Updated on: 9 June, 2021 4:40 PM IST
നന്ത്യാർവട്ടം

നമ്മുടെ ഉദ്യാനങ്ങൾ ക്ക് മനോഹാരിത ചാർത്തി നൽകുന്ന തൂവെള്ള നിറത്തിലുള്ള പൂക്കൾ ആണ് നന്ത്യാർവട്ട പൂക്കൾ. ഗ്രാമഭംഗിയുടെ തനതായ സൗന്ദര്യം വിടർത്തുന്ന ഇവ ഒരു നിത്യഹരിത ചെടിയാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഈ സസ്യത്തിന് ഏറെ ഔഷധ ഗുണങ്ങൾ ഉണ്ട്. ഔഷധ ഉപയോഗങ്ങൾക്ക് ഉപരി ഹിന്ദുമതവിശ്വാസപ്രകാരം ഈ പൂക്കൾ കൊണ്ട് അർച്ചന നടത്തുന്നത് വളരെ ഫലപ്രാപ്തി തരുമെന്ന് ഒരു വിശ്വാസവും കേരളത്തിൽ നിലനിൽക്കുന്നു.

ഔഷധ ഉപയോഗങ്ങൾ

1. ശരീരത്തിലെ മുറിവുകൾ ഭേദമാക്കാനും നീരിനെ ശമിപ്പിക്കുവാനും നന്ത്യാർവട്ടത്തിന്റെ പൂവിന്റെ നീര് ഉപയോഗപ്രദമാണ്.

2. നേത്രരോഗങ്ങൾ അകറ്റുവാൻ നന്ത്യാർവട്ടപ്പൂവ് ഏറെനേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് ഏറെ പ്രായോഗ്യകരമായ രീതിയാണ്

3. ഇതിൻറെ പൂവ് പിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാൽ കണ്ണിലുണ്ടാകുന്ന വേദനയും ചൊറിച്ചിലും ശമിക്കുന്നതാണ്

4. പ്രസവശേഷം ഉണ്ടാകുന്ന ശരീരവേദന ഇല്ലാതാക്കുവാൻ നന്ത്യാർവട്ടപ്പൂക്കൾ ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.

5. പനി മാറുവാനും, പനി കഴിഞ്ഞാൽ ഉള്ള ശരീരക്ഷീണം അകറ്റുവാനും നാട്ടിൻപുറങ്ങളിൽ സ്ഥിരമായി ചെയ്യുന്ന ഒരു വിദ്യയാണ് നന്ത്യാർവട്ടത്തിൻറെ വേര് ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത്.

6. ഇതിൻറെ പുഷ്പങ്ങൾ എണ്ണ കാച്ചി ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങൾ മാറുവാൻ ഫലപ്രദമായ വഴിയാണ്.

7. ശരീരത്തിലുണ്ടാകുന്ന നീര് അകറ്റുവാൻ ഇതിൻറെ പൂക്കൾ ചതച്ച് നീര് ഉള്ള ഭാഗത്ത് വെച്ചുകെട്ടിയാൽ മതി.

8. നന്ത്യാർവട്ട വേര് ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുവാൻ ശാശ്വതമായ പരിഹാരമാണ്

Crepe jasmine flowers are pearly white flowers that add beauty to our gardens. They are an evergreen plant that spreads the unique beauty of the countryside.

9. ഇതിൻറെ വേരിൻറെ തൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ഇല്ലാതാക്കും.

English Summary: Crepe jasmine flowers are pearly white flowers that add beauty to our gardens
Published on: 09 June 2021, 01:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now