Updated on: 7 January, 2022 11:00 AM IST
ക്രോട്ടൺ -അലങ്കാരച്ചെടി

ശ്രീലങ്കൻ സ്വദേശിയായ കരുതപ്പെടുന്ന ക്രോട്ടൺ എന്ന ഇല ചെടി അലങ്കാരസസ്യമായാണ് നമ്മുടെ നാട്ടിലേക്ക് വരുന്നത്. ഉയരം കുറഞ്ഞ പ്രകൃതവും ചെറിയ ഇലകളുമാണ് ഇവയുടെ പ്രത്യേകത. വിവിധ ആകൃതിയിൽ ഇലകളുള്ളവ നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്നു. ഇലകളുടെ നിറത്തിലും ആകൃതിയിലും വലുപ്പത്തിലും ഇത്രയധികം പ്രത്യേകതയുള്ള മറ്റൊരു അലങ്കാരച്ചെടി ഇല്ലെന്നുതന്നെ പറയാം.

കൃഷി രീതി

തുല്യ അളവിൽ സൂര്യപ്രകാശവും തണലും നല്ല രീതിയിൽ ലഭ്യമാകുന്ന സ്ഥലത്താണ് ഇവ നല്ല രീതിയിൽ വളരുക. ചട്ടിയിൽ പരിപാലിക്കുകയാണ് കൂടുതൽ നല്ലത്. ചട്ടിയിൽ പരിപാലിച്ചാൽ ആറ്റുമണൽ കൂടുതലായി ഉപയോഗിക്കണം. ചാണകപ്പൊടിയും, എല്ലുപൊടിയും മണ്ണും, മണലും ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി തൈകൾ വച്ചു പിടിപ്പിക്കാം.

ഇലകളെ ആകർഷകമാക്കാൻ കുമ്മായം ഇട്ടു നൽകിയാൽ മതി. ക്രോട്ടൺ കൃഷിയിൽ ഏറ്റവും പ്രധാനം പ്രൂണിങ് ആണ്. ചെടികളെ നട്ട് ഒരടി ഉയരം ആയാൽ കൂമ്പ് നുള്ളി കളയണം. പുതിയ കൊമ്പുകൾ വന്നുകഴിഞ്ഞാൽ ഏകദേശം ഒരടി എത്തുമ്പോൾ കൊമ്പുകോതൽ നടത്തണം. മുകളിലേക്ക് വരുന്ന കൊമ്പുകൾ മാത്രമല്ല വശങ്ങളിലേക്ക് പോകുന്ന അനാകർഷകമായ കൊമ്പുകളും നീക്കം ചെയ്യണം. ജൈവവളങ്ങൾ മാസത്തിലൊരിക്കൽ നല്ല രീതിയിൽ ഇട്ടു നൽകിയാൽ ചെടികൾക്ക് നല്ല വളർച്ച ഉണ്ടാകും. വേനൽക്കാലമായതിനാൽ നല്ല നന പ്രധാനമാണ്.. രോഗകീടബാധ താരതമ്യേന ഇവയ്ക്ക് ഉണ്ടാകാറില്ല. ഇവയുടെ തണ്ടുകളിൽ ചെറിയ രീതിയിൽ മുഞ്ഞ ശല്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ പഞ്ഞിയിൽ സ്പിരിറ്റ് മുക്കി തുടച്ചു കളഞ്ഞാൽ മതി. നാലു മി. ലീ മാലാത്തയോൺ എട്ടു തുള്ളി ഷാംപൂ ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി കലക്കിയാൽ മതി.

Croton, a native of Sri Lanka, is considered to be an ornamental plant. They are characterized by short stature and small leaves. Leaves of various shapes and sizes are found in abundance in our country.

പുതിയ തൈകൾ തയ്യാറാക്കുവാൻ ഒരടി നീളമുള്ള മുകുളങ്ങൾ വരുന്നതുമായ തണ്ടുകൾ മുറിച്ചു നട്ടാൽ മാത്രം മതി. മുറിച്ചെടുത്ത തണ്ട് വേഗത്തിൽ വേരുപിടിപ്പിക്കാൻ റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കാം. ഡിസംബർ- ജനുവരി മാസങ്ങളാണ് ക്രോട്ടന്റെ പ്രജനനത്തിന് പറ്റിയ സമയം.

English Summary: Croton in the beauty of the rainbow a srilankan
Published on: 07 January 2022, 08:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now