Updated on: 18 October, 2022 10:50 AM IST
How to cultivate Night queens flower at home

രാത്രിയിൽ മാത്രം പൂക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാത്രീയ നാമത്തിൽ അറിയപ്പെടുന്ന നിശാഗന്ധി.

ഇതിനെ ‘നിശയുടെ റാണി’, ‘രാത്രിയുടെ റാണി’ എന്ന പേരിൽ അറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇതിനെ അനന്തശയനം എന്ന് പറയുന്നു. രാത്രി മാത്രം വിടരുന്ന ഇത് വെള്ള നിറത്തിൽ ആണ് കാണപ്പെടുന്നത്. ഇത് സൂര്യോദയത്തോടെ വാടുകയും ചെയ്യുന്നു.

ഒരു ദിവസം മാത്രമാണ് നിശാഗന്ധി പൂവിൻ്റെ ആയുസ്സ് എങ്കിലും ഇതിൻ്റെ ഭംഗി ആരേയും ആകർഷിക്കുന്നതാണ്, മാത്രമല്ല ഇതിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്.

ഇത് എങ്ങനെ കൃഷി ചെയ്യാം/ വീട്ടിൽ വളർത്തി എടുക്കാം

ഈ പുഷ്പം വളർത്തി എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷേ ഇതിന് പ്രത്യേക പരിഗണന ആവശ്യമാണ്.

10 അടി ഉയരത്തിൽ വളരാനുള്ള കഴിവുണ്ടെങ്കിലും, ഈ ചെടി ഒരു എപ്പിഫൈറ്റാണ്, അതായത് പിന്തുണയ്‌ക്കായി ഇതിന് മറ്റ് സസ്യങ്ങൾ അടുത്ത് വേണം. ഇതിനർത്ഥം ഇത് വിവിധതരം പൂക്കളിലോ ചെടികളിലോ വളരുന്നു എന്നാണ്.

വളരെ വേഗം വളരുന്ന ചെടിയാണ് നിശാഗന്ധി. ഇതിന് പ്രത്യക്ഷത്തിൽ ഇലകളില്ല എന്നത് പ്രത്യേകതയാണ്.

ഇതൊരു കള്ളിച്ചെടിയായതിനാൽ ഇതിന് ഈർപ്പമുള്ള മണ്ണ് ആവശ്യമാണ്. ഇതിന് അസിഡിറ്റി ഉള്ള മണ്ണാണ് ഇഷ്ടം.

ചെടിക്ക് വളരാൻ വെള്ളം ആവശ്യമാണ്. മണ്ണ് പൂർണമായി ഉണങ്ങാൻ അനുവദിക്കരുത്. ഇങ്ങനെ വന്നാൽ ചെടിയുടെ വേരുകൾ വികസിക്കില്ല. വേനൽക്കാലത്ത് ആഴ്ച്ചകൾ തോറും ചെടി നനയ്ക്കണം. എന്നാൽ ശൈത്യകാലത്ത് രണ്ടോ അല്ലെങ്കിൽ മൂന്നോ ആഴ്ച്ചകൾ കൂടുമ്പോൾ നനച്ചാൽ മതി.

ചെടികൾക്ക് വളമായി ഉപയോഗിക്കാൻ ഉണങ്ങിയ വാഴത്തോലുകൾ ഉപയോഗിക്കാവുന്നതാണ്. കാരണം വാഴത്തോലിൽ നൈട്രജൻ അടങ്ങിയിട്ടില്ല. അത് കൊണ്ട് അവ മറ്റ് രാസ വളങ്ങളുമായി ചേർന്ന് പോകുന്നു.

ഈ ചെടിക്ക് അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങൾ ആവശ്യമുള്ളതിനാൽ വേനൽ മഴയിലാണ് പൂവിടുന്നത്.

ഈ ചെടിയുടെ പ്രജനനം വളരെ എളുപ്പമാണ്. ലീഫ് ക്ലിപ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പുതിയ പ്ലാന്റ് ആരംഭിക്കാം. വേരൂന്നാൻ സഹായിക്കുന്നതിന് അറ്റംഹോർമോണിൽ മുക്കിവയ്ക്കേണ്ടതുണ്ട്, മുറിച്ചതിന് ഏകദേശം 4 മുതൽ 6 ഇഞ്ച് വരെ നീളം ഉണ്ടായിരിക്കണം. രണ്ടാഴ്ചത്തേക്ക് തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് വെക്കുക, ചെടികൾ മണ്ണിലായിരിക്കുമ്പോൾ ആഴ്ചയിൽ 10 ദിവസം വെള്ളം നൽകരുത്.

Nishagandi (Night Queen) is a plant that blooms and emits fragrance only at night. Nightshade, scientifically known as Epiphyllum oxypetalum, is a member of the Cetacea family.
In northern Kerala, it is called Ananthasayanam. It blooms only at night and is white in color. It also withers at sunrise. Although the life span of the Nishagandi flower is only one day, the flower's beauty attracts everyone and it has many medicinal properties.

ബന്ധപ്പെട്ട വാർത്തകൾ: ബ്ലഡ് ലില്ലി ചെടി എങ്ങനെ നട്ടുവളർത്താം?

English Summary: How to cultivate Night queens flower at home
Published on: 18 October 2022, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now