Updated on: 2 November, 2022 7:15 PM IST
Madagascar Palm

മഡഗാസ്‌കർ ദ്വീപിലാണ് മഡഗാസ്‌കര്‍ പാം ധാരാളമായി വളരുന്നത്. കള്ളിച്ചെടികളുടെ കുടുംബത്തിൽ പെട്ട ഇനമാണ് മഡഗാസ്‌കര്‍ പാം.  ഈ ചെടിയുടെ പേര് മഡഗാസ്‌കര്‍ പാം എന്നാണെങ്കിലും ഇത് പനയുടെ ഇനത്തിൽ വരുന്നില്ല.   മഡഗാസ്‌കര്‍ പാം ഇന്‍ഡോര്‍ പ്ലാന്റായും വളർത്താം.

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയാല്‍ ഏകദേശം 4 മുതല്‍ 6 അടിയോളം ഉയരത്തില്‍ വളര്‍ന്നേക്കാം. എന്നാല്‍ പുറത്ത് വളര്‍ത്തുമ്പോള്‍ 15 അടി പൊക്കത്തില്‍ വളരും. വളരെ അപൂര്‍വമായി മാത്രം ശാഖകള്‍ വളരുന്ന ചെടിയാണിത്. തണുപ്പുകാലത്ത് പിങ്കും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ വിടരും. സൂര്യപ്രകാശം ലഭിക്കുന്ന മുറിയില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ചൂടുള്ള കാലാവസ്ഥയില്‍ പുറത്ത് വളര്‍ത്തി പൂന്തോട്ടത്തിന്റെ രൂപഭംഗി നിലനിര്‍ത്താനും തണുത്ത കാലാവസ്ഥയില്‍ വീട്ടിൽ അലങ്കാരമായും വളര്‍ത്തുന്ന ചെടിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ... തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!!

വേരുചീയല്‍ ഒഴിവാക്കാനായി നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തുന്ന പാത്രത്തില്‍ വളര്‍ത്തണം. വിത്ത് മുളപ്പിച്ചും ചിലപ്പോള്‍ ഈ ചെടി വളര്‍ത്താറുണ്ട്. വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. വളരെ സാവധാനം മാത്രം മുളയ്ക്കുന്ന സ്വഭാവമുള്ള വിത്തുകളാണ്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ആറുമാസത്തോളം നിങ്ങള്‍ക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചയിൽ ഒരു സാധാരണ ചെടിയെ പോലെ തോന്നിക്കുന്ന ഈ ഇൻഡോർ പ്ലാന്റ് ലേലത്തിൽ വിറ്റത് 14 ലക്ഷത്തിന്!

ചെടിയുടെ താഴ്ഭാഗത്തുനിന്നും വളരുന്ന ഒരു കഷണം മുറിച്ചെടുത്താല്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താം. ഇത് ഒരാഴ്ചത്തോളം ഉണക്കിയെടുക്കണം. അതിനുശേഷം വളക്കൂറുള്ള മണ്ണില്‍ നടണം. നല്ല സൂര്യപ്രകാശവും ചൂടുള്ള കാലാവസ്ഥയുമാണ് അഭികാമ്യം. മേല്‍മണ്ണ് വരണ്ടതാകുമ്പോള്‍ വെള്ളം നല്‍കണം. തണുപ്പുകാലത്ത് വളരെ കുറച്ച് വെള്ളം മതി. വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും വസന്തകാലത്തിന്റെ തുടക്കത്തിലും വെള്ളത്തില്‍ നേര്‍പ്പിച്ച വളങ്ങള്‍ നല്‍കാം. നല്ല ആരോഗ്യമുള്ള ചെടിയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ 12 ഇഞ്ചോളം വളര്‍ച്ചയുണ്ടാകും.

എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ആ ഭാഗം പറിച്ചുമാറ്റണം. തണുപ്പുകാലത്ത് ചെടിയുടെ വളര്‍ച്ച് അല്‍പം മന്ദഗതിയിലാകുന്നത് സാധാരണയാണ്.

കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Let’s know more about the beautiful flowering 'Madagascar Palm'
Published on: 02 November 2022, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now