Updated on: 1 January, 2022 9:24 AM IST
ബന്ദി പൂക്കൾ

ജനുവരി മാസത്തോടെ കൃഷിയിറക്കുന്ന ഒന്നാണ് ബന്ദി പൂക്കൾ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിത്തു വാങ്ങി കൃഷി ആരംഭിക്കാം. ആയിരം തൈകൾ ലഭിക്കാൻ ഏകദേശം 15 ഗ്രാം വിത്ത് മതി. വിത്തുപാകി ഏകദേശം ഒരു മാസത്തിനുള്ളിൽ തൈകൾ പറിച്ചു നടാവുന്നതാണ്.

മണ്ണിലും ചട്ടികളിലും വളർത്താവുന്നതുകൊണ്ട് ഈ കൃഷിക്ക് ഏറെ സ്വീകാര്യത കൈവന്നിരിക്കുന്നു. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, നീർവാർച്ചയുള്ള പ്രദേശവും തെരഞ്ഞെടുത്തു കൃഷി ആരംഭിക്കാവുന്നതാണ്.

കൃഷി ആരംഭിക്കുന്നതിനു മുൻപ്

മണ്ണ് നല്ലപോലെ ഉഴുതുമറിച്ച് മാറ്റി ഒരു ചതുരശ്ര മീറ്ററിന് രണ്ട് കിലോ എന്ന തോതിൽ ഉണക്ക ചാണകം അടിവളമായി നൽകി കൃഷി തുടങ്ങാം. ഒന്നര അടി അകലത്തിൽ ചാലുകൾ എടുത്തു ഒന്നരയടി അകലത്തിൽ തൈകൾ നടാവുന്നതാണ്. ഒരു സെൻറ് സ്ഥലത്ത് ഏകദേശം ഇരുന്നൂറോളം തൈകൾ നടാൻ സാധിക്കും.

Bandi flowers are grown in January. Cultivation can be started by purchasing seeds from reputable institutions. About 15 g of seed is enough to get a thousand seedlings.

വളപ്രയോഗം

യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, രാജഫോസ് എന്നീ നേർ വളങ്ങൾ 2:1:1 എന്നാ അളവിൽ യോജിപ്പിച്ച് മിശ്രിതം ഒരു ശതമാനം വീര്യത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. നട്ട് ഒരു മാസത്തിനുള്ളിൽ വരുന്ന പൂമൊട്ടുകൾ നുള്ളി കളയാൻ മറക്കരുത്. തൈകൾ പറിച്ചു നട്ടതിനുശേഷം രണ്ടാഴ്ച ഇടവേളകളിൽ രണ്ടുതവണ വളപ്രയോഗം നടത്തണം. ചെടികൾ നട്ട് 5 മാസം കഴിഞ്ഞാൽ വിളവ് എടുത്തു തുടങ്ങാം.

ഓർക്കിഡ് പൂക്കൾ വളർത്താം വരുമാനം നേടാം

English Summary: Now is the time for bandi flowers
Published on: 01 January 2022, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now