Updated on: 7 April, 2021 6:28 AM IST
ഹാര്‍ഡ് ടൈലുകള്‍ ഉപയോഗിച്ച് നടപ്പാതയും ഉണ്ടാക്കാം.
 ഫ്‌ളാറ്റിലെ ഇത്തിരി സ്ഥലത്തു ഒതുങ്ങേണ്ടിവരുന്നവര്‍ക്ക് അവിടെയും പൂന്തോട്ടം ഒരുക്കാം. ബാല്‍ക്കണിയിലേയോ ടെറസിലെയോ ഇത്തിരി സ്ഥലത്തും മനോഹരമായ പൂന്തോട്ടമൊരുക്കാം. ഒട്ടും അനുകൂല ഘടകങ്ങളില്ലാത്ത ബാല്‍ക്കണിയെ പോലും സന്തോഷപ്രദവും സൗകര്യപ്രദവുമായ ഗാര്‍ഡനിംഗ് സ്‌പേസാക്കി മാറ്റാം.

 ഒരുപാട് ചെടികളും ചട്ടികളും ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലം ഓവര്‍ ലോഡാകും. ചട്ടികള്‍ക്കു പകരം ഉപയോഗശൂന്യമായ പോട്ടുകളെല്ലാം ഉപയോഗിക്കുകയാണെങ്കില്‍ പണം ലാഭിക്കാം.

നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് പൂന്തോട്ടത്തിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. വെളിച്ചം നന്നേ കുറവാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സ് ഉപയോഗിക്കാം.

എല്ലാ കാലാവസ്ഥകളിലും നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും ലഭ്യമാണ്. ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണിയിലെ ചൂടിന്റെ അളവും പരിഗണിക്കണം. നിത്യഹരിത ചെടികള്‍ നട്ട് ബാല്‍ക്കണി ഗാര്‍ഡനിംഗ് ആരംഭിക്കാം.

വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന പച്ചപ്പ് ഇവ നല്‍കും. അതിനുശേഷം ഏറെക്കാലം നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും പൂക്കളും ഇഷ്ടനിറങ്ങള്‍ക്കനുസരിച്ച് ഒരുക്കാം. പൂന്തോട്ടത്തിലുള്ളത് അലങ്കാരച്ചെടികളോ ഭക്ഷ്യയോഗ്യമായ ചെടികളോ എന്തുമാകട്ടെ, ദിവസവും നനയ്ക്കുകയും ആവശ്യത്തിനുള്ള പോഷകവളങ്ങള്‍ ഉറപ്പാക്കുകയും വേണം.

ബാല്‍ക്കണി ഗാര്‍ഡന്‍ തുടങ്ങുന്നതിനു മുന്‍പ് ആവശ്യത്തിന് വെള്ളം ഉറപ്പാക്കണം. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കും പണത്തിനും സ്‌പേസിനും അനുസരിച്ചുള്ള ഡിസൈനുകള്‍ ബാല്‍ക്കണി ഗാര്‍ഡനിംഗില്‍ ഉപയോഗിക്കാം. ഗ്രാസ് മൊസൈക് അക്രിലിക് സ്റ്റോണോ സമാനമായ മെറ്റീരിയലോ കൊണ്ടു നിര്‍മ്മിക്കുന്ന ഗ്രാസ് മൊസൈക്കില്‍ അഴം കുറഞ്ഞ താഴ്ച്ചകളുണ്ട്.

ഇവയിലാണ് പ്രീഫാബ്രിക്കേറ്റഡ് ലോണ്‍ ഗ്രാസ് പിടിപ്പിക്കുന്നത്. ഹാര്‍ഡ് ടൈലുകള്‍ ഉപയോഗിച്ച് നടപ്പാതയും ഉണ്ടാക്കാം. ഇവയുടെ കോര്‍ണറുകളില്‍ മാത്രമായിരിക്കും ഗ്രാസ് പിടിപ്പിക്കുന്നത്. പുല്ല് ചെത്തുന്ന ചെറിയ യന്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഗ്രാസ് മൊസൈക്കുകള്‍ എളുപ്പത്തില്‍ പരിപാലിക്കാം. കോമ്പിക്‌സ് വേര്‍ട്ടിക്കല്‍ ഷേപ്പിലുള്ള സ്‌പേസില്‍ പോലും ഉപയോഗിക്കാവുന്ന മോഡുലാര്‍ ഫര്‍ണിച്ചര്‍ സിസ്റ്റമാണ് കോമ്പിക്‌സ്.

സ്റ്റോറേജ് ഫെസിലിറ്റിയാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. സീറ്റിംഗ് ഫെസിലിറ്റി, ടേബിള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ലിവിംഗ് വാള്‍സ് വേര്‍ട്ടിക്കല്‍ രീതിയിലുള്ള ഗാര്‍ഡനിംഗ് രീതിയാണിത്. ഫീച്ചര്‍ വാളുകള്‍ സൃഷ്ടിക്കുന്നത് സ്ഥല പരിമിതി പരിഹരിക്കുകയും മനോഹരമായ കാഴ്ച്ചയൊരുക്കുകയും ചെയ്യുന്നു. ചുമരില്‍ തട്ടുകളായി പലവിധ ചെടികള്‍ വളര്‍ത്താം.

വേര്‍ട്ടിക്കല്‍ ചുമരുകളില്‍ ഒഴിഞ്ഞ ബോട്ടിലുകള്‍, ജാറുകള്‍, പിവിസി പൈപ്പുകളുടെ ചെറിയ ഭാഗങ്ങള്‍വരെ ഉപയോഗിച്ച് ചെടികളൊരുക്കാം. ഗ്രീന്‍ സീറ്റ്‌സ് ബാല്‍ക്കണിയിലോ ടെറസിലോ ഉള്ള സീറ്റുകളുടെ അടിയില്‍ ഒരു പ്ലാന്റിങ് ബെഡ് പോലെ ചെടികള്‍ വളര്‍ത്താം. വായുസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ട ദ്വാരങ്ങള്‍ വശങ്ങളില്‍ ഇടണം. അക്രിലിക്കിലോ ഫ്രോസ്റ്റഡ് പോളികാര്‍ബൊണേറ്റിലോ നിര്‍മ്മിക്കാം.

മനസ്സു വച്ചാൽ നടക്കാത്തതായി ഒന്നുമില്ല. പൂക്കൾ ഇഷ്ടപ്പെടുന്നവർ എവിടെ താമസിച്ചാലും പൂക്കൾ ഒരുക്കും. അതിന് സ്ഥലമോ പണമോ സൗകര്യമോ ഒന്നും ആവശ്യമില്ല. പൂന്തോട്ടം കാണുന്നത് തന്നെ മനസ്സിന് കുളിർമ്മയാണ്.

കടപ്പാട്

English Summary: Prepare a small garden in the flat
Published on: 06 April 2021, 03:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now