Updated on: 15 February, 2022 3:30 PM IST

നമ്മുടെ ഉദ്യാനങ്ങൾക്ക് അഴകു പകരുന്ന സസ്യങ്ങളാണ് ബോഗൻവില്ലയും റോസും ജെർബറയും. പക്ഷേ ഇവ പെട്ടെന്ന് പൂവിടാൻ ചില പൊടിക്കൈകൾ ചെയ്യേണ്ടതുണ്ട്.

പരിപാലനമുറകൾ

ഇന്ന് എല്ലാവരും പൂന്തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്ന പ്രധാന സസ്യമാണ് ബോഗൺവില്ല.

ഈ സസ്യം പെട്ടെന്ന് പൂവിടാൻ ചെയ്യേണ്ട പരമപ്രധാനമായ കാര്യം നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്തു വയ്ക്കുക എന്നതാണ്. രണ്ടാമത് കൊമ്പുകോതൽ അഥവാ പ്രൂണിങ് ചെയ്താൽ മാത്രമേ ഇവ നന്നായി പൂക്കുകയുള്ളൂ. ആദ്യത്തെ കൊമ്പുകോതൽ കാലവർഷം ആരംഭിക്കുന്നതിന് മുൻപും മെയ് മാസം അവസാനവും ചെയ്യാവുന്നതാണ്.

കൊമ്പുകോതൽ നടത്തിയതിനുശേഷം ഇലകളില്ലാത്ത കുറ്റികൾ മാത്രം നിലനിർത്തിയാൽ മതി. രണ്ടാമത്തെ കൊമ്പുകോതൽ അടുത്ത മഴക്കാലത്തിനു ശേഷം ആണ് ചെയ്യേണ്ടത്. മഴക്കാലത്ത് ഉണ്ടായ ഇളം കമ്പുകൾ മാത്രം ഈ സമയത്ത് നീക്കംചെയ്യാം. ഇതിനോടൊപ്പം ചട്ടികളിലെ പോട്ടിങ് മിശ്രിതം മാറ്റി പുതിയത് നിറയ്ക്കണം. ഇതിനുവേണ്ടി ചട്ടിയിലെ മിശ്രിതം നന്നായി വെള്ളം ഒഴിച്ച് കുതിർത്തെടുക്കുക. ശേഷം ചട്ടി ചെരിച്ചിട്ട് ചെടി ഉൾപ്പെടെ മിശ്രിതം പുറത്തേക്ക് സാവധാനം ഊരി എടുക്കണം. അടിഭാഗത്തെ പഴയ മിശ്രിതം നാലഞ്ചു കനത്തിൽ നീക്കം ചെയ്യണം. അതിനുശേഷം ചട്ടിയുടെ ഒരു ഭാഗത്ത് വേപ്പിൻപിണ്ണാക്ക്, ചകിരിചോറ്, അല്പം കുമ്മായം തുടങ്ങിയവ കൊണ്ട് നിറക്കണം. ഇനി പഴയപോലെ ചെടി തിരികെ വെക്കാം. പൂവിടുന്നത് വരെ നല്ല നനയും പരിപാലനവും പ്രധാനമാണ്. പൂവിട്ടു കഴിഞ്ഞാൽ ആവശ്യത്തിനുമാത്രം നന നൽകുക അല്ലാത്തപക്ഷം പൂക്കൾ വേഗത്തിൽ കൊഴിഞ്ഞുപോകും.

ബഡ് റോസ് വച്ചുപിടിപ്പിക്കുന്നവർ പലപ്പോഴും പറയുന്നു ചുവട്ടിൽനിന്ന് കരുത്തോടെ ഒരു ശിഖരം വരുകയും, അത് കരുത്തോടെ വളരുകയും ചെയ്യുന്നുവെന്ന്. അത് പൂവിടുകയും ഇല്ല ഇതിനൊക്കെ കാരണം സങ്കരയിനം ബഡ് അഥവാ മുളപ്പ് തണ്ടിൽ വച്ചുപിടിപ്പിച്ച് ആണ് പ്രധാനമായും തൈകൾ ഉത്പാദിപ്പിക്കുന്നത്. ബഡ്ഡ് ചെയ്ത ഇത്തരം ചെടി നടുമ്പോൾ ബഡ് ആണ് വളർന്നുവരേണ്ടത്.എന്നാൽ ചിലപ്പോൾ ചെടിയുടെ ചുവട്ടിൽ ഉള്ള കമ്പ് പുതിയ മുളപ്പ് ഉല്പാദിപ്പിച്ച് വേഗത്തിൽ വളരും. ചെടിയുടെ ഭാഗം കണ്ട് മനസ്സിലാക്കി അതുമാത്രം വളരാൻ അനുവദിച്ചാൽ മാത്രമേ പെട്ടെന്ന് പൂവിടുകയുള്ളു.

ജെറബറ കൃഷിയിൽ പ്രധാനമായും കർഷകർ പറയുന്ന പ്രശ്നമാണ് കീടബാധ. ഇലകളും തണ്ടുകളും ചുരുണ്ടു പോകുന്ന അവസ്ഥ പലപ്പോഴും ഈ കൃഷിയിൽ ഉണ്ടാകാറുണ്ട്.

Pest infestation is a major problem mentioned by farmers in gerbera cultivation. Curling of leaves and twigs often occurs in this crop.

ചെടികൾക്ക് കീടരോഗബാധ ഏറുന്നതുകൊണ്ട് പൂവിടുകയും ഇല്ല. അതുകൊണ്ടുതന്നെ പച്ചച്ചാണകം ഉൾപ്പെടെയുള്ള ഖരരൂപത്തിലുള്ള വളങ്ങൾ ഒഴിവാക്കുക. കീട രോഗ സാധ്യത കണ്ടാൽ ഇലകൾ നീക്കം ചെയ്യണം. പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ഈർപ്പം നിലനിൽക്കുന്ന ആറ്റുമണൽ ചേർന്ന മിശ്രിതം തന്നെ ഉപയോഗിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായി ഇവ പൂവിടും.

English Summary: Some techniques for quick flowering of bougainvillea, gerbera and bud rose
Published on: 02 February 2022, 05:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now