കുരുമുളക് ക്വിന്റലിന് 300 രൂപ കൂടി. ഉത്തരേന്ത്യയിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് വിലകൂടിയത്. ദീപാവലി ഡിമാന്റാണ് കുരുമുളകിന് തുണയായത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കൊച്ചി വിലയെക്കാൾ ഇറക്കുമതി മുളക് ധാരാളമായി വിറ്റ് വരുകയാണ്. 100 ടൺ കുരുമുളകാണ് ഗുജറാത്ത്, മഹാരാഷ്ട്ര മാര്ക്കറ്റുകളിൽ കഴിഞ്ഞവാരം വിറ്റത്. ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി മുളകാണ് കൊച്ചി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ വില്ക്കുന്നത്.About 100 tonnes of pepper was sold in Gujarat and Maharashtra markets last week. pepper imported from Sri Lanka sells for less than the Kochi price.
കുരുമുളക് പൊടിച്ച് വിൽക്കുന്നവരാണ് കൂടുതലായും വാങ്ങുന്നത്. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി തുടർന്നുകൊണ്ടിരിക്കെ ഇറക്കുമതി നിയന്ത്രിച്ച് കർഷകർക്ക് നേട്ടംകിട്ടാൻ കേന്ദ്രവാണിജ്യ മന്ത്രാലയം ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് കയറ്റുമതി സമൂഹം പറയുന്നത്. ഇറക്കുമതിക്ക് നിയന്ത്രണം വന്നാൽ സംസ്ഥാനത്തെ കുരുമുളക് കർഷകർക്കാണ് നേട്ടം.വിയറ്റ്‌നാമില്‍ നിന്നാണ് ഇന്ത്യയിലേക്ക് നേരിട്ടല്ലാതെയുള്ള കുരുമുളകിന്റെ വന്‍തോതിലുള്ള വരവ്. ഇത് ഇന്ത്യന്‍ കുരുമുളകിന് വലിയ ഭീഷണിയായിരിക്കുകയാണ്. നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നാണ് ഈ കടന്നുകയറ്റം.
തെരഞ്ഞെടുപ്പ് ലഹരിയിലാണ് കേന്ദ്ര സർക്കാർ . കർഷകരുടെയും വ്യാപാരികളുടെയും കയറ്റുമതിക്കാരുടെയും ഇറക്കുമതിക്കെതിരെയുള്ള പരാതികൾക്ക് ഒരു പരിഹാരം കാണുന്നതിനുള്ള നടപടികൾ ഒന്നുമാകുന്നില്ല എന്നാണ് വ്യാപാരവൃത്തങ്ങൾ പറയുന്നത്. . രാജ്യാന്തരവിപണിയിൽ ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടൺ കുരുമുളകിന് 5000 ഡോളറിൽ വില മാറ്റമില്ല. ശ്രീലങ്ക 3400-3500 വിയറ്റ്നാം, ഇന്തോനേഷ്യ യഥാക്രമം 2800, ബ്രസിൽ 2500-2600 ഡോളർ നിരക്ക് രേഖപ്പെടുത്തി. കൊച്ചിയിൽ കഴിഞ്ഞവാരം 163 ടൺ കുരുമുളക് വില്പനക്കെത്തി. വാരാന്ത്യവില കുരുമുളക് അൺഗഗാർബിൾഡ് ക്വിന്റലിന് 32500, ഗാർബിൾഡ് മുളക് 34500 രൂപ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിയറ്റ്‌നാം കുരുമുളകിന്റെ വരവ് ഇന്ത്യന്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി