പൂക്കൾക്ക് എല്ലായ്‌പ്പോഴും ആവശ്യക്കാരുള്ളതുകൊണ്ട് നല്ല വരുമാനം നേടാൻ സാധിക്കുന്ന ബിസിനസ്സാണ് പൂക്കളുടെ കൃഷി. അങ്ങനെ ആരംഭിക്കാൻ സാധിക്കുന്ന ഒരു പൂക്കൃഷിയാണ് രജനിഗന്ധ (ട്യൂബ്റോസ്) പൂക്കൃഷി. ഇവ മനോഹരമായ വെളുത്ത നിറമുള്ള സുഗന്ധമുള്ള പൂക്കളാണ്. ഈ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം. ട്യൂബ്റോസ് രാത്രി പൂക്കുന്ന സസ്യമാണ്.
രജനിഗന്ധ പൂക്കൾ എങ്ങനെ വളർത്താം?
-
ട്യൂബ്റോസ് പൂക്കൾ വളർത്താൻ, വെള്ളം ഒഴിഞ്ഞു പോകുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ചാണകം അല്ലെങ്കിൽ ഏതെങ്കിലും ജൈവ വളം പ്രയോഗിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുക.
-
വെള്ളക്കെട്ടുള്ള മണ്ണിൽ ട്യൂബ്റോസ് തഴച്ചുവളരാത്തതിനാൽ മണ്ണ് നന്നായി വറ്റുന്നുവെന്ന് ഉറപ്പാക്കുക.
-
സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. നല്ല ചൂടുള്ള പ്രദേശങ്ങളാണെങ്കിൽ ഇളം തണലും മികച്ചതാണ്.
-
കിഴങ്ങോ (bulbs), വിത്തോ, ഉപയോഗിച്ച് ട്യൂബറോസ് നടാം. വാണിജ്യ പ്രചാരണത്തിനുള്ള ഏറ്റവും സാധാരണമായ രീതി കിഴങ്ങുകളിലൂടെയാണ്. മികച്ച വിളവിനും ഗുണനിലവാരത്തിനും മികച്ച നിലവാരമുള്ള ട്യൂബറോസ് ബൾബുകൾ തിരഞ്ഞെടുക്കുക.
-
മണ്ണിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ ബൾബുകൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുന്നു. പൊതുവേ, 20 × 20 സെന്റിമീറ്റർ അകലം അനുയോജ്യമാണ്.
-
നടീലിനു ശേഷം ബൾബുകൾക്ക് ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കാൻ ശരിയായ ജലസേചനം ആവശ്യമാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വേരും മികച്ച വളർച്ചയും ഉണ്ടാകും. ട്യൂബ്റോസിന് പതിവായുള്ള നനയും അതായത് ആഴ്ചയിൽ ഒരിക്കൽ ആഴത്തിലുള്ള നനവ്, വളം പ്രയോഗവും നിർബന്ധമാണ്.
-
നടീലിനുശേഷം ഏകദേശം 90 മുതൽ 120 ദിവസത്തിനുള്ളിൽ ട്യൂബ്റോസ് ചെടി പൂത്തു തുടങ്ങും. പൂച്ചെണ്ട് അലങ്കരിക്കലിനും വിൽപ്പന ആവശ്യത്തിനുമായി നിങ്ങൾക്ക് കാണ്ഡം മുറിക്കാം. പുതിയ പുഷ്പ തണ്ടുകൾ ഉണ്ടാകാൻ ഇത് സഹായകമാകും.
-
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ട്യൂബറോസ് കൃഷി ചെയ്യാം. ഇത് വളർത്തിയാലുള്ള ഏറ്റവും മികച്ച നേട്ടം അവ നട്ടുപിടിപ്പിച്ചുകഴിഞ്ഞാൽ ഏകദേശം 3 വർഷം വരെ പൂവിടും. അതിനാൽ എല്ലാ വർഷവും വിതയ്ക്കേണ്ട ആവശ്യമില്ല. പക്ഷെ പൂക്കൾ അപ്പോഴപ്പോൾ പറിച്ചു മാറ്റേണ്ടതുണ്ട്.
-
ട്യൂബ്റോസിനെ കീടങ്ങളോ രോഗങ്ങളോ വലുതായി ബാധിക്കുന്നില്ല. ഈ പുഷ്പത്തിന്റെ ആവശ്യം വർഷം മുഴുവനുമാണ്.
-
ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ട്യൂബ് റോസ് കൂടുതലായി വളരുന്നത്.