Updated on: 15 March, 2019 12:22 PM IST
കടുകു കൃഷിയോ... കേട്ട് നെറ്റി ചുളിക്കേണ്ട നമ്മുടെ നാട്ടിലും നന്നായി വളരുന്ന ഒന്നാണ് കടുക്. കണ്ണെത്താ ദൂരത്തോളം പരന്നു  കിടക്കുന്ന കടുക് പാടങ്ങളും കടുകെണ്ണയിൽ താളിച്ച കറികളും കടുകില വിഭവങ്ങളും നോവലുകളിലും വടക്കേ ഇന്ത്യയിൽ ചിത്രീകരിച്ച സിനിമകളിലും മാത്രം കണ്ടിട്ടുള്ള മലയാളികൾക്ക് പക്ഷെ കടുകില്ലാതെ ഒരു ആഹാരമില്ല. വീട്ടാവശ്യത്തിനുള്ള കടുക് നമുക്കും വീട്ടിൽ കൃഷി ചെയ്യാവുന്നതാണ് കൂട്ടത്തിൽ കടുകിന്റെ ഇല കൊണ്ടുള്ള വിഭവങ്ങളും പരീക്ഷിക്കാം.

ഏതൊരു പച്ചക്കറി വിത്തും പാകുന്നതുപോലെ കടുക് വിത്ത്   മണ്ണിൽ നിലത്തോ, ഗ്രോ ബാഗിലോ പാകി കൊടുക്കാം  നല്ല വെയിൽ ഉള്ള സമയമാണ് കടുക് കൃഷി ചെയ്യാൻ യോജിച്ചത്. വിത്ത് മുളച്ചു തൈ ആയാൽ പറിച്ചു നടാം. എഹ്‌റെങ്കിലും ജൈവ വളം വിട്ടുകൊടുത്താൽ നന്നായി തഴച്ചു വളരും ഈ സമയത്തു ഇലകൾ കറിയ്ക്കായി പറിച്ചെടുക്കാം. തൈ നാട്ടു 6 മാസത്തിനുള്ളിൽവിളവെടുക്കാം.


ഇലകൾ മഞ്ഞ നിറമാകുന്നതാണ് കടുക് മൂക്കുന്നതിന്റെ ലക്ഷണം കൂടുതൽ സമയം നിർത്തിയാൽ കടുക് വിത്തുകൾ പൊട്ടി തന്നെ പുറത്തുവരും. ചെടികൾ മുഴുവനായിട്ടാണ് പറിച്ചെടുക്കേണ്ടത് വിളവെടുത്ത ശേഷം ചെടി നിലത്തു വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റിൽ കുറച്ചു ദിവസം വെയിലിൽ ഇട്ടാൽ തനിയെ വിത്തുകൾ പൊട്ടി ക്ടുകുമണികൾ പുറത്തു വരും. ചവിട്ടിയോ വടികൾ കൊണ്ട് ചെറുതായി തല്ലിയോ എടുത്താൽ മുഴുവനായും കിട്ടും. ഒരു പത്തു കടുക് ചെടികൾ ഉണ്ടെങ്കിൽ ഒരു വീട്ടിലേക്കാവശ്യമായ കടുക് ലഭിക്കും.

English Summary: mustard seed farming
Published on: 15 March 2019, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now