Updated on: 21 April, 2022 6:41 PM IST
Cultivation of Hibiscus: a profitable business

ചെമ്പരത്തിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  വിവിധതരം മരുന്നുകൾ ഉണ്ടാക്കുവാനും, ആയുർവേദത്തിലും, ഷാമ്പു, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും  ചെമ്പരത്തി ഉപയോഗിക്കുന്നു. പ്രേമേഹം, ത്വക് കാൻസർ, എന്നിവ തടയാൻ ചെമ്പരത്തിയിലെ ഘടകങ്ങൾക്ക് കഴിയും. ചെമ്പരുത്തി പൂവിൽ ബീറ്റാ കരോട്ടിൻ, കാൽസിയം, ഫോസ്ഫേറ്സ്, ഇരുമ്പു, തയാമിൻ, റൈബോഫ്ലാവിന് , വിറ്റാമിന് സി എന്നിവ അടങ്ങിയിരിക്കുന്നു.  

ബന്ധപ്പെട്ട വാർത്തകൾ: നിത്യപുഷ്പിണി ചെമ്പരത്തി

ചെമ്പരുത്തി പൂവിൽ നിന്നുള്ള നീര് ഹൃദയ സംബദ്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്. പൂവിന്റെ സത്തു കുടിക്കുന്നത് രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ചുമ, ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വിറ്റാമിന് സി സമൃദ്ധമായി ചെമ്പരുത്തി ചായയിൽ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി പൂവിന്റെ ഇതളുകൾ കൊണ്ട് നിർമിക്കുന്ന ഔഷധ ചായ ആരോഗ്യത്തിനു ഏറെ ഗുണപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറക്കാൻ ചെമ്പരത്തി ചായ

ധാരാളം ആരോഗ്യ ഔഷധ ഗുണങ്ങളുള്ള ചെമ്പരത്തി വീട്ടിൽ വളർത്തി വിളവെടുക്കുന്നത് കർഷകർക്ക് ചെയ്യാൻ സാധിക്കുന്ന ലാഭകരമായ ഒരു സംരംഭമാണ്.  എന്നാൽ ഇത് വൻ വരുമാനം നേടിത്തരുമെന്ന് അധികമാർക്കും  അറിയില്ലെന്നതാണ് സത്യം.  ഉണങ്ങിയ ചെമ്പരത്തിപ്പൂവിനാണ് ഇത്രയും ഡിമാൻഡുളളത്. ഇപ്പോൾ ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കയറ്റി അയയ്ക്കുന്നുണ്ട്.  ബേക്കറി വിഭവങ്ങൾ ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ മരുന്നുകളിലും പാനീയങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുക്കളിലുമെല്ലാം ഇത് പ്രധാന ചേരുവയാണ്. ഭക്ഷണത്തിന് നിറം നൽകാനും ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. വിഷപദാർത്ഥം അല്ലാത്തതിനാൽ ഇതിന് സ്വീകാര്യത ഏറെയാണ്. അതിനാൽ നല്ല ഡിമാൻഡുള്ള പുഷ്പമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ ഉദാഹരണമായി ചെമ്പരത്തി; ഇങ്ങനെ ചെയ്ത് നോക്കൂ

ഏതുകാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് ഇരുനൂറിലേറെ വെറൈറ്റികൾ ഉണ്ട്. സ്ഥലം ഇല്ലെന്ന് കരുതി വ്യാവസായികമായി കൃഷിചെയ്യാൻ മടിക്കേണ്ട. വലിയ ചെടിച്ചട്ടികളിലും വീപ്പകളിലും നട്ട് മട്ടുപ്പാവിനും മറ്റും കൃഷിചെയ്യാം. ചെടിയുടെ കമ്പ് മുറിച്ചുനട്ടാൽ വളരെ എളുപ്പത്തിൽ വേരുപിടിക്കും എന്നതിനാൽ നടീൽ വസ്തുവിനെ തിരഞ്ഞുനടക്കേണ്ട ബുദ്ധിമുട്ടും ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പരിപാലനം, കൂടുതൽ ഭംഗി... വളർത്താം വേലി ചെമ്പരത്തി!!

English Summary: Cultivation of Hibiscus: a profitable business
Published on: 21 April 2022, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now