കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതിയാണ് വാനില. തെങ്ങിനും കമുങ്ങിനും ഇടയിൽ ഇടവിളയായി കൃഷി ചെയ്യുന്നവരാണ് നമ്മുടെ നാട്ടിൽ ഏറെയും. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ ആണ് വാനില കൃഷിക്ക് ഏറെ അനുയോജ്യമായ ഒരു സമയമായി കണക്കാക്കുന്നത്. സാധാരണഗതിയിൽ വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന വാനിലയുടെ ആദ്യ പൂവ് ഉണ്ടാകണമെങ്കിൽ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും എടുക്കുന്നു.
ഓരോ പൂങ്കുലയിലും 15 തൊട്ട് 20 വരെ പൂക്കൾ ഉണ്ടാകുന്നു. വളർച്ചയെത്തിയ വള്ളികളിലാണ് ഓരോവർഷവും പൂക്കൾ ഉണ്ടാക്കുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വാനിലയിൽ പൂക്കൾ ഉണ്ടാകുന്നു. ഇതിന്റെ കായ്കൾ പാകമാകുവാൻ ചുരുങ്ങിയത് 11 മാസമെങ്കിലും എടുക്കുന്നു. പാകമായ കായകളുടെ അറ്റം മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ഇത് വിളവെടുക്കാൻ പറ്റിയ സമയമാണ്. വാനിലയുടെ സംസ്കരണവും ശാസ്ത്രീയമായ രീതിയിൽ ചെയ്യേണ്ടതാണ്.
വാനില കൃഷി അറിയേണ്ടത്
ഒരു മീറ്റർ നീളമുള്ള വള്ളികൾ തിരഞ്ഞെടുത്ത് വാനില കൃഷി ആരംഭിക്കാം. വാനില കൃഷി ആരംഭിക്കുന്ന കർഷകർ ആദ്യം ചെയ്യുന്ന കാര്യം വാനില വളർത്തുവാൻ നാലുമാസം മുൻപ് താങ്ങു കാലുകൾ രണ്ടു മീറ്റർ ഇടയകലം പാലിച്ച് നടുകയാണ് ചെയ്യുന്നത്. വാനില നട്ടുപിടിപ്പിക്കുന്നതിന് മുൻപ് അതായത് നാലുമാസം മുൻപെങ്കിലും താങ്ങു കാലുകൾ നട്ടുപിടിപ്പിക്കണം.
മഴ സമയം വാനില കൃഷിക്ക് അനുയോജ്യമായതിനാൽ ഈ സമയങ്ങളിൽ വാനിലയുടെ വള്ളി താങ്ങു കാലുകളോടെ ചേർത്ത് നടാം. ഈർപ്പം നിലനിർത്തുന്നതിന് പുതയിടൽ അനിവാര്യമാണ്. അതുപോലെതന്നെ വള്ളികൾ സൂര്യപ്രകാശമേറ്റ് ഉണങ്ങി പോകാതിരിക്കുവാൻ തെങ്ങോലകൾ വെച്ച് മറക്കുകയും വേണം. വളരുന്നതിനനുസരിച്ച് താങ്ങു കാലുകളിൽ കെട്ടിവയ്ക്കാം. പക്ഷേ വള്ളികളെ മുകളിലേക്ക് തന്നെ വളർത്തുവാൻ അനുവദിക്കരുത്.
Vanilla is a climate friendly crop in Kerala. Most of the people in our country are cultivating intercropping between coconut and cumin. August-September is considered to be the best time to grow vanilla.
താഴെ ചുരുട്ടി തൂക്കിയിട്ടാൽ മാത്രമേ പൂക്കൾ ഉണ്ടാക്കുകയും പരാഗണ സാധ്യമാക്കുകയും ചെയ്യുകയുള്ളൂ. വാനിലയിൽ കൃത്രിമ പരാഗണം നടത്തുകയാണ് ഏറ്റവും ഉചിതം. ഇടവിളയായി കൃഷി ചെയ്യുന്നവർ തണലിന്റെ അളവ് കുറയ്ക്കാനും കൂട്ടുവാനും താങ്ങു മരങ്ങളുടെ കൊമ്പുകോതൽ ചെയ്യേണ്ടതാണ്. കാലിവളം, കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി എന്നിവ ഉപയോഗിക്കുന്നതാണ് വാനില കൃഷിയിൽ വിളവിന് കൂടുതൽ നല്ലത്. വേനൽക്കാലത്ത് നന പ്രധാനമാണ്. കൂടാതെ വർഷത്തിൽ മൂന്ന് തവണ എന്ന രീതിയിൽ പുതയിടലും വേണം.
കൃത്യമായ സമയങ്ങളിൽ പരാഗണം നടന്നാൽ ഒരേ സമയത്ത് തന്നെ വിളവെടുപ്പ് നടത്താം. സാധാരണ ആറിഞ്ചു നീളമുള്ള കായകൾ വിളവെടുപ്പിന് ഉത്തമമായി കണക്കാക്കുന്നു.