Updated on: 25 February, 2021 3:55 PM IST
വാടാമല്ലി

ഹപുഷ, ദിക്ഷു ശ്രാവണി, തപോധന, മുണ്ടി എന്നിങ്ങനെ സംസ്കൃത നാമങ്ങളിൽ അറിയപ്പെടുന്ന ഔഷധസസ്യമാണ് അടയ്ക്കാമണിയൻ. മുറിയ എന്ന ബംഗാളിലും, Indian globe flower, east indian globe tristle എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നത് ഈ സസ്യമാണ്. കേരളത്തിലുടനീളം കണ്ടുവരുന്ന വാടാമല്ലി യുടെ രൂപ സാമ്യമുണ്ടെങ്കിലും ഇതുമായി യാതൊരു ബന്ധവും അടയ്ക്കാമണിയന് ഇല്ല. Sphaeranthus indicus എന്നാണ് ശാസ്ത്രീയനാമം.

വയലുകളിലും സമതലപ്രദേശങ്ങളും കൂടുതലായി ഈ സസ്യത്തെ കാണാം. ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും കാണാവുന്ന ഒരു സസ്യമാണിത്. അരമീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഈ സസ്യം നവംബർ -ജൂൺ മാസങ്ങളിൽ ആണ് പൂക്കുന്നത്. പൂക്കളിൽ കാണുന്ന ഈ വിത്തുകൾ ഉപയോഗിച്ചു നമുക്ക് ഈ സസ്യത്തെ നട്ടുവളർത്താം. പാരമ്പര്യ ആയുർവേദ ശാസ്ത്രങ്ങളിൽ ഈ സസ്യത്തെ പണ്ടുതൊട്ടേ ഉപയോഗപ്പെടുത്താറുണ്ട്.

Adakkamaniyan is an herb known by Sanskrit names like Hapusha, Dikshu Shravani, Tapodhana and Mundi. This plant is also known as Muria in Bengal and Indian globe flower and English as east indian globe tristle. Although it has a similar shape to the Wadamalli found all over Kerala, Adakkamani has nothing to do with it.

ഇവ ചേർത്തുള്ള രസായനങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ഇതിൻറെ പൂക്കളിൽ ആൽബുമിൻ,ടാനിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണിത്. ഇതിൻറെ ഇല ധാന്യങ്ങളിൽ ഇട്ടു വച്ചാൽ അത് ഒത്തിരി നാൾ കേടുകൂടാതെ സൂക്ഷിക്കാം. കന്നുകാലികളുടെ ദേഹത്ത് കാണുന്ന പേനും ചൊളും ഇല്ലാതാക്കുവാൻ അടയ്ക്കാമണിയൻ സമൂലം ചതച്ചെടുത്ത് തേച്ചാൽ മതി.

ഇത് ഉണക്കിപ്പൊടിച്ച് സ്നാന ചൂർണം ആയി ഉപയോഗിക്കാം. മാത്രവുമല്ല നമ്മുടെ പച്ചക്കറികൾ കാണുന്ന കീടങ്ങളെ അകറ്റാൻ പുകയില, വെളുത്തുള്ളി അടക്കാമണിയൻ ചേർത്ത് കീടനാശിനിയായി നമുക്ക് ഉപയോഗിക്കാം. പച്ചില വളമായി ഉപയോഗിക്കാൻ ഏറെ മികച്ചതാണ് ഇതിൻറെ ഉപയോഗം ചാഴി ശല്യം ഇല്ലാതാക്കുന്നു. പലവിധ രോഗങ്ങൾക്ക് അടയ്ക്കാമണിയൻ ഉപയോഗിക്കാമെങ്കിലും വൈദ്യനിർദേശപ്രകാരം മാത്രമാണ് ഉപയോഗിക്കാവൂ.

മുടി വളർച്ച ത്വരിതപ്പെടുത്താൻ അടയ്ക്കാമണിയൻ ഇലയും ജീരകവും ചേർത്ത് അരി മാവിൽ ചേർത്ത് അപ്പം ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. ഇത് സമൂലം അരച്ച് പുരട്ടിയാൽ വിഷ ദോഷങ്ങൾ അകറ്റാം. അടയ്ക്കാമണിയൻ കഷായമാക്കി മലർപ്പൊടി ചേർത്ത് കഴിക്കുന്നത് ഛർദി മാറുവാൻ ഏറെ നല്ലതാണ്. കൂടാതെ അടയ്ക്കാമണിയൻ കഷായം തേൻ ചേർത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ആണ്.

ആർത്തവസംബന്ധമായ വേദനകൾ അകറ്റുവാൻ 25ഗ്രാം അടയ്ക്കാമണിയൻ വേര് മോരിൽ ചേർത്ത് കഴിച്ചാൽ മതി. ഇത് കൂടാതെ ഇത് സമൂലം ഉണക്കിപ്പൊടിച്ചത് മുറിവുള്ള സ്ഥലത്ത് തൂവിയാൽ മുറിവ് പെട്ടെന്ന് ഭേദമാകുന്നു. അടയ്ക്കാമണിയൻ 100 ഗ്രാം ചതച്ചിട്ട വെള്ളം കുടിച്ചാൽ ഗ്യാസ്ട്രബിൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം മാറും. അടയ്ക്കാമണിയൻ പൂവ് നാലുവിധം പാലിൽ ചേർത്ത് കഴിക്കുന്നത് രക്ത വർദ്ധനവിന് നല്ലതാണ്. ഇത് എണ്ണ ചേർത്ത് കുളിക്കുവാൻ ഉപയോഗിക്കുന്നത് ശരീരത്തിന് ഉന്മേഷം പകരുവാൻ മികച്ചതാണ്.

English Summary: Adakkamaniyan is an herb known by Sanskrit names like Hapusha, Dikshu Shravani, Tapodhana and Mundi
Published on: 25 February 2021, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now