Updated on: 30 December, 2023 12:30 PM IST
Only Hibiscus is enough for hair care

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി എന്ന ചെമ്പരുത്തി Hibiscus. ചെമ്പരത്തിക്ക് നന്നായി വളരുന്നതിന് പൂർണ സൂര്യൻ ആവശ്യമാണ്. പല തരത്തിലുള്ള ചെമ്പരത്തിയിൽ ഉണ്ട്. അവയുടെ പൂക്കളുടെ വലിപ്പവും ഇലയുടെ നിറവും ഓരോ ഇനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയിൽ ചിലത് 7 മുതൽ 8 അടി വരെ ഉയരത്തിൽ വളരും. വേനൽക്കാലത്തിന്റെ മധ്യം മുതൽ അവസാനം വരെ ഇവ പൂക്കും. അവയുടെ പൂക്കൾ സാധാരണയായി പിങ്ക്, ചുവപ്പ്, വെള്ള, ലാവെൻഡർ അല്ലെങ്കിൽ ബർഗണ്ടി എന്നിവയാണ്. എന്നാൽ ഒരു ചെറിയ പൂന്തോട്ടത്തിനായി ഒരു കുള്ളൻ ഇനം തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ചെമ്പരത്തിയുടെ എല്ലാ ഇനങ്ങളും പൂർണ്ണ സൂര്യനിൽ വളരുന്നു. ഉണങ്ങാത്ത ഈർപ്പമുള്ള മണ്ണിൽ ഇത് നന്നായി വളരുന്നു. ചിലത് 7 മുതൽ 8 അടി വരെ ഉയരത്തിൽ വളരും. കഠിനമായ തണുപ്പിൽ അതിജീവിക്കാൻ കഴിയില്ല. വേനൽക്കാലത്തിന്റെ മധ്യം മുതൽ അവസാനം വരെ ഇവ പൂക്കും. അവയുടെ പൂക്കൾ സാധാരണയായി പിങ്ക്, ചുവപ്പ്, വെള്ള, ലാവെൻഡർ അല്ലെങ്കിൽ ബർഗണ്ടി എന്നിവയാണ്.

ചെമ്പരത്തി നട്ടതിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ പതിവായി നനയ്ക്കണം. വളർച്ചയുടെ രണ്ടാം സീസണിന് ശേഷമോ ആഴ്ചയിലൊരിക്കൽ നനയ്ക്കുക. എന്നാൽ ദിവസങ്ങളോളം മഴ പെയ്താൽ നനയ്ക്കേണ്ട ആവശ്യമില്ല. ഉഷ്ണമേഖലാ ചെമ്പരത്തിക്ക് മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കേണ്ടതുണ്ട്. അത്കൊണ്ട് മേൽമണ്ണ് ഉണങ്ങുമ്പോൾ തന്നെ അവ നനയ്ക്കേണ്ടതുണ്ട്. വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ ആഴ്ചയിൽ 3-4 തവണ വെള്ളം ഒഴിക്കാം.

സൂര്യപ്രകാശത്തിൽ നിന്നും വെള്ളത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഭക്ഷണം ചെമ്പരത്തിക്ക് ആവശ്യമാണ്. അത്കൊണ്ട് തന്നെ പ്രകൃതിദത്ത വളങ്ങൾ ചെമ്പരത്തിക്ക് കൊടുക്കണം. ആഴ്ചയിൽ ഒരിക്കൽ ഈ ഫലപ്രദമായ വളം നിങ്ങളുടെ ചെടികൾക്ക് നൽകുക. ഇത് ദ്രുതഗതിയിലുള്ള വേരൂന്നലിനെയും സൂക്ഷ്മാണുക്കളുടെ വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് മണ്ണിൽ നിന്നുള്ള എല്ലാ പോഷകങ്ങളും ഫലപ്രദമായി ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്നു.

ചെമ്പരത്തികൾ നന്നായി വളരുന്ന ചെടികളാണ്. അത്കൊണ്ട് തന്നെ കമ്പ് കൊത്തി മാറ്റുന്നതാണ് ചെടിയുടെ വളർച്ചയ്ക്ക് എപ്പോഴും നല്ലത്. അത് കൂടുതൽ പൂക്കുന്നതിനും നന്നായി വളരുന്നതിനും സഹായിക്കുന്നു.

ചെമ്പരത്തിയുടെ പല ഭാഗങ്ങൾക്കും പല ഉപയോഗങ്ങളും ഉണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ചെമ്പരത്തി ചായ ഉണ്ടാക്കിയെടുക്കുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.
ചെമ്പരത്തിയുടെ ഇലയും പൂവും കേശസംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിത്താളി മുടി വളരുന്നതിനും തലയോട്ടിയിലെ ചെളി ഇല്ലാതാക്കുന്നതിനും വളരെ നല്ലതാണ്.

English Summary: Only Hibiscus is enough for hair care
Published on: 30 December 2023, 12:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now