അരികിൽ കുനുകുനെ വെട്ടിയ കടലാസുപൂക്കൾ പോലെ പല നിറങ്ങളിൽ ഭംഗിയുള്ള ഡയാന്തസ് പൂക്കൾ വിരിഞ്ഞു നില്കുന്നത് കണ്ണിനു കൗതുകമുള്ള കാഴ്ചയാണ്. സീസണൽ പൂച്ചെടിയാണെങ്കിലും എളുപ്പം വളർത്താവുന്നതും ഒരുപാപാടു വറൈറ്റികൾ ഉള്ളതുമായ ഒരു പൂച്ചെടിയാണിത്. ഡയാന്തസ് പൂക്കൾ പലതരത്തിൽ ഉണ്ട് ഒരു നിരയിൽ മാത്രം ഉണ്ടാകുന്നവയായും രണ്ടോ മൂന്നോ നിരകളിൽ കട്ട പൂവായി വളരുന്നവയും. ഒറ്റ കള്ർ പൂക്കൾ ഉണ്ടെങ്കിലും വിവിധ നിറങ്ങളുടെ ചേരുവയാണ് ഡയാന്തസ് പൂക്കളുടെ യഥാർത്ഥ സൗന്ദര്യം ചുവപ്പ് വെള്ള, പിങ്ക് വെള്ള, വയലറ്റ് വെള്ള തുടങ്ങി നിരവധി വക ബേധങ്ങൾ കണ്ടുവരുന്നു. ഇതിൽ തന്നെ ചട്ടിയിൽ പൊടിപൊടിച്ചു പടർന്നു വളരുന്നവയും അര മീറ്റർ വരെ ഉയരത്തിൽ വളർന്നു പുഷ്പിക്കുന്നവയും ഉണ്ട്. നവംബർ മുതൽ ജൂൺ വരെയാണ് ഡയാന്തസ് പൂക്കളുടെ യഥാർത്ഥ കാലഘട്ടം . കനത്ത മഴയിൽ നിന്നും പൂച്ചട്ടികൾ സംരക്ഷിച്ചു സൂകഷിച്ചാൽ ഒരു ചെടി രണ്ടോ മൂന്നോ വര്ഷം വരെ ഉപയോഗിക്കാം.
മണൽ കൂടുതൽ ഉള്ള മണ്ണിലാണ് ഈ ചെടി നന്നായി വളരുക. കടയിൽ നിന്നും വാങ്ങിയ പൂച്ചെടി കവർ പൊളിച്ചു മണലും ചാണകപ്പൊടിയും ചേർത്ത ചട്ടിയിൽ നട്ടുകൊടുക്കാം തണലിൽ ആണ് വയ്കേണ്ടത്. ചെടി നന്നായി പിടിച്ചു കിട്ടുന്നതുവരെ നനച്ചു കൊടുക്കണം എന്നാൽ നന കൂടിചെടിയുടെ കട അഴുകി പോകാൻ ഇടയാകരുത്. ചെടി നന്നായി പ്രതികരിക്കാൻ തുടങ്ങിയാൽ വെയിലിൽ വച്ച് കൊടുക്കാം ഏതു വെയിലിലും ഡയാന്തസ് പൂച്ചെടി നന്നായി പുഷ്പിക്കും.ചെടിയുടെ വളർച്ചക്ക് ആവശ്യത്തിന് വളമോ വെള്ളമോ നൽകാം. വേനക്കാലത്തു എല്ലാദിവസവും നനയ്ക്കണം. ചെടിയിൽ പൂക്കൾ ഉണ്ടായി കൊഴിഞ്ഞു കഴിയുമ്പോൾ അവിടെ വിത്തുകൾ കാണാം പൂക്കൾ കൊഴിയുമ്പോൾ തന്നെ ആ ഭാഗം കട്ട് ചെയ്തു കളയണം കാരണം പൂത്തു കായ്കൾ ഉണ്ടായാൽ ചെടി നശിച്ചു പോകും. വിത്തുകൾ മുളപ്പിച്ചു പുതിയ തൈകൾ ഉണ്ടാക്കാൻ കഴിയില്ല ചെടിയിൽ അങ്ങിങ്ങായി പൊടിച്ചു വരുന്ന ഇളപ്പുകൾ ശേഖരിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കാൻ ഉത്തമം. പൂന്തോട്ടത്തിലേക്ക് ഉടൻ തന്നെ ഒരു ജോഡി ഡയാന്തസ് പൂച്ചെടി വാങ്ങാൻ വൈകേണ്ട.