താമര പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .പൗരാണിക കാലം മുതൽ നമുക്ക് താമര പൂക്കളുമായി ബന്ധമുണ്ട് . അധി പ്രഭാതത്തിൽ താമര പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമ നൽകും .താമര പൂക്കൾ നമ്മുടെ ദേശീയ പുഷ്പമാണല്ലോ . ഇതിന്റെ ഉത്ഭവ സ്ഥലവും ഇന്ത്യ തന്നെയാണെന്നാണ് കരുതപ്പെടുന്നത്. പൂജാദി കർമ്മങ്ങൾക്ക് താമര പൂക്കൾ വലിയ സ്ഥാനമുണ്ട് .താമര പൂക്കൾ സാധാരണയായി ഇളം പിങ്ക് നിറത്തിലാണ് കാണാറുള്ളത് .ഇന്ന് ഇതിന്റെ പല നിറത്തിലുള്ളവ വികസിപ്പിച്ചെടുത്തിട്ടുണ്ട് . താമര പൂക്കളുടെ വളർച്ചയ്ക്ക് ഉയർന്ന അന്തരീക്ഷ ഊഷ്മാവ് ആവശ്യമാണ് .നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി പൂക്കൾ തരും . താമര പൂക്കൾക്ക് മലിനജലത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് .താമരക്ക് അജൈവ മാലിന്യങ്ങളേയും രാസമാലിന്യങ്ങളേയും വരെ ശുദ്ധീകരിക്കാൻ കഴിവുണ്ടേത്രേ.
താമരയുടെ കിഴങ്ങും തണ്ടും നടുന്നതിനായി ഉപയോഗിക്കാം .ഒഴുക്കില്ലാത്ത ജലാശയത്തിലോ ചെറുകുളങ്ങിലോ എന്ന് വേണ്ട ചെറിയ പാത്രങ്ങളിൽ വരെ താമര കൃഷി ചെയ്യാം . നടുന്നതിനായി ചെളിയടങ്ങിയ മണ്ണാണ് വേണ്ടത് .കിഴങ്ങുകൾ ചെളിയിൽ പാകി മുളപ്പിക്കാം .താമര നടുന്നതിനായി നല്ല സൂര്യ പ്രകാശമുള്ള സ്ഥലം തിരെഞ്ഞെടുക്കണം .താമര പൂക്കൾ രാവിലെ 8 മണിക്ക് മുൻപേ വിരിയും .മൂന്ന് ദിവസം വരെ താമര പൂക്കൾ കേട്കൂടാതിരിക്കും . താമര യുടെ പൂവും വേരും ചർമ്മ രോഗഔഷധ കൂട്ടിൽ ചേർക്കാറുണ്ട് .താമരയുടെ വളർച്ചക്ക് തടസ്സം നിൽക്കുന്നത് ഒച്ചുകളുടെ ശല്യമാണ് .ഇവയെ ഉപ്പ് വെള്ളമോ നേർപ്പിച്ച . കുരിശ് ലായിനിയോ ഒഴിച്ച് നശിപ്പിക്കാം