Updated on: 29 June, 2019 5:41 PM IST

എരുത്തേമ്പതി കൃഷിഫാമിലെ  ഔഷധസസ്യ മ്യൂസിയം വിദ്യാര്‍ഥികളെയും ഗവേഷകരെയും ഒരു പോലെ ആകര്‍ഷിക്കുകയാണ്. ഫാമിന് മുന്നില്‍ ഒരേക്കറിലാണ് 150-ഓളം ഔഷധച്ചെടികളുടെ മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്.മ്യൂസിയത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ഔഷധച്ചെടികളുടെ പേരുകളും ഉപയോഗവും ആലേഖനം ചെയ്തിട്ടുണ്ട്.നക്ഷത്രവനം, രാശീവനം, നവഗ്രഹവനം, ദശമൂലം ത്രിഫല, ത്രികടു, നാല്‍പാമരം, ഒറ്റമൂലി തുടങ്ങി ആയുര്‍വേദത്തെയും ജ്യോതിശാസ്ത്രത്തെയും ആധാരമാക്കിയാണ് ..മ്യൂസിയത്തില്‍ ഔഷധച്ചെടികള്‍ നട്ടിരിക്കുന്നതു .

പാറമടകളിലും മലെഞ്ചരിവുകളിലും കാണുന്ന ഔഷധച്ചെടികളും ഉണ്ട്. കൃഷിവകുപ്പിന്റെ ഒരുലക്ഷം രൂപയോളം ചെലവിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.. മരമഞ്ഞള്‍, നീര്‍മാതളം പോലെ നശിച്ചുകൊണ്ടിരിക്കുന്നതും വയമ്പ്, ചങ്ങലംപെരണ്ട, ബംഗാള്‍ തിപ്പലി,കച്ചോലം പോലുള്ള നാടനും അല്ലാത്തതുമായ ഇന്ത്യയിലെ ഒട്ടുമിക്ക സസ്യങ്ങളും ഇതിലുണ്ട്.നടന്നുകാണാന്‍ പറ്റുംവിധം ഓരോ സസ്യവും ഇനംതിരിച്ചാണ് ഒരുക്കിയിട്ടുള്ളത്.

ഏതൊക്കെ രോഗശമനത്തിനാണ് ചെടികള്‍ ഉപയോഗിക്കുന്നതെന്നും,ചെടികളുടെ ശാസ്ത്രീയനാമവും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്..ജന്മനക്ഷത്രവൃക്ഷങ്ങള്‍, രാശിവൃക്ഷങ്ങള്‍, നവഗ്രഹവൃക്ഷങ്ങള്‍, ഒറ്റമൂലികള്‍, വിശുദ്ധവൃക്ഷങ്ങള്‍, ഗോചികിത്സാ മരുന്നുകള്‍ എന്നിങ്ങനെ സസ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശനസജ്ജമാണ്. നോനി, അമൃതവള്ളി (പ്രമേഹം), അയ്യംപന (പൈല്‍സ്), അടപതിയന്‍ (അള്‍സര്‍) സസ്യങ്ങളും, പാമ്പിന്‍ വിഷമിറക്കാനുള്ള അണലിവേഗം, വിഷമൂലി പോലുള്ള സസ്യങ്ങളും ഇവിടെയുണ്ട്. ഒരുലക്ഷം രൂപമുടക്കി കൃഷിവകുപ്പാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. നാടന്‍ ഔഷധച്ചെടികള്‍ ഫാമില്‍ കൃഷിചെയ്യുന്നുണ്ട്.മറ്റ് ഔഷധസസ്യങ്ങള്‍ കൂടി വിത്തുകളാക്കി കൃഷിചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഫാം അധികൃതര്‍.ഔഷധത്തൈകള്‍ കാണാന്‍ വിദ്യാര്‍ഥികളും ഫാമിലെത്തുന്നുണ്ട്. ആയുര്‍വേദരംഗത്തുള്ളവരും ഫാം സന്ദര്‍ശിക്കുന്നുണ്ട്.

English Summary: medicinalplants museum
Published on: 29 June 2019, 05:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now