൈകൾ വച്ചാലൊക്കെ ഇനിയും ആ പഴയ കാലം നമുക്ക് കൊണ്ടുവരാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനായി നല്ല ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നുണ്ട്. കൂടാതെ നമുക്ക് സ്വന്തമായും തെങ്ങിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാം.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മിക്കയിടങ്ങളിലും കാറ്റുവീഴ്ച രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ, തൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കരുത്. മറ്റു സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ ഏതു സ്ഥലത്തു വേണമെങ്കിലും പാകി തൈകള്‍ ഉണ്ടാക്കാവുന്നതാണ്. അതായത് വിത്തു നന്നെങ്കിൽ വിളവു പിഴയ്ക്കില്ല. ഇതിനായി നല്ല തെങ്ങിന്‍തൈകള്‍ വേണം. നല്ല തെങ്ങിന്‍തൈകള്‍ക്കായി മികച്ച വിത്തുതേങ്ങകള്‍ തെരഞ്ഞെടുക്കണം. മികച്ച വിത്തുതേങ്ങ മെച്ചപ്പെട്ട മാതൃവൃക്ഷത്തില്‍ നിന്നേ കിട്ടുകയുള്ളൂ. Seeds produced in these areas should not be used for making seedlings as wind germs are prevalent in most of the districts from Thiruvananthapuram to Thrissur. Seedlings produced in other places can be sown anywhere and seedlings can be made. That is, if the seed is good, the yield will not be fine. For this you need good coconut seedlings. The best seed coconuts should be selected for good coconut seedlings. Better seed improvement
വിത്തുതേങ്ങകൾ തെരഞ്ഞെടുക്കുമ്പോൾ ഇത്തരം മാതൃവൃക്ഷങ്ങൾ ഒഴിവാക്കാം. .
വളരെ നീണ്ട് കനം കുറഞ്ഞ പൂങ്കുലകള്‍ ഉള്ളത്.
നീണ്ടു കനം കുറഞ്ഞ നാളികേരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പേടു കായ്ക്കുന്ന സ്വഭാവമുള്ളതും
തേങ്ങ വിളയുന്നതിനു മുന്‍പു തന്നെ ധാരാളമായി പൊഴിഞ്ഞു പോകുന്ന സ്വഭാവം പ്രകടമാക്കുന്നത്.തികച്ചും അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രം വളരുന്നത്.
തെങ്ങ് : ഇനങ്ങള്‍
വെസ്റ്റ് കോസ്റ്റ് ടാള്‍ (പശ്ചിമതീര നെടിയ ഇനം)
ലക്ഷദ്വീപ് ഓര്‍ഡിനറി
ആന്‍ഡമാന്‍ ഓര്‍ഡിനറി
ഫിലിപ്പൈന്‍സ് കൊച്ചിന്‍ ചൈന
കാപ്പാടം
ജാവ
കോമാടന്‍
സങ്കരയിനങ്ങള്‍
വെസ്റ്റ് കോസ്റ്റ് ടാള്‍ x ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ടി x ഡി)
വെസ്റ്റ് കോസ്റ്റ് ടാള്‍ x ഗംഗാബൊന്ദം
ചാവക്കാട് പച്ച x വെസ്റ്റ് കോസ്റ്റ് ടാള്‍
ആന്‍ഡമാന്‍ ഓര്‍ഡിനറി x ഗംഗാബൊന്ദം
ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് x വെസ്റ്റ് കോസ്റ്റ് ടാള്‍ (ഡി x ടി)
ലക്ഷദ്വീപ് ഓര്‍ഡിനറി x ചാവക്കാട് ഓറഞ്ച്
ലക്ഷഗംഗ (ലക്ഷദ്വീപ് ഓര്‍ഡിനറി) x ഗംഗാബൊന്ദം
കേരശ്രീ (വെസ്റ്റ് കോസ്റ്റ് ടാള്‍) x മലയന്‍മഞ്ഞ
ചന്ദ്രസങ്കര (ചാവക്കാട് ഓറഞ്ച്) x വെസ്റ്റ് കോസ്റ്റ് ടാള്‍
ചന്ദ്രലക്ഷ (ലക്ഷദ്വീപ് ഓര്‍ഡിനറി) x ചാവക്കാട് ഓറഞ്ച്
അനന്തഗംഗ (ആന്‍ഡമാന്‍ ഓര്‍ഡിനറി) x ഗംഗാബൊന്ദം
കേരഗംഗ (വെസ്റ്റ് കോസ്റ്റ് ടാള്‍) x ഗംഗാബൊന്ദം
മേല്‍പറഞ്ഞ ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും പ്രചാരമേറിയവ വെസ്റ്റ് കോസ്റ്റ് ടാള്‍ (WCT) എന്ന ഉയരം കൂടിയ നാടന്‍ ഇനവും ടി x ഡി, ഡി x ടി എന്നീ ഉയരം കുറഞ്ഞ സങ്കരയിനങ്ങളുമാണ്. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലങ്ങളിലേക്ക് അനുയോജ്യമായത് വെസ്റ്റ് കോസ്റ്റ് ടാള്‍ എന്ന ഇനമാണ്. നാടന്‍ ഇനങ്ങളേക്കാള്‍ കൂടുതല്‍ വിളവ് സങ്കരയിനങ്ങളില്‍നിന്നും ലഭിക്കുമെങ്കിലും നല്ല മണ്ണ്, ജലസേചന സൗകര്യം, വളപ്രയോഗം, മറ്റു ശാസ്ത്രീയ പരിചരണമുറകള്‍ എന്നിവ അവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിലവിലുള്ള സ്ഥലങ്ങളില്‍ സങ്കര ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണുത്തമം.
തെങ്ങിന്‍തോപ്പില്‍ വളര്‍ത്താന്‍ യോജിച്ച ചില ഇടവിളകള്‍
തെങ്ങിൻ തോപ്പിൽ ഇടവിളകളും കൃഷിചെയാം. ഇടവിളകൾക്കായി ഹൃസ്വകാല വിളകളോ ദീർഘ കാല വിളകളോ തെരഞ്ഞെടുക്കാം. ഹ്രസ്വകാല വിളകളായ വാഴ, മരച്ചീനി, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പയറുവര്‍ഗ്ഗങ്ങള്‍, മധുരക്കിഴങ്ങ്, കൈതച്ചക്ക എന്നിവ കൃഷിചെയ്യാവുന്നതാണ്. ഇനി ദീര്‍ഘകാല വിളകളാണ് ചെയ്യുന്നതെങ്കിൽ കുരുമുളക്, കൊക്കോ, തീറ്റപ്പുല്ല് കൂടാതെ ദീര്‍ഘകാല സുഗന്ധദ്രവ്യ വിളകളായ ഗ്രാമ്പൂ, ജാതി, ഏലവര്‍ഗം എന്നിവയും പരീക്ഷിക്കാം.
കടപ്പാട്: മറ്റത്തൂർ കൃഷി ഗ്രൂപ്പ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇനി കര്‍ഷകര്‍ക്കും ഉത്പ്പാദിപ്പിക്കാം
#Coconut#Farmer#Agriculture#krishi