Updated on: 13 March, 2021 1:53 PM IST
ദക്ഷിണേന്ത്യയിൽ ഇപ്പോളും വളരെ പ്രിയപ്പെട്ട ഒരു പുഷ്പമാണ് കനകാംബരം.

മുല്ലപ്പൂവിനെപോലെ സുഗന്ധമില്ലെങ്കിലും മുല്ലയോളം നമുക്ക് ഇഷ്ടമുള്ള ഒരു പൂവായിരുന്നു ഒരു കാലത്തു കനകാംബരം

പൂന്തോട്ടത്തിൽ നാടൻ പൂച്ചെടികളിൽ പ്രധാനസ്ഥാനം വഹിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ഇപ്പോളും വളരെ പ്രിയപ്പെട്ട ഒരു പുഷ്പമാണ് കനകാംബരം. മുല്ലപൂവിനൊപ്പം മാലകോർക്കാ നും ക്ഷേത്രത്തിൽ പൂജയ്ക്കും ഇപ്പോളും ഉപയോഗിച്ച് വരുന്നു

കുറ്റിച്ചെടി വർഗ്ഗത്തിൽപെടുന്ന ഒരു പൂച്ചെടിയാണ് കനകാംബരം. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കനകാംബരം വർഷം മുഴുവൻ പൂക്കൾ തരും. മുല്ലപ്പൂവിനെ അപേക്ഷിച്ചു പൂക്കളിൽ വെള്ളത്തിന്റെ അംശം കുറവായതിനാൽ ഒന്നോ രണ്ടോ ദിവസം പൂക്കൾ വാടാതെയുമിരിക്കും.

അഞ്ചിതളോ മൂന്ന് ഇതളുകളോ ആയാണ് കനകാംബരം പൂക്കൾ ഉണ്ടാകുക. ചില ഇനങ്ങളുടെ ഇതളുകൾ വൃത്താകൃതിയിലും ചിലവ ദീര്ഘകൃതിയിലും കാണപ്പെടുന്നു. കടും പച്ചനിറത്തിലും വെള്ള കലർന്ന ഇളം പച്ച നിറത്തിലും കാണപ്പെടുന്ന ഇലകളോടെയുള്ള രണ്ടുതരത്തിലുള്ള കനകാംബരങ്ങൾ കേരളത്തിൽ കണ്ടുവരുന്നുണ്ട് യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ്‌ കനകാംബരത്തിലെ പ്രധാന ഇനങ്ങൾ.

നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ്‌ കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകളില്‍ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീല്‍ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്‌.

വളപ്രയോഗം ആവശ്യമാണ്‌. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ നല്ലതുപോലെ പൂക്കള്‍ ലഭിക്കും. ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും.

English Summary: Kanakambarappoo with nostalgic memories
Published on: 13 March 2021, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now