Updated on: 13 March, 2022 6:03 PM IST
കിഴങ്ങുവർഗങ്ങളും അവയുടെ പ്രാധാന്യവും

കേരളത്തിൻറെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ കിഴങ്ങ് വിളകൾ പരമപ്രധാനമായ പങ്കുവഹിച്ചിരുന്നു. നമ്മുടെ പുരാതന ചരിത്രം പരിശോധിച്ചാൽ പൂർവികർ കാടുവെട്ടിത്തെളിച്ച് ഏറുമാടം കെട്ടി ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വിശപ്പിനെ ഇല്ലാതാക്കിയത് ഒരു പരിധിവരെ കിഴങ്ങുവർഗ്ഗങ്ങൾ ആണ്.

ഗോത്രസമൂഹങ്ങളുടെ ഭക്ഷണക്രമത്തിലും ചികിത്സാരീതികളിലും കിഴങ്ങുവർഗങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാലക്രമത്തിൽ പല കിഴങ്ങുവർഗ്ഗങ്ങളും നമ്മുടെ നാട്ടിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു.

അന്യം നിന്ന് പോകുന്ന കിഴങ്ങുവർഗങ്ങളും അവയുടെ പ്രാധാന്യവും

അരി കിഴങ്ങ്

പോഷക ഗുണങ്ങളേറെയുള്ള അരികിഴങ്ങ് കുട്ടികളുടെയും വയോജനങ്ങളുടെയും ആരോഗ്യത്തിന് മികച്ചതാണ്.

കാൽസ്യത്തിൻറെ അളവ് ധാരാളമുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ഇവയുടെ ഉപയോഗം ഗുണം ചെയ്യും.

നൂറോൻ കിഴങ്ങ്

ഗോത്ര വിഭാഗക്കാരുടെ ഇഷ്ട ഭക്ഷണമായ ഇവയിൽ അന്നജം, പ്രോട്ടീൻ തുടങ്ങിയവ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. നൂറു കൂടിയ ഇനം ആയതുകൊണ്ടാണ് ഇത്തരത്തിലൊരു പേര് ഇതിന് കൈവന്നത്. കാച്ചിലിനോട് രൂപസാദൃശ്യം ഉണ്ടെങ്കിലും ഇവയുടെ വള്ളികൾ അവയിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവ മുള്ള് ഉള്ള ഇനങ്ങളാണ്.

നാരോ കിഴങ്ങ്

അനവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി എന്ന നിലയിൽ ഉപയോഗപ്രദം ആക്കുന്ന കിഴങ്ങ് ഇനമാണ് നാരോ കിഴങ്ങ്. ഇവ വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങൾക്ക് പ്രതിവിധിയാണ്. ഇതിൻറെ തണ്ട് ചതച്ച നീര് തേനിൽ ചാലിച്ചു ഉപയോഗിക്കാവുന്നതാണ്.

മധുരക്കിഴങ്ങ്

ഇത് പുഴുങ്ങി കഴിക്കുന്നത് ഏറെ സ്വാദിഷ്ടമാണ്. ഇതിൻറെ കിഴങ്ങ് മാത്രമല്ല ഇലയും കറി ആവശ്യത്തിന് ഉപയോഗപ്പെടുത്താം. കോഴിത്തീറ്റ, മത്സ്യാഹാരം, കാലിത്തീറ്റ തുടങ്ങിയവയ്ക്കു വേണ്ടിയും ഇവ ധാരാളമായി ഉപയോഗിക്കുന്നു.

ചെറു കിഴങ്ങ്

അധികം വലുപ്പം വയ്ക്കാത്ത ഈ ഇനം പുഴുങ്ങി കഴിക്കുന്നത് നല്ലതാണ്.

നോപ്പൻ കിഴങ്ങ്

വയനാട്ടിൽ ഇവ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ ആദിവാസികൾ ഇതിൻറെ വള്ളികൾ ചതച്ച് ചാറെടുത്ത് ഉദരസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു.

Potato crops have played a vital role in ensuring food security in Kerala. If we look at our ancient history, it was the tubers that, to a certain extent, quenched their hunger during the time when the ancestors lived in deforested huts.

ഇത്രത്തോളം പോഷക മൂല്യമേറിയ കിഴങ്ങ് ഇനങ്ങൾ അന്യം നിന്ന് പോകാതെ സംരക്ഷിക്കുവാനുള്ള കടമ നമ്മുടെ ഓരോരുത്തരുടെയും കൂടിയാണ്....

English Summary: These potato varieties are a storehouse of medicinal properties and nutrients
Published on: 13 March 2022, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now