Updated on: 2 July, 2021 7:05 PM IST
Lemon Verbena

വേനൽക്കാലത്തെ ചൂടും മഴക്കാലത്തിൻറെ വരവും കൊതുകുകളുടെ ശല്യം വർദ്ധിപ്പിക്കുന്നു.  ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങൾക്കതീതമായ  പ്രദേശങ്ങളിൽ കൊതുക് തടയൽ ഒരു വെല്ലുവിളി തന്നെയാണ്.

ആകർഷകമായതും മനോഹരവും അലങ്കാരത്തിന് ഉപയോഗിക്കാവുന്നതുമായ കൊതുകുകൾ  അകറ്റുന്ന വിവിധ സസ്യങ്ങളുണ്ട്. ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ പോകുന്ന കൊതുക് വിരുദ്ധ സസ്യങ്ങൾ ഏത് സ്ഥലത്തും വളർത്താവുന്നവയാണ്. വീട്ടുവളപ്പിൽ സ്ഥലമില്ലെങ്കിൽ, ചട്ടികളിൽ വീട്ടിനകത്തും ഈ ചെടികൾ വളർത്തി കൊതുകുകളെ അകറ്റാനും മനോഹരമായ പ്രകൃതിദൃശ്യം ആസ്വദിക്കാനും സാധിക്കുന്നതാണ്.

കൊതുകുകളെ അകറ്റുന്ന ചില സസ്യങ്ങൾ:

ഫ്ലോസ് ഫ്ലവർ (Floss Flower)

ധാരാളം ഗുണങ്ങളുള്ള ഈ പൂക്കൾ, അതിൻറെ മനോഹരമായ വയലറ്റ് നിറത്തിന് പ്രശസ്തമാണ്. കീടനാശിനികളുടെ നിർമ്മാണത്തിന്  ഉപയോഗിക്കുന്ന കൊമറിൻ (Coumarin) എന്നറിയപ്പെടുന്ന സംയുക്തം ഇതിലടങ്ങിയിട്ടുണ്ട്. ഇതാണ് കൊതുകുകളെ ഈ പുഷ്പങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതും, ഈ പൂക്കളുടെ സമീപം വരാത്തതും.  ഈ പൂക്കളുടെ വലിപ്പം ചെറുതായ കാരണം താഴെ മണ്ണിനോട് ചേർത്ത് പടർത്തിയാണ് വളർത്തുന്നത്, എന്നാൽ ചട്ടികളിലും വളർത്താവുന്നതാണ്.

കലെൻഡുല (Calendula)

ഇത് പൂച്ചെടിയാണ്. പോട്ട് മാരിഗോൾഡ് എന്നും ഇത് അറിയപ്പെടുന്നു. പൈറേത്രം (pyrethrum) എന്നറിയപ്പെടുന്ന  കൊതുകിനെ അകറ്റുന്ന anti-mosquito repellent ഇതിലടങ്ങിയിരിക്കുന്നു. ഇവ പുറപ്പെടുവിക്കുന്ന കസ്‌തൂരി ഗന്ധം കൊതുകുകളെ അകറ്റിനിർത്തുന്നു.

നാരങ്ങ ബാം (Lemon Verbena)

ആകർഷകമായ ആകൃതിയിലുള്ളതും ഏത് സ്ഥലത്തും വളർത്താവുന്നതുമായ മനോഹരമായ സസ്യമാണ് നാരങ്ങ ബാം. ചതച്ചെടുക്കുമ്പോൾ ഇലകളിൽ നിന്ന് നാരങ്ങയുടെ സുഗന്ധം പുറപ്പെടുവിക്കുന്നതിലൂടെ ഇത് പ്രസിദ്ധമാണ്. ഇതിൻറെ സുഗന്ധം നമുക്ക് ഇഷ്ടപെടുന്നതാണെങ്കിലും, കൊതുകുകൾക്ക് അരോചകമാണ്. അവയെ അകറ്റി നിർത്തുന്നു. ഈ ചെടി ചട്ടിയിലും ചെറിയ ഇടങ്ങളിലും വളർത്താം.

ലാവെൻഡർ (Lavender)

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന സസ്യങ്ങളിലൊന്നാണ് ലാവെൻഡർ എന്ന് പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല.  എളുപ്പത്തിൽ വളർത്താവുന്നതും, മനോഹരവും ആകർഷണീയവുമായ ഈ പുഷ്‌പങ്ങളുടെ നമ്മളെല്ലാം ഇഷ്ടപെടുന്ന സുഗന്ധം കൊതുകുകൾക്ക് വിരുദ്ധമാണ്. അതിനാൽ കൊതുകുകളെ അകറ്റുന്നതിന് ഇവ വളർത്താം. 

ലന്റാന (Lantana)

ആകർഷകമായ ആകൃതിയിലുള്ള അത്ഭുതകരമായി കൊതുക് അകറ്റാൻ കഴിവുള്ള മറ്റൊരു  സസ്യമാണ് ലന്റാന. കൊതുകുകളെ അകറ്റുക മാത്രമല്ല ചിത്രശലഭങ്ങളെയും മറ്റ് പോളിനേറ്ററുകളെയും ആകർഷിക്കുകയും ഈ സസ്യം ചെയ്യുന്നു.  ഇവ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ളവയാണ്, എന്നാൽ ഓസ്‌ട്രേലിയൻ-പസഫിക് മേഖല, ഇന്ത്യയുടെ തെക്ക്, വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു.

English Summary: Most Effective Anti-Mosquito Plants
Published on: 02 July 2021, 06:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now