ജമന്തിയുടെ വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട് ..റെഡ് ഗോൾഡ് റെഡ് സെവൻസ്റ്റാർ എന്നിവ ഇവയുടെ പ്രധാന ഹൈബ്രിഡ് ഇനങ്ങളാണ് .തൈകൾ ഉണ്ടാക്കുന്നതിന് പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത് .നഴ്സറിയിൽ വിത്ത് മുളപ്പിച്ചതിന് ശേഷം തൈകൾ പറിച്ച് കൃഷിസ്ഥലത്ത് നടുന്നതാണ് നല്ലത് .പശിമയുള്ള മണ്ണിലാണ് കൂടുതൽ ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശങ്ങളിലും ജമന്തി കൃഷി ചെയ്യാം .പാട ശേഖരങ്ങളിലും ജമന്തി കൃഷി ചെയ്യാം ഏഴര സെന്റീമീറ്റർ അകലെ പാകി മുളപ്പിച്ച ചെടികൾ ഒരു മാസത്തിനകം മാറ്റി നടണം നന്നായി ഒരുക്കിയ നിലത്തിൽ കാലി വള്ളം ചേർത്ത് ഒരുക്കിയ മണ്ണിൽ വേണം കൃഷി ചെയ്യാൻ . പ്രധാനമായി ഓണകൃഷി യെ ലക്ഷ്യം വച്ച് കൃഷി നടത്തുമ്പോൾ സമയം വളരെ ശ്രദ്ധിക്കേണ്ടതാണ് .ഓണപൂവിന് അത്തം മുതൽ തിരുവോണം വരെയാണല്ലോ ഡിമാൻറ് അതിനാൽ ആ സമയത്ത് വിളവ് കിട്ടാൻ വേണ്ടി ശ്രദ്ധയോടെ കൃഷിയെ പരിപാലിക്കേണ്ടതുണ്ട് .
തമിഴ്നാട്ടിലെ പൂപ്പാടങ്ങൾ കേരളത്തിലെ ഓണവിപണിയെ ലക്ഷ്യമാക്കിയാണ് പൂ കൃഷി നടത്തുന്നത് .പൂ കൃഷിക്ക് കുറഞ്ഞ സമയ കാലാവധി വേണ്ടിവരുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം ഇന്ന് നമ്മുടെ നാട്ടിലും കർഷക കൂട്ടായ്മകളും തൊഴിലുറപ്പ് സംഘങ്ങളും ഓണപൂകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട് ഓണക്കാലത്ത് ചെണ്ടുമല്ലിയും ജമന്തിയുമാണ് ഏറ്റവും കൂടുതൽ ഡിമാന്റുള്ളത് മെയ് ജൂൺ മാസങ്ങളിലാണ് ചെണ്ടുമല്ലി വിത്ത് ഇടുക . വാരമെടുത്ത് അതിൽ ഒന്നര അടി ഇടയകലത്തിൽ ചെണ്ടുമല്ലി തൈ നടാം .വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം തിരഞ്ഞെടുക്കരുത് . അടിവളമായി ചാണകപ്പൊടിയോ മറ്റ് ജൈവവളങ്ങളും .ചേർക്കാം രാസവളങ്ങളും നല്ല രീതിയിൽ ഉപയോഗിക്കാം. ഹൈബ്രിഡ് ഇനങ്ങൾ ഉപയോഗിച്ചാൽ പൂവിന് വലിപ്പവും എണ്ണവും കിട്ടും .ഒരടി പൊക്കത്തിൽ വന്നാൽ ചെടിയുടെ തല നുള്ളണം ഇത് ചെടിയിൽ ശാഖകൾ വരുന്നതിനും ചെടി മറിഞ്ഞ് വീഴാതിരിക്കുന്നതിനുമാണ് . ജൂൺ മാസത്തിൽ തൈകൾ പറിച്ച് നട്ടാൽ ഒരു മാസം കൊണ്ട് ചെടി പൂവിടും .രണ്ട് മാസത്തോളം പൂക്കൾ കിട്ടുകയും ചെയ്യും. .
English Summary: Marigold farming
Published on: 06 June 2019, 11:00 IST