നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ജെറേനിയം വെറും പൂച്ചെടി മാത്രമല്ല. എണ്ണ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ചെടിയുടെ പൂക്കൾ അലങ്കാരത്തിനും ഉപയോഗിക്കുന്നു. ഇതിൻറെ ഇലകളിൽ നിന്നും തണ്ടിൽ നിന്നും, പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ, ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങളുള്ളതാണ്. Aromatic ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ജെറേനിയത്തിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയുടെ വില വളരെ ഉയർന്നതായതുകൊണ്ട് വ്യാവസായിക അടിസ്ഥാനത്തിൽ ഈ ചെടി വളർത്തുന്നത് എന്തുകൊണ്ടും ലാഭകരമാണ്.
Horticulture ആവശ്യങ്ങൾക്കും ഔഷധങ്ങൾ ഉണ്ടാക്കാനുമാണ് പ്രധാനമായും ഈ ചെടി ഉപയോഗിക്കുന്നത്. നിരവധി ഇനങ്ങൾ ഈ ചെടിയിലുണ്ട്. Geranium cinereum, Clarkei Geranium, Gerenium Himalayans , Geranium maakulattam, Gerenium Pratence എന്നിവ അവയിൽ ചിലതാണ്. Geranium ചെടികളുടെ ഇലകൾക്ക് റോസാപ്പൂക്കളുടെ മണമുള്ളതുകൊണ്ട് റോസ് ജെറേനിയം എന്ന് വിളിക്കുന്നു.
Cosmetics, Perfumes എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചെടിയാണിത്. മുഖകുരുവിനെതിരേയും ചർമ്മരോഗങ്ങൾക്കും ഉള്ള ഫലപ്രദമായ ചികിത്സയിലും ഈ എണ്ണ ഉപയോഗപ്പടുത്തുന്നു. വിഷാദരോഗമകറ്റാനും മുറിവുകൾ ഉണക്കാനുമുള്ള ഗുണങ്ങൾ ഈ എണ്ണയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. Blood pressure കുറയ്ക്കാനും ഹോർമോണിൻറെ balance നിലനിർത്താനും ഇത് സഹായിക്കുന്നു.
ദീർഘകാലം വിളവ് ലഭിക്കുന്ന ഗുണവും ചെടിക്കുണ്ട്. ഏകദേശം 3 മുതൽ 8 വർഷം വരെ വിളവെടുക്കാം. ഒരു തവണ കൃഷി ചെയ്താൽ വർഷത്തിൽ മൂന്ന് പ്രാവശ്യം വിളവ് ലഭിക്കും. ഉഷ്ണമേഖല കാലാവസ്ഥയിലാണ് Gerenium നന്നായി വളരുന്നത്. നല്ല നീർവാഴ്ചയും ജൈവവളങ്ങളുള്ളതുമായ മണ്ണിൽ Gerenium നന്നായി തഴച്ചുവളരും. മണ്ണിൻറെ PH 5.5 നും 7 നും ഇടയിലായിരിക്കണം.
തണ്ടുകൾ മുറിച്ചിട്ടാണ് Gerenium വളർത്തുന്നത്. 20 cm നീളത്തിലുള്ള 8 നോഡുകളുള്ള തണ്ടുകളാണ് നടാൻ നല്ലത്. ആദ്യത്തെ മൂന്നോ നാലോ ഇലകൾ ഒഴികെ ബാക്കിയെല്ലാം മുറിച്ചു മാറ്റി 0.1% വീര്യമുള്ള ബെൻലെറ്റ് ലായനിയിൽ 30 sec മുക്കിവെക്കണം. ഈ തണ്ടുകൾ നഴ്സറിയിൽ മണ്ണിട്ട് ഉയർത്തിയ തടങ്ങളിൽ അഞ്ചോ ആറോ cm അകാലത്തിൽ നടണം. ഈ തണ്ടുകൾ ദിവസത്തിൽ രണ്ടു പ്രാവശ്യം നനയ്ക്കണം. രണ്ടു മാസം കഴിഞ്ഞാൽ പറിച്ചു മാറ്റി നടാവുന്നതാണ്. വേര് വന്ന തണ്ടുകൾ 0.1% ബെൻലെറ്റ് ലായനിയിൽ മുക്കിയശേഷം പെട്ടെന്ന് തന്നെ 60 cm നീളവും 60 cm വീതിയുമുള്ള സ്ഥലത്തേക്ക് മാറ്റിനടാം. മൺസൂൺ മഴയുടെ ആദ്യത്തെ വരവിന് ശേഷം ചെടികൾ മാറ്റിനടാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഫലം -ഗാക് ഫ്രൂട്ട് കേരളത്തിലും