Updated on: 7 June, 2020 5:30 PM IST

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിന്റെ കിഴങ്ങ്  ആണു  ഔഷധയോഗ്യമായ ഭാഗം . Curcuma aromatica എന്നാണു ശാസ്ത്രനാമം. 60 സെന്റിമീറ്റര്‍ മുതല്‍ 120 സെന്റിമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു ഈ ഔഷധി.

ശരീരശുദ്ധി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗം, കുഷ്ഠം, വിവര്‍ണ്ണത എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മശോഭയ്ക്കും നല്ലതാണ്. ഇക്കിള്‍, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കുകയും ചെയ്യുന്നു. .

നവജാതശിശുക്കളെ കസ്തൂരിമഞ്ഞള്‍ തേച്ചു കിളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു.

Mashing newborn babies is very good. It protects the skin from germs and helps to brighten the skin.

തേനീച്ച മുതലായ വിഷജന്തുക്കള്‍ കടിച്ചാല്‍ ആ ഭാഗത്ത് കസ്തൂരിമഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്.

ശ്വാസതടസ്സം, കാസം, കുഷ്ഠം എന്നീ രോഗങ്ങള്‍ക്ക് കസ്തൂരിമഞ്ഞള്‍ പല ഔഷധങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്നു.

ചില ഗിരിവര്‍ഗക്കാര്‍ കസ്തൂരിമഞ്ഞള്‍ വേവിച്ച് ഒന്നുരണ്ടു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ആഹാരമായി ഭക്ഷിക്കുന്നു.

കസ്തൂരിമഞ്ഞള്‍ പനിനീരില്‍ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി കുറച്ചു ദിവസം പതിവായി മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു ഇല്ലാതാകും

പലരും ഇപ്പോഴും കസ്തൂരി മഞ്ഞളാണെന്ന് പറഞ്ഞ് വെളുക്കാനും മുഖസൗന്ദര്യം വരാനും മഞ്ഞ കൂവ മുഖത്ത് അരച്ചിടുന്നു ....

കസ്തൂരി മഞ്ഞളും...മഞ്ഞക്കൂവയും. പേരിലും ഗുണത്തിലും രണ്ടും വ്യത്യസ്തമാണെങ്കിലും എങ്ങനെ തിരിച്ചറിയും എന്ന് ചോദിച്ചാൽ പലർക്കും അറിയില്ല.. കസ്തൂരി മഞ്ഞളെന്ന പേരിൽ മുഖത്ത് മഞ്ഞക്കൂവ അരച്ചിടുന്നവരും ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ കസ്തൂരി മഞ്ഞളും ,മഞ്ഞക്കൂവയും എങ്ങനെ തിരിച്ചറിയാം എന്ന് പറയാം ..

മഞ്ഞക്കൂവ

മഞ്ഞക്കൂവയുടെ കിഴങ്ങിന് നല്ല ഓറഞ്ച് നിറം, ഉദര രോഗങ്ങൾക്കും, നല്ലൊരു ന്യൂട്രിഷൻ ഡയറ്റ് nutrition diet ആയും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകൾക്ക് താഴെ  നടുവിലൂടെ ഒരു നീല വര കാണാം

കസ്തൂരി മഞ്ഞൾ - Musk turmeric

കസ്തൂരി മഞ്ഞളിന് ക്രീം നിറം, കർപ്പൂരത്തിന്റെ മണം, മുഖത്ത് തേച്ചാൽ ചുട്ടു നീറ്റം ഉണ്ടാകില്ല. ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു ,ഇതിന്റെ ഇലക്ക് നീല വര ഇല്ല ..

ഏതാണ് ഒറിജിനൽ കസ്തൂരി മഞ്ഞൾ ? എങ്ങനെ തിരിച്ചറിയാം...What is the original musk turmeric? How to Recognize

  1. കസ്തൂരി മഞ്ഞൾ മുറിച്ച് നോക്കിയാൽ കാണുന്നത് കളർ ക്രീം നിറം ആണ് .... മഞ്ഞ അല്ല .... മഞ്ഞ കളർ ഉള്ളത് മഞ്ഞ കൂവയാണ്
  2. കസ്തൂരി മഞ്ഞളിന് കർപ്പൂരത്തിന്റെ മണമാണ്. ഇതിൻറെ ഇല ഒന്ന് ഞെരടി മണത്ത് നോക്കിയാൽ കർപ്പുര മണവും ഉണ്ട്
  3. കസ്തൂരി മഞ്ഞൾ പൊടിച്ചതിനും ക്രീം കളറാണ്
  4. കസ്തൂരി മഞ്ഞൾ മുഖത്ത് തേച്ചാൽ ഒരിക്കലും നീറ്റൽ അനുഭവപ്പെടില്ല. മുഖ കാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ്. ഇത് ഉപയോഗിച്ചാൽ നല്ല കളർ കിട്ടും
  5. ഒറിജിനൽ പച്ച കസ്തൂരി മഞ്ഞളിന് ഇപ്പോൾ 1Kg ക്ക് 500 രൂപയോളം വിലയുണ്ട് .

കടപ്പാട്

കർഷകൻ ഉദയപ്പൻ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: എസ്. ഡി. കോളേജിൽ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പിന് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം.

English Summary: The medicinal properties of musk turmeric ..
Published on: 07 June 2020, 05:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now