ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുമ്പപൂവ്. നിരവധി ഔഷധക്കൂട്ടുകൾ നിർമ്മിക്കാൻ തുമ്പയുടെ വേരും ഇലയും പൂവും ഉപയോഗപ്പെടുത്തുന്നു. തുമ്പയില നീര് രണ്ടു തുള്ളിവീതം മൂക്കിൽ നസ്യം ചെയ്താൽ കഫകെട്ട് മാറുന്നതാണ്. തുമ്പച്ചെടി കഴുകി വൃത്തിയാക്കി സമൂലം വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് കഴിച്ചാൽ വിരശല്യം ഇല്ലാതാകും.
കരിക്കിൻവെള്ളത്തിൽ തുമ്പപൂവ് ഒരുപിടി അരച്ചുചേർത്ത് കഴിച്ചാൽ പനി വിട്ടു മാറുന്നതാണ്. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തിൽ നാലഞ്ചു ദിവസം കുളിക്കുന്നത് ആരോഗ്യം കൈവരിക്കാൻ ഉത്തമമാണ്. തുമ്പ സമൂലം ഉണക്കിപ്പൊടിച്ചു അത് കഷായംവെച്ച് വ്രണം കഴിഞ്ഞാൽ പെട്ടെന്നുതന്നെ വ്രണം ഭേദമാകും. മുറിവ് അണുവിമുക്തമാക്കാൻ തുമ്പയില അരച്ച് പുരട്ടിയാൽ മതി.
തുമ്പക്കുടവും തുളസി വിത്തും സമൂലം അരച്ച് തേനിൽ ചേർത്ത് കുട്ടികൾക്ക് നൽകിയാൽ ഉദര കൃമികൾ ഇല്ലാതാകും. തുമ്പ ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഉദര സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ഉത്തമമാണ്. തുമ്പയില നീര് നേത്രരോഗങ്ങൾക്ക് പരിഹാരമാർഗം ആയി കണക്കാക്കപ്പെടുന്നു. തുമ്പപൂവ് പാലിൽ ചേർത്ത് തിളപ്പിച്ച് കുട്ടികൾക്ക് നല്കിയാൽ രോഗപ്രതിരോധശേഷിയും ഉണ്ടാകും.
Scorpion has many medicinal properties. The roots, leaves and flowers of the plant are used to make many medicines. If you sniff two drops of turmeric juice in your nose, the coffee will change. Peanuts can be washed, cleaned, boiled in water and mixed with sugar to get rid of worms. Adding a handful of stalks to charcoal water will cure the fever. After childbirth, bathing in boiled water for four to five days is recommended for good health. Dry the root of the stalk and apply a tincture on it and the sore will heal quickly. To disinfect the wound, apply a thin layer of turmeric. Roasted sorghum and mint seeds mixed with honey and given to children will eliminate stomach worms. Consumption of squash juice is good for stomach problems. Ginger juice is considered as a remedy for eye diseases. Boil sorghum in milk and give it to children for immunity.
കൂടാതെ തുമ്പയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ജലദോഷം അകറ്റാം. തുമ്പ ഇട്ടു കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് അലർജി പ്രശ്നങ്ങളെ അകറ്റുവാൻ നല്ലൊരു പ്രതിവിധിയാണ്. ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ തുമ്പ ചെടിക്ക് ഉണ്ട്