Updated on: 1 March, 2022 6:00 PM IST
കിഴങ്ങ് വിളയിലെ താരങ്ങൾ

മധുരക്കിഴങ്ങ്

ജൂൺ-ജൂലൈ മാസങ്ങളിൽ കൃഷിയിറക്കി ഒക്ടോബറിൽ വിളവെടുക്കുന്നത് ആണ് മധുരക്കിഴങ്ങ് കൃഷി. വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലം തെരഞ്ഞെടുത്ത് വേണം കൃഷി ഒരുക്കാൻ. ശ്രീ വർദ്ധിനി, കോട്ടയം ചുമല, ചിന്ന വെള്ള തുടങ്ങിയവയാണ് മധുരക്കിഴങ്ങ് കൃഷിയിലെ താരങ്ങൾ.

Yam cultivation can be started in May. Cultivation can be started by selecting varieties like Sri Keerthi, Sri Rupa, Sri Shilpa and Sri Karthika by digging deep pits.

വള്ളികൾ മുറിച്ചു നട്ട് കൃഷി ആരംഭിക്കാം. 25 സെൻറീമീറ്റർ നീളത്തിൽ വള്ളി കഷണങ്ങൾ മുറിച്ചെടുത്ത് 20 സെൻറീമീറ്റർ അകലം പാലിച്ച് നടാവുന്നതാണ്. ഹെക്ടറിന് ഉണക്കിപ്പൊടിച്ച ചാണകം 10 ടൺ, രാജ് ഫോസ് 250 കിലോ, പൊട്ടാഷ് വളം 125 കിലോ, യൂറിയ 80 കിലോ തുടങ്ങിയവ ചേർക്കാം. കളകൾ പറിച്ചു കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നുമാസം കഴിഞ്ഞാൽ വിളവെടുക്കാം.

കൂർക്ക

വാരങ്ങൾ എടുത്ത് കൂർക്കയുടെ തലപ്പുകൾ കൃഷി ചെയ്തു മികച്ച വിളവ് നേടാവുന്നതാണ്. പറിച്ചുനട്ടു വിളവെടുക്കാൻ ഏകദേശം ആറുമാസം വേണ്ടി വരുന്നു. കൃഷിയിടം ഉഴുത് ഹെക്ടറിന് 10 ടൺ കാലിവളം ചേർത്തു തല നടാം. കൂടുതൽ വിളവിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് തുടങ്ങിയവ 65 കിലോ,300 കിലോ, 85 കിലോ എന്നിവ ചേർക്കാം.

കാച്ചിൽ

മെയ്മാസം കാച്ചിൽ കൃഷി ആരംഭിക്കാം. നല്ല ആഴത്തിലുള്ള കുഴികളെടുത്ത് ശ്രീ കീർത്തി, ശ്രീ രൂപ,ശ്രീ ശില്പ, ശ്രീ കാർത്തിക തുടങ്ങിയ ഇനങ്ങൾ തെരഞ്ഞെടുത്തു കൃഷി ആരംഭിക്കാം. കിളച്ചൊരുക്കി സ്ഥലത്ത് ഒരു മീറ്റർ അകലത്തിൽ 45 45 45 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് രണ്ട് കിലോ വീതം ജൈവവളം ചേർത്ത് ഒരു കുഴിയിൽ ഇട്ടു വിത്ത് നടാവുന്നതാണ്.

കിഴങ്ങ്

ഒന്നര മീറ്റർ അകലത്തിൽ എടുത്ത് വാരങ്ങളിൽ 60 സെൻറീമീറ്റർ അകലം നൽകി നനകിഴങ്ങ് നടാവുന്നതാണ്. ചുവട് ഒന്നിന് മൂന്ന് കിലോ ജൈവവളങ്ങൾ ചേർക്കുക. കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ ശ്രീകലയും ശ്രീലതയും ആണ്.

കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും

English Summary: these are crash crops which can be cultivated in home
Published on: 01 March 2022, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now