Updated on: 7 March, 2022 6:04 PM IST
ചെണ്ടുമല്ലി

കേരളത്തിൽ പൂക്കൾ കൃഷി ചെയ്യുവാൻ ഒരുക്കുന്നവർ കൂടുതലും ചെണ്ടുമല്ലി കൃഷി ചെയ്യുവാൻ ഇഷ്ടപ്പെടുന്നു. കാരണം വിപണിയിൽ ലഭ്യമാകുന്ന ആദായ വിലയാണ്. വിത്തു വഴിയാണ് ചെണ്ടുമല്ലിയുടെ പ്രജനനം. നഴ്സറികളിൽ വളർത്തുന്ന വിത്തുകൾ ഒരു മാസം ആകുമ്പോൾ നമുക്ക് കൃഷിയിടത്തിലേക്ക് പറിച്ചുനടാം പിഎച്ച് മൂല്യം 5.6 -6.5 ഉള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്.

In Kerala, those who are planning to grow flowers prefer to cultivate groundnut. This is because of the price of income available in the market. Coriander reproduces by seed.

നിലം നല്ലവണ്ണം ഉഴുതുമറിച്ച് സെന്റ് ഒന്നിന് 80 കിലോ ജൈവവളം ചേർത്ത് കൊടുത്തു കൃഷി ആരംഭിക്കാം. നടീൽ സമയത്ത് നല്ല രീതിയിൽ അടിവളം നല്കിയാൽ ഉൽപാദന മികവ് വർദ്ധിപ്പിക്കാം. കൂടുതൽ വിളവ് തരുന്നത് ഫ്രഞ്ച് മാരിഗോൾഡ് ഇനങ്ങളാണ്.

വളപ്രയോഗം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ആദ്യഘട്ട വളപ്രയോഗം നടത്തുമ്പോൾ നടീൽ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 976 ഗ്രാം 1332 ഗ്രാം 400 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കണം. രണ്ടാംഘട്ട വളപ്രയോഗം നടത്തുമ്പോൾ 20 മുതൽ 45 ദിവസത്തിനുശേഷം നടത്തണം. യൂറിയ 977 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർത്താൽ മതി. ഒരു സെന്റിന് 80 കിലോ എന്ന തോതിൽ ജൈവവളം നടീൽ സമയത്ത് ചേർത്ത് നൽകാം അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് മൂന്ന് കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ഒരു സെന്റിന് എന്ന അളവിൽ ചേർത്ത് കൊടുക്കുക. ഒരേക്കർ സ്ഥലത്തിലേക്ക് ആവശ്യമായ വളം കണക്കാക്കാൻ മേൽപ്പറഞ്ഞ അളവുകളെ നൂറ് കൊണ്ട് ഗുണിച്ചാൽ മതി.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം

ചെണ്ടുമല്ലി കൃഷി ആരംഭിക്കാം

സംഭരണ രീതി

പറിച്ചുനട്ട് രണ്ടര മാസമാകുമ്പോൾ ചെണ്ടുമല്ലി പൂത്തു തുടങ്ങും. ഇങ്ങനെ രണ്ടര മാസത്തോളം ചെടി നല്ല രീതിയിൽ വിളവ് തരും. വിളവെടുക്കുന്നതിന് മുൻപ് ജലസേചനം നടത്തിയാൽ പൂക്കൾ കൂടുതൽ ഫ്രഷ് ആയി ഇരിക്കാൻ സാധിക്കും. വിദൂര വിപണിയിലേക്ക് ചെണ്ടുമല്ലി അയയ്ക്കുവാൻ ആണെങ്കിൽ കുട്ടകൾ ഈർപ്പമുള്ള മസ്ലിൻ തുണികൊണ്ടു മൂടണം. വിത്തിനായി ശേഖരിക്കുമ്പോൾ പൂക്കൾ രണ്ടു മുതൽ മൂന്നു ദിവസം തണലിൽ തറയിൽ ഇട്ട് ഉണ്ടാക്കിയാൽ മതി.

English Summary: If you know the market, you can earn lakhs by cultivating chendumalli
Published on: 07 March 2022, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now