കുങ്കുമപ്പൂ കഴിഞ്ഞാൽ ഏറ്റവും ചെലവേറിയ വിളകളിൽ ഒന്നാണ് വാനില. മഡഗാസ്കർ, പാപുവ ന്യൂ ഗിനിയ, ഇന്ത്യ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഒട്ടും കുറവല്ലാത്ത തോതിൽ കൃഷി ചെയ്തുവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 60,000 രൂപ ലാഭം; വീട്ടുവളപ്പിൽ പന്തലിട്ട് 'ചൗ ചൗ' കൃഷി ചെയ്യാം
സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും പലഹാരങ്ങളിലും വിഭവങ്ങളിലുമൊക്കെയായി പല തരത്തിലുള്ള ഉൽപ്പന്നങ്ങളിൽ വാനില ഉപയോഗിക്കുന്നു.
സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും നിർമിക്കുന്ന ഐസ്‌ക്രീമിൽ വാനില ഫ്ലേവറിന്റെ ഉപയോഗം 40 ശതമാനം വരെയാണ്.
വാനില പഴത്തിന്റെ സുഗന്ധവും അത്യധികം ആകർഷകമാണ്. ഇത് കേക്കുകൾ, പെർഫ്യൂമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അധികം പഞ്ചാരയാവണ്ട! പകരക്കാരാണ് ആരോഗ്യത്തിന് നല്ലത്
ഇത്രയധികം വിപണനമൂല്യമുള്ള വാനില കൃഷി ലാഭകരമാണെന്ന് തന്നെ പറയാം. വാനിലയെ കുറിച്ചും അവയുടെ വിപണി ഡിമാൻഡിനെ കുറിച്ചും കൃഷിയെ കുറിച്ചും പരിചയപ്പെടാം.
തവിട്ടുനിറത്തിലുള്ള മണ്ണ് ആണ് വാനില കൃഷിക്ക് അനുയോജ്യമായുള്ളത്. മണ്ണിന്റെ പിഎച്ച് മൂല്യം 6.5 മുതൽ 7.5 വരെയാണ് ആവശ്യമുള്ളത്. വാനിലയെ ഓർക്കിഡ് കുടുംബത്തിലെ അംഗമായാണ് കണക്കാക്കുന്നത്.
കിലോയ്ക്ക് 40,000 മുതൽ 50,000 രൂപ വരെ
വാനിലയുടെ പൂക്കൾ തയ്യാറാകാൻ ഏകദേശം 9 മുതൽ 10 മാസം വരെ സമയം എടുക്കും. ഇതിനുശേഷം, വിത്തുകൾ ചെടികളിൽ നിന്ന് പുറത്തെടുക്കുന്നു. ഈ വിത്തുകൾ പിന്നീട് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവിൽ ഇന്ത്യയിൽ വാനില വിത്തുകൾക്ക് ഒരു കിലോയ്ക്ക് 40 മുതൽ 50,000 രൂപ വരെയാണ് വില. ഇത്തരമൊരു സാഹചര്യത്തിൽ വൻതോതിൽ വാനില കൃഷി ചെയ്താൽ കർഷകർക്ക് മികച്ച നേട്ടമുണ്ടാക്കാം.
ഓരോ വള്ളിയിലും 18 മുതല്‍ 20 വരെ പൂങ്കുലകളും ഓരോ കുലയിലും ഇത്രയും തന്നെ പൂക്കളും കാണും. എങ്കിലും പൂങ്കുലയുടെ അടിഭാഗത്ത് വിടരുന്ന എട്ടോ പത്തോ പൂക്കള്‍ മാത്രമാണ് പരാഗണം നടത്തി കായ്കളാക്കി മാറ്റേണ്ടത്. 10 മുതല്‍ 12 പൂങ്കുലകളിലേ പരാഗണം ചെയ്യേണ്ടതുള്ളൂ. എങ്കില്‍ മാത്രമെ നല്ല വണ്ണവും ഗുണവുമുള്ള കായ്കള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കൂ.
ശരിയായ രീതിയില്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ കായ് അതിവേഗം നീളം വച്ചു തുടങ്ങും. ആഴ്ചയില്‍ ഏതാണ്ട് 2 സെ.മീ. എന്ന തോതില്‍ 6 മുതല്‍ 7 ആഴ്ചകൊണ്ട് വേണ്ടത്ര നീളവും വണ്ണവും വയ്ക്കും. പക്ഷേ 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ് പാകമാകാന്‍. ആറിഞ്ചിനു മേല്‍ നീളമുള്ള കായ്കളാണ് ഏറ്റവും നല്ലത്.
ആരോഗ്യത്തിന് ഗുണപ്രദം
വാനിലിൻ എന്ന രാസ മൂലകം വാനിലയിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ മൂലകം സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതുകൂടാതെ, വാനിലയുടെ പഴങ്ങളും വിത്തുകളും കാൻസർ പോലുള്ള രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം വയറിന്റെ പ്രശ്നങ്ങളെ ശമിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വാനില മികച്ച ഉപാധിയാണ്. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താനും ഇത് ഗുണകരമാണ്.