എള്ളിന് ഇത്രയും ഗുണങ്ങളുണ്ടോ എന്ന് ചോദിച്ചു പോകും ഇതൊന്ന് വായിച്ചു നോക്കൂ.
ബുദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വർദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകളുമായി കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചിയാൽ വാതവും കഫ സഹജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തിൽ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്.
എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്, ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും.
Sesame can make the body strong and healthy. Increases body sensitivity, intelligence, constipation, breast milk and bodybuilding.
എള്ളെണ്ണ ദിവസവും ചോറിൽ ഒഴിച്ച് കഴിച്ചാൽ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തിൽ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വർദ്ധിപ്പിക്കും. ചർമ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചർമ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങൾ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തിൽ പ്രോട്ടിന്റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് എള്ള് അരച്ച് പാലിൽ കലക്കി ശര്ക്കര ചേര്ത്ത് കഴിക്കു.
എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന് പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല് സ്വരമാധുരി ഉണ്ടാകും. ചർമ്മ കാന്തി വര്ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.
Sesame contains plenty of calcium. Sesame oil is one of the most effective treats for people with diabetes. The nerves will be enriched. Eating sesame seeds on a regular basis will have a sweet taste. Skin Magnetism will increase. Hair is smooth and dark.
എള്ളിൽ പലതരം അമിനോ അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങൾ ചേർന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാർത്ഥ
ത്തിലുമുളള മാംസ്യത്തിന്റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. കൂടാതെ എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും. ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. .
ചില ഔഷധ പ്രയോഗങ്ങൾ താഴെ ചേര്ക്കുന്നു.
രക്താധിസാരം:
എള്ള് വെള്ളം ചേർത്ത്നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയില് ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിന് പാലില് ചേര്ത്തു കുടിച്ചാല് മലത്തിന്റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.
അര്ശ്ശസ്:
നല്ലെണ്ണ ദിവസവും ചോറില് ഒഴിച്ചു കഴിച്ചാല് അര്ശ്ശസ് കുറയും.
ആര്ത്തവം:
എള്ള് കഷായമാക്കി സേവിച്ചാല് ആര്ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്ത്തവം അനുഭവപ്പെടുമ്പോള് കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ് ദിവസേന രണ്ടു നേരം ആര്ത്തവത്തിന് രണ്ടാഴ്ച മുന്പ് മുതല് കഴിച്ചാല് ശമിക്കും. എള്ളും ശര്ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗർഭിണികൾ
അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്ക്കു തന്മൂലം ഗര്ഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ് വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില് സേവിച്ചാല് ആര്ത്തവവേദന കുറയും. എള്ളെണ്ണയില് കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല് അല്പാര്ത്തവം, കഷ്ടാര്ത്തവം, വിഷമാര്ത്തവം ഇവ മാറും.
ഗര്ഭാശയ സങ്കോചം :
എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗര്ഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.
ആരോഗ്യം:
അഞ്ചു ഗ്രാം എള്ളെണ്ണ തൃഫലചൂര്ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില് സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്ക്കണ്ടമോ ശര്ക്കരയോ ചേര്ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
തലമുടി :
എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്റെ നാലിലൊന്ന് എള്ളെണ്ണയില് ചേര്ത്ത് കാച്ചിതേച്ചാല് മുടിക്കൊഴിച്ചില് കുറയും.
ശരീരബലം:
എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശര്ക്കര ചേര്ത്തു ഭക്ഷിച്ചാല് ശരീരബലം വര്ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്ത്ത് അടയാക്കി പ്രമേഹ രോഗികള് കഴിച്ചാല് ശരീരബലവും ധാതുശക്തിയും വര്ദ്ധിക്കും.
പൊളളല്:
വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്ത്ത് പുരട്ടുക.
പ്രമേഹം:
കാലത്ത് വെറും വയറ്റിലും രാത്രിയില് ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ് വീതം കഴിച്ചാല് മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗംമാറിശക്തിയുണ്ടാകും.വാതംവരാതിരിക്കാനുംശക്തിയുണ്ടാകാനും ഉത്തമം.
മലബന്ധം:
എള്ള് പാല്ക്കഷായമാക്കി സേവിച്ചാല് മാറിക്കിട്ടും.
മാംസ്യത്തിന്റെ കുറവ്:
എള്ള് അരച്ച് പാലില് കലക്കി ശര്ക്കര ചേര്ത്തു കുറേശ്ശെ ദിവസം കഴിച്ചാല് പ്രോട്ടീന്റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്ക്ക് പ്രതിവിധിയാകും.
രക്താര്ശ്ശസ്:
എള്ളരച്ച് സമം വെണ്ണയും ചേര്ത്ത് വെറും വയറ്റില് കഴിക്കുക. പാല് കഷായമാക്കി കഴിച്ചാലും നന്ന്.
കടപ്പാട്: ശ്യാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം