Updated on: 14 July, 2020 10:45 PM IST
rubber tapping

റബർ കർഷക  കൂട്ടായ്മയിൽ ഉള്ള ഒരു ഫേസ്ബുക് പേജിൽ വന്ന ലേഖനത്തിൽ

റബ്ബർ ബോർഡിൽ കർഷകർക്കുവേണ്ടി ശബ്ദിക്കാൻ കർഷക പ്രതിനിധികളില്ലാതെപോയി. ചെറുകിട തോട്ടമുടമകളും, വൻകിട തോട്ടമുടമകളും, ട്രേഡ് യൂണിയൻ പ്രതിനിധികളും അവരുടെ പ്രതിനിധ്യം നിർവ്വഹിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരെ തിരുകിക്കയറ്റി എന്നും പറയുന്നുണ്ട്.

ലേഖനത്തിന്റെ പൂർണ്ണ രൂപം

Rubber Act ന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും പ്രാധാന്യം WTOയും GATT ഉും നിലവിൽ വന്നതോടെ അവസാനിച്ചു. അതിനുശേഷവും അയൽ രാജ്യങ്ങളുമായും മറ്റും അനേകം ഉടമ്പടികളില്‍ ഒപ്പുവെച്ചതില്‍ ഏറെയും കയറ്റുമതി, ഇറക്കുമതി, വിലയിടിക്കൽ തന്നെ ആയിരുന്നു ലക്ഷ്യം. https://web.archive.org/web/20150216125755/http://atmaindia.org/RTA.htm (ATMA പ്രസിദ്ധീകരിച്ച നേട്ടങ്ങള്‍ പിന്നീട് മറച്ചുകളഞ്ഞു) പുതുകൃഷി ആവർത്തനകൃഷി എന്നിവയിലൂടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം കുറക്കാൻ കഴിയാതെ പോയത് ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് നികുതി അടച്ച് എത്രവേണമെങ്കിലും ഇറക്കുമതി ആകാം എന്ന അവസ്ഥ വന്നതോടെ സംഭവിച്ചതാണ്. പോർട്ട് നിയന്ത്രണവും, ഗുണനിലവാര പരിശോധനയും കൊണ്ട് അനിയന്ത്രിത ഇറക്കുമതി പരിഹരിക്കാൻ കഴിയതെ പോയി. അപ്രകാരം ആഭ്യന്തര വിലയേക്കാൾ താണവിലക്ക് ആവശ്യത്തിൽക്കൂടുതൽ dump ചെയ്യപ്പെട്ടു. അധിക ഇറക്കുമതി ക്ലോസിംഗ് സ്റ്റോക്കിൽ കുറച്ചുകാട്ടി റബ്ബർ സ്ഥിതിവിവരക്കണക്കുകൾ വ്യവസായികൾക്ക് അനുകൂലമാക്കിമാറ്റി.

റബ്ബർ ബോർഡിൽ കർഷകർക്കുവേണ്ടി ശബ്ദിക്കാൻ കർഷക പ്രതിനിധികളില്ലാതെപോയി. ചെറുകിട തോട്ടമുടമകളും, വൻകിട തോട്ടമുടമകളും, ട്രേഡ് യൂണിയൻ പ്രതിനിധികളും അവരുടെ പ്രതിനിധ്യം നിർവ്വഹിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരെ തിരുകിക്കയറ്റി. എന്നാൽ ടയർ നിർമ്മാതാക്കളുടെയും, മറ്റ് നിർമ്മാതാക്കളുടെയും, ഡീലർ പ്രൊസസ്സർ മാരുടെയും പ്രതിനിധികൾ അവരാൽ തെകരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. അതിനാൽ കർഷക വിരുദ്ധ നയങ്ങൾ പ്രാബല്യത്തിൽ വരുകയും ചെയ്തു.

Rubber milk

ലൈസൻസ് കൊടുക്കുന്ന റബ്ബർ ബോർഡ് വൻകിട വ്യാപാരികളും വ്യവസായികളും തമ്മിലുണ്ടാക്കിയ കരാറുകളിലൂടെ ഗ്രേഡിംഗും വിലയും നിയന്ത്രിച്ച് ചെറുകിട ഡീലർമാരിലൂടെ നഷ്ടം കർഷകരിൽ അടിച്ചേൽപ്പിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ഗ്രീൻ ബുക്കെന്ന ഇല്ലാത്ത ഗ്രേഡിംഗ് മാനദണ്ഡത്തിന്റെ പേരിൽ കൺമതി സമ്പ്രദായത്തിലൂടെ താണ ഗ്രേഡിലും വിലയിലും വാങ്ങി ഉയർന്ന ഗ്രേഡിലും വിലയിലും വില്കുവാനവസരമൊരുക്കിയതും റബ്ബർ ബോർഡ് തന്നെ. നഷ്ടകൃഷിയിലൂടെ ടാപ്പബിൾ ഏരിയ വർദ്ധിപ്പിച്ചും, ടാപ്ഡ് ഏരിയ കുറച്ചും ഉത്പാദന കുറവിന്റെ പേരിൽ അധിക ഇറക്കുമതിക്ക് അവസരമൊരുക്കിയതും റബ്ബർ ബോർഡ് തന്നെ. തെളിവിതാണ് - https://bit.ly/irssummary

റബ്ബർ ബോർഡ് എഴുതി നൽകിയ ബൈല പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട RPS കളെ റബ്ബർ ബോർഡ് ഉദ്യോഗസ്ഥരാൽ നിയന്ത്രിക്കപ്പെട്ടു. RPS കളെ പ്രതിനിധീകരിച്ച് NFRPS പ്രസിഡന്റിനുണ്ടായിരുന്ന ബോർഡ് മെമ്പർ സ്ഥാനവും നഷ്ടപ്പെട്ടു. RPS പ്രസിഡന്റുമാരിൽ ഏറിയ പങ്കും റബ്ബർ ബോർഡ് ഉദ്യോഗസ്ഥരുടെ ആരാധകരായി മാറി. കാരണം വെട്ടിപ്പുകൾ നടത്തി പാവപ്പെട്ട റബ്ബർ കർഷകരുടെ പോക്കറ്റിൽ കയ്യിട്ടു വാരുന്ന നിലയിലേക്ക് അവ തരം താണു. അതിന് റബ്ബർ ബോർഡ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ട്. കർഷക പങ്കാളിത്തത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനികളിലേറെയും നഷ്ത്തിലായി. അവയുടെ പ്രവർത്തനം റബ്ബർ വിലയിടിച്ചു നിറുത്തുവാനും, എം.ഡിമാരായി ചുമതലയേറ്റ റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കലും മൂലമുണ്ടായതാണ്.

@150 എന്ന ഇൻസെന്റീവിന്റെ പ്രയോജനം ലഭിച്ചതും നിർമ്മാതാക്കൾക്കാണ്. ചെറുകിട കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടായി എന്ന് തോന്നാമെങ്കിലും അതിലൂടെ സംസ്ഥാന സർക്കാരിലെ ഖജനാവിലെ പണം കർഷകർക്ക് നൽകി വര്‍ഷങ്ങളോളം വിലയിടിച്ചു നിറുത്തുകയാണുണ്ടായത്. RPS കൾ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾ അപ്രൂവ് ചെയ്യുവാനുള്ള അധികാരി റബ്ബർ ബോർഡ് ഉദ്യോഗസ്ഥരായതിലൂടെ നടപ്പിലാക്കി കഷകരുടെ മേൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചു.

ഒരു ബോർഡ് മീറ്റിംഗിലും പങ്കെടുക്കാത്ത കുറെ ബ്യൂറോക്രാറ്റുകളെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയ റബ്ബർ ബോർഡ് പിരിച്ച് വിട്ട് റബ്ബർ ആക്ടും ഒഴിവാക്കി റബ്ബർ കർഷകർക്ക് ന്യായ വില ലഭ്യമാക്കുവാനുള്ള പകരം സംവിധാനങ്ങളുണ്ടാകണം. സ്ഥിതിവിവര കണക്കുകളിൽ കയറ്റുമതി ഇറക്കുമതി ഡാറ്റ DGCI&S ഓൺ ലൈനായി 2016 നവംബർ മുതൽ ലഭ്യമാക്കുന്നുണ്ട്. https://bit.ly/nrexport and https://bit.ly/nrinimport അതേപോലെ വാങ്ങൽ വില്കൽ GST യുടെ അടിസ്ഥാനത്തിലും ഉത്പന്ന നിർമ്മാണം വിപണനം സ്റ്റോക്ക് മുതലായവയും ഓൺലൈനായി പ്രസിദ്ധീകരിച്ച് സുതാര്യത കൈവരിക്കണം.here should be a mechanism to dissolve the Rubber Board, which includes a number of bureaucrats and people's representatives who do not attend any board meeting, and to provide a fair price to rubber farmers instead of the Rubber Act. Export-import data on statistics DGCI

facebook post  link

https://m.facebook.com/groups/893441444081187?view=permalink&id=3052717384820238

കൂടുതൽ അനുബന്ധ വാർത്തകൾ: തേനീച്ച വളർത്തലിൽ റബ്ബർ ബോർഡ് നടത്തുന്ന ഓൺലൈൻ പരിശീലനം

#agriculture#farmer#agro#farm#krishijagran

English Summary: There should be alternatives to provide fair prices to rubber farmers
Published on: 14 July 2020, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now