പനികൂർക്ക എന്ന് കേൾക്കുമ്പോൾ തന്നെ പനിക്ക് ഉപയോഗിക്കുന്ന പച്ച മരുന്ന് എന്ന് അറിയാം എന്നാൽ പനിക്ക് അപ്പുറം ധാരാളം അസുഖങ്ങൾക്ക് പനി കൂർക്ക ഔഷധമാണ് . സന്ധിവാതത്തിനും .സന്ധിവാതം മൂലം ഉണ്ടാകുന്ന ശരീരവേദനയ്ക്കും ,യൂറിക്ക് ആ സി ഡി ന്റെ അളവ് നിയന്ത്രിക്കുന്നതിനും ,കൂടാതെ പ്രമേഹം കൊളസ് ട്രാൾ നിയന്ത്രിക്കുന്നതിനും .ആരോഗ്യവാനായ ഒരാൾ പനി കൂർക്കയുടെ രണ്ട് ഇലയുടെ നീര് ദിവസവും കഴിക്കുന്നത് അയാന്നു ടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും .
പനി കൂർത്ത കുടിക്കുന്ന വെള്ളത്തിൽ തിളപ്പിക്കുന്നതും വളരെ നല്ലതാണ് . ആർക്കും എളുപ്പത്തിൽ നട്ട് പിടിപ്പിക്കാനാവുന്ന ഒരു ഔഷധ ഈ മാണിത് ഇതിന്റെ ശാസ്ത്ര നാം coleus ambonicus എന്നാണ്. പനി കൂർക്ക കമ്പുകളാണ് നടാൻ ഉപയോഗിക്കുന്നത് . ചെടിയിൽ നിന്ന് പിറച്ചെടുത്ത തണ്ട് ഗോബാഗിലോ തറയിലോ ചട്ടിയിയിലോ നടാം .മണ്ണും ചാണകവളവും യോജിപ്പിച്ച് ചേർത്ത മണ്ണിൽ ഇത് നടാം .കീടബാധകൾ ഇതിന് തീരെ കുറവ് മാത്രമേ ഉണ്ടാവും .ജൈവ കീടനാശിനികൾ തളിച്ച് കിടബാധ അകറ്റാം .പനി കൂർത്ത ഒരു മരുന്നിന് മാത്രമായല്ല .അലങ്കാര ച്ചെടിയായും തോട്ടങ്ങളിൽ വളർത്താം .മണ്ണില്ലാതെയും പനിക്കൂർക്ക വളർത്താവുന്നതാണ് മണിപ്ലാന്റ് പോലെ വെള്ളം നിറച്ച ഗ്ലാസ് ജാറിൽ ഇട്ടുവച്ചാൽ പനിക്കൂർക്ക വളർന്നു വരും.